<
Features

പാഷൻ ഫ്രൂട്ട്.... സ്ക്വാഷ്... വിലയേറിയ, ചെലവു കുറഞ്ഞ ശീതളപാനീയം...

പാഷൻ ഫ്രൂട്ട് ഇന്ന് മിക്ക വീടുകളിലും തഴച്ചുവളരുന്നു. പാഷൻ ഫ്രൂട്ട് ശീതള പാനീയം മിക്ക ആഘോഷ വേളകളിലും ഒഴിവാക്കാനാവാത്ത ഒന്നായി മാറി. എങ്കിലും വേണ്ടത്ര പ്രചാരണം ഇവ സൂക്ഷിച്ചു വയ്ക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ച് മാധ്യമങ്ങളിൽ ലഭ്യമാകുന്നില്ല. അതിനാൽ വീട്ടമ്മമാർക്ക് ഇതി എൻ്റെ  മൂല്യവർദ്ധിത ഉല്പന്നങ്ങളെക്കുറിച്ച് വേണ്ടത്ര അറിവും ഇല്ല. ചിലയിടങ്ങളിൽ പാഷൻ ഫ്രൂട്ടുകൾ നിലത്ത് വീണ് നശിച്ചുപോകുന്നതായും കണ്ടു വരുന്നുണ്ട്. ഇത്തരത്തിൽ ഇവയുടെ സംരക്ഷണത്തിനായി എന്തൊക്കെച്ചെയ്യാം എന്ന് മൂവാറ്റുപുഴയിലെ കർഷകനായ വർക്കി ചുണ്ടം തടത്തിൽ പറയുന്നു.

പാഷൻ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാനായി ഇത് പ്രിസർവ്വ് ചെയ്ത് വയ്ക്കേണ്ടതെങ്ങനെ?

2 കിലോഗ്രാം പാഷൻ ഫ്രൂട്ട് പഴച്ചാർ സൂക്ഷിച്ചു വയ്ക്കാനായി ഒന്നരക്കിലോ പഞ്ചസാര ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തിളപ്പിച്ച് പാനിയാക്കുക.പാനിപ്പാകം കഴിഞ്ഞോ എന്നറിയാനായി തവിക്കണയിൽ പാനി ചുറ്റിച്ച് എടുത്തു നോക്കുക. പാനി പാത്രത്തിലേയ്ക്ക് ഒഴിക്കുമ്പോൾ നൂൽ വണ്ണത്തിൽ ഒഴുകും. തീരാറാകുമ്പോൾ ഒരു തുള്ളിനീര് നൂലുപോലെ തൂങ്ങിക്കിടക്കും. ഇതാണ് പാനിപ്പാകം. തിളകൂടിയാൽ പാനി കട്ടിയായിപ്പോകും. അതിനാൽ പാനിപ്പാകം കൃത്യമായി നോക്കുക.

പിന്നീട് പിഴിഞ്ഞുവച്ചിരിക്കുന്ന പഴച്ചാർ അരിച്ച് കുരുകളഞ്ഞെടുക്കുക. ആ പഴച്ചാർ വെള്ളത്തിൽ ചേർത്ത് നന്നായി തിളപ്പിക്കുക. തിളപ്പിക്കുമ്പോഴും ശ്രദ്ധയോടെ നിൽക്കണം' തിളച്ചു തൂവിയാൽ ഞൊടിയിടയിൽ മുഴുവൻ പുറത്തേയ്ക്കൊഴുകിപ്പോകും. പാൽ തിളച്ചു തൂവും പോലെ. പഴച്ചാർ അങ്ങനെ തിളച്ചുതൂവാതെ വാങ്ങി വച്ച് തണുപ്പിക്കുക. തണുത്ത പഴച്ചാർ പാനിയുമായി നല്ലതു പോലെ ചേർത്തിളക്കി ഉണങ്ങിയ കുപ്പിയിൽ ഒഴിച്ച് സൂക്ഷിക്കുക. എത്ര നാൾ വേണമെങ്കിലും കേടുകൂടാതെ സൂക്ഷിക്കാം.

തിരിച്ച് കുപ്പിയിൽ നിന്ന് ഒഴിക്കാനെടുക്കുമ്പോൾ പ്രത്യേകം ഓർമ്മിക്കൂക കുപ്പി ഒരിക്കലും കുലുക്കരുത്. കുലുക്കിയാൽ നിമിഷ നേരം കൊണ്ട് കുപ്പിയിൽ നിന്ന് മുഴുവൻ ചാറും പുറത്തേയ്ക്കൊഴുകിപ്പോകും.

ഇങ്ങനെ സംരക്ഷിച്ചു വച്ച പഴച്ചാർ ആവശ്യാനുസരണം എടുത്തു പയോഗിക്കാം.. ഓർക്കുക ഉപയോഗിക്കാനെടുക്കുമ്പോൾ കുപ്പി ഒരിക്കലും കുലുക്കരുത്.

കർഷകൻ വർക്കി ചുണ്ടം തടത്തിലിനെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ.. 9037802920


English Summary: passion fruit squash

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds