ജൈവ കൃഷി ഒരു സംസ്കാരം-അറിയേണ്ടതെല്ലാം
കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കിയുള്ള കൃഷിരീതി എന്ന് സമൂഹം ധരിച്ചു വരുന്ന ജൈവകൃഷി ഒരിക്കലും പുതുമ നശിക്കാതെ ഒരു ജീവിതശൈലിയാണ്. പ്രകൃതിയെ മാതാവായി പരിഗണിക്കുകയും ആദരിക്കുകയും ചെയ്യുന്ന മഹത്തായ സംസ്കാരമാണ് നമുക്കുള്ളത്. മറ്റു ജീവജാലങ്ങളെ പോലെ മനുഷ്യർ പിറന്നുവീഴുന്നത് പ്രകൃതിയുടെ മടിത്തട്ടിലേക്കാണ്.
അങ്ങനെ ജീവിതാരംഭം മുതൽ ജീവിതാന്ത്യംവരെ പ്രകൃതിയുമായുള്ള ബന്ധം തുടരുന്നു. സകല ജീവജാലങ്ങൾക്കും ഭൂമിയിൽ അധിവസിക്കാനുള്ള സാഹചര്യം പ്രകൃതി ഒരുക്കിയിട്ടുണ്ട്. ജീവജാലങ്ങളുടെ ജീവിതക്രമം പ്രകൃതിയുടെ താളത്തിനനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ജനനവും മരണവും ഒരു നിശ്ചിത കാലത്തിനുള്ളിൽ സംഭവിക്കുന്നു.
ഈ കാലയളവിൽ ജീവജാലങ്ങൾക്ക് ഉണ്ടാകുന്ന മാറ്റങ്ങൾ പൂർത്തീകരിക്കാനുള്ള സാഹചര്യവും പ്രകൃതി തന്നെ നൽകുന്നു. ഈ സത്യം മനസ്സിലാക്കിയാൽ നമ്മുടെ പൂർവികർ തങ്ങളുടെ സംസ്കാരത്തിലും പ്രവർത്തിയിലും ഇത് പ്രതിഫലിപ്പിച്ചിരുന്നു.
ആധുനിക കൃഷിരീതിയുടെ ആരംഭം ആയിരത്തിതൊള്ളായിരത്തിലാണ്. കൂടുതൽ ഉത്പാദനം എന്ന ലക്ഷ്യത്തോടെ പുതിയ വിത്തിനങ്ങളും രാസവളങ്ങളും കീടനാശിനികളും രംഗത്തുവന്നതോടെ വലിയൊരു മാറ്റം തന്നെ കാർഷികമേഖലയിൽ ഉണ്ടായി. പ്രകൃതിയുടെ താളത്തിന് പ്രാധാന്യം കൽപ്പിക്കാതെ ഏതുസമയത്തും എങ്ങനെ കൃഷി ചെയ്യാം എന്നുള്ള പരീക്ഷണം ലോകമെമ്പാടും നടക്കുകയുണ്ടായി.
അതിൽ വിജയിച്ച കഥകൾ മാത്രമേ നാം അറിയുന്നുള്ളൂ. പരാജയപ്പെട്ടത്തിന്റെ പട്ടികകൾ ഒരുപക്ഷേ പുറത്തു പറയാൻ കഴിയാത്ത വിധത്തിലുള്ള നഷ്ടമോ സാഹചര്യങ്ങൾ സൃഷ്ടിച്ചവ തന്നെ ഉണ്ടായിട്ടുണ്ട്. വളകളും കീടനാശിനികളും രാസവസ്തുക്കളും ഒഴിവാക്കിയുള്ള ജൈവകൃഷി എന്ന കൃഷി രീതി ഒരു ജീവിതശൈലിയാണ്. ജീവിതശൈലി രോഗങ്ങളിൽ നിന്നുള്ള മോചനം. ഇങ്ങനെ ചിന്തിക്കുന്ന യുവാക്കളും മാതൃക കർഷകരും ഈ മേഖലയിൽ പുതിയ മുന്നേറ്റങ്ങൾക്ക് നാന്ദി കുറിക്കുന്നു.
ഇൻഡോ ആര്യൻ സംസ്കാരം കാലഘട്ടത്തിലാണ് പുരാണങ്ങളും ഇതിഹാസങ്ങളും പിറന്നത്. ആധ്യാത്മികതയുടെ ഒത്തുപോകുന്ന ഒരു കൃഷി സമ്പ്രദായമാണ് സ്പിരിച്വൽ ഫാമിങ്. പ്രകൃതിയിലെ ഒരു ജീവജാലത്തെയും നോവിക്കാതെ അഹിംസാത്മകമായ ഒരു കൃഷി രീതി ആയിരുന്നു. ഈക്കാലത്തെ സവിശേഷത. വൃക്ഷ ആയുർവേദത്തിൽ കൃഷിയെ കുറിച്ചും ജൈവവള പ്രയോഗത്തെ കുറിച്ചും ഒക്കെ നിരവധി ശ്ലോകങ്ങളുണ്ട്. അഥർവ്വ വേദത്തിൽ സസ്യങ്ങൾക്ക് ഉണ്ടാകുന്ന രോഗങ്ങളെ പറ്റി പരാമർശിക്കുന്നു. വിളകൾക്ക് നാശമുണ്ടാക്കുന്ന പ്രാണികളെ പറ്റിയും അഥർവ്വവേദത്തിൽ പറയുന്നു. വിള പരിക്രമണം ഋഗ്വേദ കാലത്ത് ഉണ്ടായിരുന്നു. കൃഷി സംഗ്രഹം എന്നൊരു പുരാതന ഗ്രന്ഥം നമുക്കുണ്ട്. ബൃഹത് സംഹിതയിൽ സസ്യരോഗങ്ങളുടെ നിദാനം,രോഗ ജ്ഞാനം ചികിത്സ ഇവയെപ്പറ്റി കൃത്യമായി പരാമർശിക്കുന്നു.
We have to follow this culture passed down by our ancestors. Culture of organic farming.
ചാണക്യനെ അർത്ഥശാസ്ത്രത്തിൽ പോലും വിത്തു കേടുകൂടാതെ സൂക്ഷിച്ചു വെക്കാനുള്ള രീതികളെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പ്രപഞ്ച ശക്തികൾ പോലും വിളകളെ സ്വാധീനിക്കുന്നുണ്ട് എന്ന് നമ്മുടെ പൂർവികർ പറയുന്നു. നമ്മുടെ പൂർവികർ പകർന്നു തന്ന ഈ സംസ്കാരമാണ് നാം അനുവർത്തിക്കേണ്ടത്. ജൈവകൃഷിരീതി എന്ന സംസ്കാരം.
കടപ്പാട്
സമ്പൂർണ ജൈവകൃഷിരീതികൾ - പി ജെ ജോസഫ്
English Summary: Organic farming is a culture everything you need to know
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments