Features

ഓർഗാനോ ഗ്രാം, കളിമൺ പാത്രങ്ങളുടെ കലവറ

sreedevi

മീൻ കറി മൺപാത്രങ്ങളിൽ മാത്രം പാകം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് നമ്മുടെ അടുക്കള നോൺ സ്റ്റിക് പാത്രങ്ങലും,അലൂമിനിയം പാത്രങ്ങളും കയ്യടക്കിയിരിക്കുകയാണ്.അത് മാറ്റാനും മൺപാത്രങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം പുന സ്ഥാപിക്കാനും ഒരുങ്ങുകയാണ് ശ്രീദേവി പത്മജം ശരീരത്തിന് ദോഷം ചെയ്യുന്ന നോൺ സ്റ്റിക്ക് പാത്രങ്ങളെ പൂർണ്ണമായ് ഒഴിവാക്കി ആരോഗ്യപരമായ അടുക്കള എന്ന ആശയം സമ്പൂർണ്ണമാകാം എന്ന് തെളിയിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത് നന്ദൻകോടുള്ളഓർഗാനോ ഗ്രാം എന്ന സ്ഥാപനം. കളിമൺപാത്രങ്ങളുടെ വിശാലമായ ലോകത്തേക്കാണ്.ഓർഗാനോഗ്രാം എന്ന ഷോപ്പ് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്

ഉദ്യോഗസ്ഥയായിരുന്ന ശ്രീദേവി ആരോഗ്യകരമായ പാചകശീലം പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യവുമായാണ് കളിമൺ പാത്രങ്ങളുടെ വിപണനരംഗത്തേക്ക് എത്തുന്നത്. ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ മൺപാത്രങ്ങളിലേക്ക് തിരികെ പോകണമെന്ന് ശ്രീദേവി നിശ്ചയി ക്കുകയായിരുന്നു.പിന്നെ ജോലി ഉപേക്ഷിച്ച് ചെറിയൊരു സംരംഭം തുടങ്ങി..തുടക്കത്തിൽ ഫെയ്സ്ബുക്കായിരുന്നു സഹായിയും വഴികാട്ടിയും. അതാകുമ്പോൾ ഓർഡർ കിട്ടിക്കഴിഞ്ഞ് മാത്രം സാധനം വാങ്ങിയാൽ മതി. അധികം മുതൽമുടക്കും വേണ്ട. നല്ല കളിമൺ പാത്രങ്ങൾക്ക് ആവശ്യക്കാരുണ്ടെന്നും സംഗതി പച്ചപിടിക്കുമെന്നും ഉറപ്പായ ശേഷമാണ് കട തുറക്കുന്നത്.“മൺപാത്രങ്ങൾ എപ്പോഴും നമ്മുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്, മറ്റ് വസ്തുക്കളിൽ നിന്നും നിർമ്മിച്ച പാത്രങ്ങളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,ശ്രീദേവി പറഞ്ഞു .. മൺപാത്രങ്ങൾക്കായുള്ള ഷോപ്പിംഗ്, പ്രത്യേകിച്ച് യാത്രകളിൽ, ശ്രീദേവിയുടെ ഒരു ഹോബിയാണ്., 'ജനുവരിയിലാണ് അ മൺപാത്രങ്ങൾക്കായി ഒരു ഓൺലൈൻ സ്റ്റോർ ആരംഭിച്ചത് ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ശ്രീദേവി പറഞ്ഞു

കടയുടെ മുൻവശത്തുള്ള സൺഷെഡിൽ വിവിധ പൂ പാത്രങ്ങളും, സ്റ്റൂളുകളും പ്രദർശിപ്പിച്ചിരിക്കുന്നു. അകത്ത്, വ്യത്യസ്ത ആകൃതികളുടെയും വലുപ്പങ്ങളുടെയും മൺപാത്രങ്ങൾ ഗ്ലാസ് റാക്കുകളിൽ അലങ്കരിച്ചിരിക്കുന്നു .സാധാരണ ചട്ടിയും കലവും തുടങ്ങി ഉണ്ണിയപ്പചട്ടിയും സോസ്പാനും വരെ നീളുന്ന വിവിധ മൺപാത്രങ്ങൾ ഓർഗാനോ ഗ്രാമിൽ ലഭിക്കും. മത്സ്യം പാകം ചെയ്യാൻ ഡിസൈനർ കളിമൺ കാസറോളുകൾ മുതൽ , ഓർഗാനോ ഗ്രാമിലുള്ള ഭൂരിഭാഗം ഇനങ്ങളും കൈകൊണ്ട് നിർമ്മിച്ചവയാണെങ്കിലും, മെഷീനിൽ നിർമ്മിച്ചവയും ഉണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. ഉദാഹരണത്തിന്, ചട്ടികളിൽ ഭൂരിഭാഗവും കാസരഗോഡ്, തൃശ്ശൂർ എന്നിവിടങ്ങളിൽ നിന്നുള്ളവയാണ്.ആലുവ, തൃശൂർ, കാസർകോട് എന്നിവടങ്ങളിൽ നിന്ന് നേരിട്ടാണ് പാത്രങ്ങൾ വാങ്ങുന്നത്. കളിമൺപാത്രങ്ങൾ നിർമിക്കുന്ന സ്ഥലങ്ങളിൽ ചെന്ന് പാത്രങ്ങൾ പ്രത്യേകമായി തയാറാക്കി ഷോപ്പിലേക്ക് എത്തിക്കുകയാണ് ചെയ്യാറുള്ളത്.

മൺപാത്രങ്ങൾക്ക് പുറമെ കാസ്റ്റ് അയൺ ദോശക്കല്ലും ചീനച്ചട്ടിയും ഒക്കെ ഓർഗാനോഗ്രാമിൽ ലഭിക്കും .ഓർഗാനോ ഗ്രാമിന്റെ മുഖ്യ സവിശേഷത ആവശ്യക്കാർക്ക് പാത്രങ്ങൾ പഴക്കിയെടുത്തു നൽകുമെന്നതാണ് . ഇതിനു പണമൊന്നും ഈടാക്കാറില്ല. പരമ്പരാഗത രീതിയിൽത്തന്നെയാണ് പാത്രങ്ങൾ പഴക്കിയെടുക്കുന്നത് .മായം കലരാത്ത, വീട്ടിൽ പൊടിച്ചുണ്ടാക്കിയ കറിപ്പൊടികളും ശ്രീദേവിയുടെ ഷോപ്പിലെ പ്രത്യേകതയാണ്... മുളക് പൊടിയും മല്ലിപ്പൊടിയും മസാലക്കൂട്ടുകളുമൊക്കെ വീട്ടിൽ പൊടിച്ചുണ്ടാക്കും.ഇവയ്ക്ക് ആവശ്യക്കാരേറെയെന്ന് ശ്രീദേവി പറയുന്നു.ശുദ്ധമായ കുരുമുളക്, ഗ്രാമ്പു, ഏലക്ക, കുടംപുളി, എണ്ണ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറെയുണ്ട്.കൂടാതെ, ഓർഗാനോ ഗ്രാം തേൻ, സുഗന്ധവ്യഞ്ജനങ്ങൾ, വെളിച്ചെണ്ണ എന്നിവ പോലുള്ള ഒരുപിടി ജൈവ ഉൽ‌പന്നങ്ങളും ഇവിടെ ഉണ്ട് .എല്ലാം ഗ്ലാസ് കുപ്പികളിൽ.കണ്ണൂരിലെ ശ്രീദേവിയുടെ സുഹൃത്തിന്റെ ഫാമിൽ നിന്ന് തേൻ ലഭിക്കുമ്പോൾ, സുഗന്ധവ്യഞ്ജനങ്ങൾ ഭർത്താവ് പ്രശാന്ത് കുമാറിന്റെ വീട്ടിൽ നിന്നും, കോട്ടയം, ഇടുക്കി എന്നിവിടങ്ങളിൽ നിന്നുമാണ് വരുന്നത്.“എണ്ണ, പഞ്ചസാര, വിനാഗിരി എന്നിവയുൾപ്പെടെയുള്ള നാളികേര ഉൽപന്നങ്ങൾ തേങ്ങാ കർഷകരുടെ സംരംഭമായ പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിൽ നിന്നാണ് ലഭിക്കുന്നത്,” ശ്രീദേവി പറഞ്ഞു.നൂറ് രൂപ മുതൽ ആയിരത്തിഅഞ്ഞൂറ് രൂപ വിലയുള്ള പാത്രങ്ങൾ ഇവടെയുണ്ട് .

 

organogram

മൺപാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ

കഴുകിയ മൺപാത്രങ്ങൾ നല്ലതുപോലെ ഉണങ്ങിയ ശേഷമേ കബോർഡിലും മറ്റും സൂക്ഷിക്കാവൂ. ഇല്ലെങ്കിൽ പൂപ്പൽ പിടിക്കും.

∙മൺപാത്രങ്ങൾ ആഴ്ചയിൽ ഒരിക്കലെങ്കിലും വെയിലത്തു വച്ച് ഉണക്കുന്നതു നല്ലതാണ്. ഇതല്ലെങ്കിൽ ചെറിയ തീയിൽ അടുപ്പത്തു വച്ച് ചൂടാക്കുകയെങ്കിലും വേണം.

∙മൺപാത്രങ്ങൾ കഴുകാൻ സോപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചാരം ഉപയോഗിക്കാം.

∙മീൻചട്ടിയും മസാല കൂടിയ വിഭവങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കഴുകാം. ബേക്കിങ് സോഡയും നാരങ്ങാനീരും ഉപയോഗിച്ചു കഴുകുന്നതും എണ്ണയും മസാലയുമൊക്കെ മാറ്റാൻ സഹായിക്കും.

∙മെറ്റൽ സ്ക്രബർ ഉപയോഗിച്ച് മൺപാത്രങ്ങൾ കഴുകരുത്. പാത്രത്തിൽ ചെറിയ പൊട്ടലുകൾ ഉണ്ടാകും. പിന്നീട് ഉപയോഗിക്കുമ്പോൾ ഈ വിള്ളലുകളിലൂടെ എണ്ണയും മസാലയും സോപ്പുമൊക്കെ പാത്രം ആഗിരണം ചെയ്യും. പാത്രം ചൂടാകുമ്പോൾ ഇവ പുറത്തേക്ക് വിടുകയും ചെയ്യും.


കയറുകൊണ്ടുള്ള തിരികയ്ക്കു മുകളിൽ മൺപാത്രങ്ങൾ സൂക്ഷിക്കുന്നതാണ്.

ഓർഗാനോ ഗ്രാം എല്ലാ ദിവസവും രാവിലെ 10.30 മുതൽ രാത്രി 8.30 വരെയാണ്.
Contact 9497019105.


English Summary: Organogram :; a treasure house of clay potteries

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox