Features

കൃഷിയിൽ വിജയഗാഥയുമായി രാജപ്പൻ ചേട്ടൻ

മുഹമ്മ കാവുങ്കൽ കുന്നുംപുറത്ത് കെ പി രാജപ്പൻ
മുഹമ്മ കാവുങ്കൽ കുന്നുംപുറത്ത് കെ പി രാജപ്പൻ

മുഹമ്മ: ജോലിയിൽ നിന്ന് വിരമിച്ചു കഴിഞ്ഞാൽ ശിഷ്ടജീവിതം വിശ്രമമാണെന്ന് ധരിക്കുന്നുവെങ്കിൽ തെറ്റി. മുഹമ്മ കാവുങ്കൽ കുന്നുംപുറത്ത് കെ പി രാജപ്പൻ ഇപ്പോഴാണ് ശരിക്കും ജീവിതത്തിൽ ആക്റ്റീവ് ആയത്.കൃഷിയുടെ ഓരോ മേഖലയിലും ചെന്നെത്തുകയാണ് അദ്ദേഹം.

ദേശാഭിമാനിയിൽ പ്രൂഫ് റീഡറായിരുന്ന രാജപ്പൻചേട്ടൻ വിരമിച്ചിട്ട് എട്ടു വർഷം കഴിഞ്ഞു. പച്ചക്കറി കൃഷിയിൽ താൽപര്യമുണ്ടായിരുന്ന ഇദ്ദേഹം വിരമിച്ചതിന് ശേഷം മുഴുവൻ സമയ കർഷകനായി.

തുടക്കത്തിൽ തൊടിയിലും മറ്റും കൃഷി ചെയ്ത് തുടങ്ങി. ഇപ്പോൾ മഴ മറയുണ്ടാക്കി അതിലായി കൃഷി. ഓരോ വർഷവും പ്രതീക്ഷയോടെ കൃഷി വിപുലപ്പെടുത്തി.ദാ ഇപ്പോൾ നിറയെ കായ്ച്ച് മുറ്റത്തിനു അലങ്കാരമായി റെഡ് ലേഡി പപ്പായകൾ, പട്ടു ചീര, മുള്ളൻ വെള്ളരി, പയർ, പാവൽ,വിവിധയിനം മരച്ചീനികൾ - പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഷുഗർ ഫ്രീ മരച്ചീനിയുൾപ്പെടെ.രണ്ട് വെച്ചൂർ പശുക്കൾ. ചാണകവും മറ്റു ജൈവവളങ്ങളും മാത്രം ഉപയോഗിക്കുന്നതിനാൽ പച്ചക്കറികൾക്ക് ആവശ്യക്കാരേറെ.

മുള്ളൻ വെള്ളരിയും പാവയ്ക്കയും പിന്നെ ഷുഗർ ഫ്രീ മരച്ചീനിയുടെ കമ്പും എന്നുവേണ്ട കൃഷി അറിവുകൾ പങ്കുവയ്ക്കാനെത്തുന്നവരെ മീന വെയിലേറ്റതിന്റെ ക്ഷീണം മാറ്റാൻ സ്നേഹത്തോടെ പ്രിയ രാജപ്പൻചേട്ടൻ മുള്ളൻ വെള്ളരി അരിഞ്ഞ് ഉപ്പുപുരട്ടി തൈരിൽ മുക്കി കൊടുക്കും.മനസ്സിലും ശരീരത്തിനും ലഭിക്കുന്ന കുളിർമ്മയിൽ ആരും പറഞ്ഞുപോകും, രാജപ്പൻ ചേട്ടാ, ഒത്തിരി സ്നേഹം, ഒത്തിരി നന്ദി. ...

രാജപ്പൻ :ഫോൺ 949534 1791)

കടപ്പാട് : കെ എസ് ലാലിച്ചൻ


English Summary: Rajappan Chettan with a success story in agriculture

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds