Features

മഴവിൽ ചോളങ്ങളുമായി റഷീദ്

മഴവിൽ ചോളങ്ങളുമായി റഷീദ്

മഴവില്ലഴക് തോറ്റുപോകുന്ന മഴവിൽ ചോളങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഈ മഴവിൽ ചോളങ്ങളുടെ മനോഹാരിത അറിയണമെങ്കിൽ മലപ്പുറം കോഡൂർ പെരിങ്ങോട്ടുപുലം പഴേടത്തു വീട്ടിൽ അബ്ദുൽ റഷീദിന്റെ മട്ടുപ്പാവിൽ പോകണം. മഴവില്ലഴക് പോലെ വൈവിധ്യമാർന്ന നിറങ്ങളുടെ സമ്മേളനമാണ് റെയിൻബോ കോൺ അല്ലെങ്കിൽ മഴവിൽ ചോളം. സാധാരണ ചോളത്തിന്റെ അതെ രുചി പകർന്നുനൽകുന്ന ചോള ഇനമാണിത്. 

ഇതിന്റെ നാലിന ചോളങ്ങളുടെ ഇനമാണ് റഷീദിന്റെ കൈവശമുള്ളത്. ഈ ഇനങ്ങൾക്ക് പുറമേ മാധുര്യമുള്ള സ്വീറ്റ് ചോളവും റഷീദിന്റെ മട്ടുപ്പാവിൽ നട്ടുവളർത്തിയിരിക്കുന്നു. യാത്രകൾ ഏറെ ഇഷ്ടമുള്ള റഷീദ് പഴവർഗ്ഗ ചെടികൾ വേണ്ടി നിരവധി രാജ്യങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. ഈ മഴവിൽ ചോളത്തിന്റെ 2 ഇനത്തിന്റെ വിത്ത് അദ്ദേഹം തായ്‌ലൻഡിൽ നിന്നാണ് കൊണ്ടുവന്നത്.

മറ്റു രണ്ടിനങ്ങളുടെ വിത്ത് കർഷക കൂട്ടായ്മ വഴി ലഭ്യമാക്കുകയാണ് ചെയ്തത്. ഇതിൻറെ 50 തൈകൾ വരെ തന്റെ മട്ടുപ്പാവിൽ അദ്ദേഹം നട്ടു പരിപാലിക്കുന്നു. മഴവിൽ ചോളങ്ങളുടെ നിറ ഭംഗി എല്ലാവരെയും ആകർഷിക്കുന്ന ഒന്നാണ്. അതുതന്നെ ഇതിന്റെ വിത്തുകൾ തേടി പലരും തന്റെ അടുത്ത വരാറുണ്ടെന്ന് റഷീദ് പറയുന്നു. അതുകൊണ്ടുതന്നെ വിളവെടുക്കുമ്പോൾ ഇതിന്റെ വിത്തുകൾ ആവശ്യക്കാർക്ക് നൽകുവാനും അദ്ദേഹം തയ്യാറാണ്.

ഒൻപത് വർഷം മുൻപാണ് റഷീദ് പഴവർഗങ്ങളുടെ ചെടികളുടെ ശേഖരം തുടങ്ങുന്നത്. ഇന്ന് അദ്ദേഹത്തിന്റെ കൈവശം നാനൂറിലധികം ഇനങ്ങൾ ഉണ്ട്. വീട്ടുവളപ്പിൽ അടക്കം മൂന്ന് സ്ഥലങ്ങളിലായി ഒരേക്കർ സ്ഥലത്ത് അദ്ദേഹം വിവിധ പഴവർഗ ചെടികൾ കൃഷി ചെയ്യുന്നു. പണ സമ്പാദനം എന്നതിലുപരി മാനസിക സന്തോഷം ആണ് ചെടികളുടെ പരിപാലനത്തിലൂടെ തനിക്ക് ലഭിക്കുന്നതെന്ന് റഷീദ് പറയുന്നു.

റഷീദ്

Rashid started collecting fruit plants nine years ago. Today he has more than four hundred items in his possession. He cultivates various fruit plants in one acre in three places including the backyard. Rashid says he gets more mental happiness from caring for plants than just making money.

നാടൻ പഴവർഗ്ഗങ്ങളെക്കാൾ വിദേശ ഇനങ്ങളാണ് അദ്ദേഹം കൃഷിയിടത്തിലും, മട്ടുപ്പാവിലും ആയി വച്ച് പിടിപ്പിച്ചിരിക്കുന്നത്. 1500 ചതുരശ്ര അടി വിസ്തീർണമുള്ള മട്ടുപ്പാവിൽ എല്ലാത്തരം തൈകളും വീപ്പകളിലായാണ് കൃഷി ചെയ്യുന്നത്. മഴവിൽ ചോളം കൂടാതെ ഡ്രാഗൺ ഫ്രൂട്ടും മട്ടുപ്പാവിൽ വിളഞ്ഞു നിൽക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിന്റെ മാത്രം 45 ശേഖരങ്ങൾ അദ്ദേഹത്തിൻറെ കൈവശമുണ്ട്. ഇവ കൂടാതെ അദ്ദേഹം കൃഷി ചെയ്യുന്ന മറ്റു ഇനങ്ങളാണ് അല്ലഡാ ചെറി, മിറാക്കിൾ ഫ്രൂട്ട്, ഐസ്ക്രീം ബീൻ, പുലാസൻ, വെൽവെറ്റ് ആപ്പിൾ, ജബോട്ടിക്കാബ, റൊളാനിയ, ബ്ലാക്ക് സപ്പോട്ട, മട്ടാവോ, മേമി സപ്പോട്ട, വെള്ള ഞാവൽ, ഗവർണർ പ്ലം, സ്വീറ്റ് ലൂബി തുടങ്ങിയവ. പഴവർഗച്ചെടികളുടെ ഒരു കൊച്ചു ലോകം തന്നെ മട്ടുപ്പാവിലും കൃഷിയിടത്തിലും ഒരുക്കാൻ വേണ്ടി അദ്ദേഹം 13 ലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അത്രത്തോളം ആവേശമാണ് അദ്ദേഹത്തിന് പഴവർഗച്ചെടികളുടെ കൃഷിരീതികളോട്..

മലപ്പുറം ടൗണിൽ പഴം മൊത്തക്കച്ചവടക്കാരൻ ആണ് റഷീദ്. നഴ്സറിയിൽ നിന്ന് വാങ്ങിയ മാംഗോസ്റ്റിൻ നട്ടുപിടിപ്പിച്ചാണ് പഴവർഗ്ഗങ്ങളുടെ ശേഖരണത്തിന് തുടക്കം കുറിച്ചത്. പിന്നീട് വിദേശത്തു പോയപ്പോൾ ഇവിടുന്ന് ലഭിച്ച പല വിത്തുകളും കൊണ്ടുവന്നു മുളപ്പിച്ചു. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ യാത്ര ചെയ്തു നിരവധി വിദേശ പഴങ്ങളുടെ തൈ വാങ്ങിച്ച് നാട്ടിൽ കൊണ്ടുവന്നു പരിപാലിക്കുകയും ചെയ്തു. കൂടാതെ നാട്ടിൽ കൃഷി ചെയ്യുന്ന വിദേശ ഇന പഴങ്ങൾ വളർത്തുന്നവരുടെ അടുത്തു പോയും തൈകൾ സംഘടിപ്പിച്ച് അദ്ദേഹം വളർത്തി. ഏറെ അർപ്പണബോധത്തോടെ തൻറെ കൃഷിരീതികളെ കാണുന്ന റഷീദിനെ പോലുള്ള വ്യക്തിത്വങ്ങൾ സമൂഹത്തിനു തന്നെ പ്രചോദനമാണ്...


English Summary: Rashid with rainbow corn has more than 400 fruit collections

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine