Features

താജുദ്ദിൻ്റെ പനാമാ പാഷൻ ഫ്രൂട്ട് തോട്ടം


പര്‍പ്പിള്‍ നിറത്തിലുള്ള പനാമ പാഷന്‍ഫ്രൂട്ട് ആകാരത്താലും നിറത്താലും ആരെയും ആകര്‍ഷിക്കും. ഒരെണ്ണത്തിനു ഏകദേശം 250 ഗ്രാം തൂക്കം വരുമ്പോള്‍ ഒരു ഗൃഹസ്ഥനും കച്ചവടക്കാരനും ഒരു പോലെ വിലപ്പെട്ടതാണ്.

മാധുര്യത്തിന്‍റെ കാര്യത്തിലാണെ പറയും വേണ്ട. സാധാരണ പാഷന്‍ഫ്രൂട്ടിനെകാള്‍ മാധുര്യത്തില്‍ മുന്‍പേ നില്‍ക്കുന്ന ഇത് ഒരു കൊച്ചുകുട്ടിക്കൾ മുതല്‍ വയോധികർ വരെ ഒരു പോലെ ആസ്വദിക്കും.

പനാമ പാഷൻഫ്രൂട്ട് ഉള്ളത് കൊല്ലം ജില്ലയിലെ മയ്യനാട് – കൂട്ടിക്കടയില്‍ എഫ്.സി.എം.സി ആഗ്രോ ഫാമിലാണ്. ഇവിടെ ഫാം മാനേജരായ ശ്രീ താജുദ്ദീന്‍.എച്ച് ആണ് ഇതിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്. അദ്ദേഹത്തിൻ്റെ മേല്‍നോട്ടത്തില്‍ ഒരേക്കറോളമുള്ള ഈ ഫാമില്‍ പന്തലിച്ചു കിടക്കുന്ന പനാമ ഫാഷന്‍ഫ്രൂട്ടും, നിരനിരയായി നില്‍ക്കുന്ന റെഡ് ലേഡി പപ്പായും , കസ്തൂരിമഞ്ഞളും , ഇടതൂര്‍ന്നു കിടക്കുന്ന താക്കളിയും,വയലറ്റ് പയറും, വിശാലമായ സുമോ കപ്പയും , തറയില്‍ തൊട്ടുരുമി നില്‍ക്കുന്ന വഴുതണയും , കൂളത്തില്‍ നീന്തി തുടിക്കുന്ന തിലോപ്പിയും ഏവര്‍ക്കും ഒരു അഗ്രി തീം പാര്‍ക്കിന്‍റെ അനുഭവം തരുന്നു.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പാസിഫ്ലോറ കുടുംബത്തിൽപ്പെട്ട പാഷന്‍ ഫ്രൂട്ടിൽ നിന്നും വേർതിരിക്കിച്ചെടുക്കുന്ന പാസിഫ്ലോറിന്‍ എന്ന ഘടകം മാനസിക സമ്മര്‍ദ്ദം അകറ്റാനുള്ള ഒറ്റമൂലി കൂടിയാണ്. പല മരുന്നുകളിലേയും അവിഭാജ്യ ഘടകമാണിത്. ടെന്‍ഷന്‍ മാത്രമല്ല ഹൃദ്രോഗത്തേയും ക്യാന്സറെയും പ്രതിരോധിക്കാൻ പാഷന്‍ ഫ്രൂട്ടിന് കഴിയും.

പാസിഫ്ലോറിന്‍ മാത്രമല്ല റൈസോഫ്ളാവിനും നിയാസിനും ഫോസ്ഫറസും ഇരുമ്പുംനാരുകളുമെല്ലാം പാഷന്‍ ഫ്രൂട്ടിന്റെ രുചിയും ഗുണവും കൂട്ടുന്നു. ഇക്കാരണത്താല്‍ ലോക വിപണിയില്‍ പാഷൻ ഫ്രുയ്റ്റിന് ആവശ്യകത കൂടുകയാണ്. ബ്രസീല്‍,ഓസ്ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുന്നുണ്ട്. പാഷന്‍ ഫ്രൂട്ടിന്റെ സ്വന്തം നാടായ ബ്രസീലാണ് ഉത്പാദനത്തില്‍ ഒന്നാമത്.

ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദ്ദം

പുതിയ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുന്ന കാര്യമാണ് മാനസിക സമ്മര്‍ദ്ദം. ഓഫീസിലും വീട്ടിലും ഒരു പോലെ സമ്മര്‍ദ്ദം നേരിടുന്നവരാണ് ഏറെയും. ചിലര്‍ യോഗയ്ക്കും മനസ്സിനെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗങ്ങളും തേടി പോകുന്നു. ഹൈപ്പര്‍ ടെന്‍ഷനുളളവര്‍ അതിവേഗം മരുന്നുകളില്‍ അഭയം തേടുന്നു. ഇവരൊക്കെ പാഷന്‍ ഫ്രൂട്ടിന്റെ മഹത്വം അറിയാത്തവരായിരിക്കും. ഈ ഫ്രൂട്ട് ജ്യൂസായോ ജെല്ലിയായോ അല്ലെങ്കില്‍ നേരിട്ടോ ഒക്കെ കഴിച്ചാലുളള മാറ്റം അത്ഭുതകരമാണ്. അത്രയേറെ പ്രധാനപ്പെട്ടതാണ് പാഷന്‍ ഫ്രൂട്ടിന്റെ ഔഷധ ഗുണം.

കൃഷിയുടെ പ്രായോഗിക ജ്ഞാനത്തില്‍ അഗ്രഗണ്യനായ ശ്രീ താജുദ്ദീന്‍ എച്ച് ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറേകാള്‍ തിരക്കിലാണ് . തിരുവന്തപുരം കിംസിലെ വിദഗ്ദ്ധ ഡോക്ടമാര്‍ മുതല്‍ ടെറസ്സ് കൃഷി ചെയ്യുന്ന ഒരു സാധാരണക്കാരന് വരെ മാര്‍ഗദര്‍ശിയാണ് അദ്ദേഹം.

എല്ലാ വീടുകളിലും ഒരു ഫാഷന്‍ഫ്രൂട്ട് എന്ന സ്വപ്നം സഫലമാക്കാന്‍ ധാരാളം ഫാഷന്‍ഫ്രൂട്ട് തൈകള്‍ അദ്ദേഹം തയ്യാറാക്കി കഴിഞ്ഞു. അതോടൊപ്പം അദ്ദേഹംവിശാലമായ പോളീഹൌസില്‍ തയ്യാറാക്കിയ പഴങ്ങളുടെയും പച്ചക്കറിക്കളുടെയും തൈകള്‍ക്ക് ധാരാളം ആവശ്യക്കാര്‍ കേരളത്തിലുടനീളം ഉണ്ട്.

ഫോണ്‍ - 9995512111


Share your comments