Features

അവരുടെ സങ്കടം ആരറിയാൻ

ആലപ്പുഴ : നൂറുമേനി വിളവ് കിട്ടിയപ്പോൾ വിളവനു വിപണിയില്ല. ചേർത്തല കഞ്ഞിക്കുഴിയിലെ ഇളവൻ  കർഷർ പ്രതിസന്ധിയിൽ. സീസൺ അനുസരിച്ചു കൃഷി ചെയ്യുന്ന കർഷകർ അനുഭവിക്കുന്ന അവസ്ഥ ആണിത്. കുമ്പളവും വെള്ളരിയും തണ്ണിമത്തനും കൃഷി ചെയ്ത കരപ്പുറത്തെ കർഷകരുടെ അനുഭവത്തിന്റെ നേർ സാക്ഷ്യo.  
ഒരു കിലോ ആട്ടറച്ചിക്ക് തുല്യമാണ് ഒരു കിലോ ഇളവൻ.  ആട്ടിറച്ചിക്ക് Kg 600 രുപാ ഇളവന് Kg 7 രൂപാ ജനങ്ങൾ ഇത് മനസിലാക്കുന്നില്ല. ഫലമോ? മണ്ണിൽ എല്ലു മുറിയെ പണിയെടുത്തു നൂറു മേനി വിളവ് കിട്ടുമ്പോൾ അത് വിൽക്കാനും വാങ്ങാനും  ആളില്ലാതെ നട്ടം തിരിയുകയാണ് ചേർത്തല കഞ്ഞിക്കുഴിയിലെ കർഷകർ.

പ്രഫുൽ എന്ന യുവ കർഷകൻ എല്ലാത്തരം കൃഷിയും ചെയ്തു നല്ല രീതിയിൽ വിളവെടുപ്പ് നടത്തുന്നയാളാണ്. മാത്രമല്ല അദ്ദേഹം ഒരു മുഴുവൻ സമയ കർഷകൻ അല്ല. എന്നിട്ടു കൂടി ഇത്രയധികം വിളവ് കിട്ടണമെങ്കിൽ എത്ര അദ്ധ്വാനം നടത്തിയിട്ടുണ്ടാകണം? അതൊന്നും കണ്ടു നിൽക്കുന്ന നമുക്ക് മനസ്സിലാവില്ല. അതറിയണമെങ്കിൽ പാടത്തും പറമ്പിലും  കർഷകർ ഒഴുക്കുന്ന വിയർപ്പു കാണാനെങ്കിലും ആ പാടത്തിന്റെ കരയിൽ ഒന്ന് പോയി നിൽക്കണം. നമുക്ക് വിഷമുള്ള പച്ചക്കറി കഴിച്ചേ ശീലമുള്ളൂ. അതിനാൽ ഇത്തരം നാടൻ  പച്ചക്കറി കണ്ടാൽ നാം വഴി മാറി പ്പോകും. അവരുടെ കയ്യിൽ നിന്ന് വാങ്ങുന്നത് മറ്റാരുടെയോ കടമയാണ് എന്ന മട്ടിൽ.

കഴിഞ്ഞ ദിവസങ്ങളിൽ കഞ്ഞിക്കുഴിയിലെ  മറ്റൊരു കർഷകനായ  സുനിൽ ഇത്തരം ഒരു വിഷമ ഘട്ടത്തിൽ വിപണി കണ്ടെത്താനാവാതെ വിഷമിച്ച വാർത്ത സോഷ്യൽ മീഡിയയിലൂടെയും മറ്റും നാം കണ്ടതാണ്.മാധ്യമങ്ങളിൽ വാർത്ത വന്നതിനെ തുടർന്നാവാം ഹോർട്ടികോർപ് 1600 kg ഇലവൻ സുനിലിന്റെ കയ്യിൽ നിന്ന് വാങ്ങി  ബാക്കി മറ്റു കച്ചവടക്കാർക്കും കൊടുത്തുതീർത്തു എന്ന് അദ്ദേഹം തന്നെ സോഷ്യൽ മീഡിയയിൽ കൂടെ നമ്മളെ അറിയിച്ചു. ഇത്തരത്തിൽ ഇടപെടലുകൾ നടത്തിയാൽ മാത്രമേ ഉത്പന്നങ്ങൾ വിറ്റു  പോകൂ എന്ന രീതി മാറണം. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന മട്ടിൽ ഫോട്ടോ എടുത്തു  സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു നാലാളെ കാട്ടിയാൽ മാത്രമേ ഇവർക്ക് കച്ചവട സാധ്യത ഉള്ളു എന്ന അവസ്ഥയാണിപ്പോൾ. സോഷ്യൽ മീഡിയയും ഫോട്ടോയും ഒന്നും കൈവശമില്ലാത്ത കർഷകർ എത്ര പേർ  ഉണ്ടാവും ഇതുപോലെ ? ഒന്ന് ചിന്തിച്ച് നോക്കു.? അവരെയൊക്കെ കണ്ടെത്താനും അവരുടെ പ്രയത്നത്തിന് മൂല്യം ലഭിക്കാനും ഇനി ഏതു വഴിയാണ് നോക്കേണ്ടത് എന്ന ചോദ്യമാണ് കര്ഷകര്ക്കുള്ളത്. 

English Summary: Plight of farmers

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds