Features

ദേശീയതയും ഭരണഘടനാ ഭേദഗതികളും ഗാന്ധിയൻ വീക്ഷണത്തിൽ

--വിഷ്‌ണുദാസ്. കെ .കെ . കടയ്ക്കൽ
--വിഷ്‌ണുദാസ്. കെ .കെ . കടയ്ക്കൽ
Republic Day
Republic Day

'' എല്ലാ മതങ്ങളും ഒരേ ഈശ്വരനിൽ നിന്നാണ് ആവിർഭവിക്കുന്നത് .
പക്ഷേ അപൂർണ്ണമായ മനുഷ്യരിൽകൂടിയാണ് അത്‌ അവതരിക്കപ്പെടുന്നത് .അതുകൊണ്ടാണ് പല പാകപ്പിഴവുകളും വന്നുചേരുന്നത്.
ഇപ്പോൾ നമുക്കാവശ്യം ഒരു മതമല്ല .മറിച്ച് വിവിധ മതങ്ങളുടെ അനുയായികൾ തമ്മിലുള്ള സമന്വയവും ,സഹിഷ്‌ണുതയും സമ ഭാവനയുമാണ് .
അത് നേടണമെങ്കിൽ സർവ്വമതസാരവും ഏകമെന്ന അറിവുമുണ്ടാകണം .
എല്ലാ മതങ്ങളുടെയും ലക്ഷ്യം ഒന്ന് തന്നെയാണെന്നും മാർഗ്ഗങ്ങളും ആചാരാനുഷ്ഠാനങ്ങളും പലതാണെന്നും അറിയണം .
അതിനായി വ്യത്യസ്ഥ മതഗ്രന്ഥങ്ങൾ വായിച്ച് ഗ്രഹിക്കാൻ ശ്രമിക്കണം .
അപ്പോൾ സ്വാഭാവികമായും മറ്റു മതങ്ങളോട് നമുക്ക് തുല്യമായ ആദരവ്‌ ഉണ്ടാകാതിരിക്കില്ല .''

രാഷ്ട്രപിതാവിൽ നിന്നും ഇന്നത്തെ രാഷ്‌ട്രീയം എത്രകണ്ട് അകലെയാണെന്നും നമ്മുടെ ഭരണഘടനയുടെ ഉണ്മയും സത്തയും എന്തെന്നും, എന്തായിരിക്കണമെന്നും അറിയാൻ ഗാന്ധിജിയുടെ  വാക്കുകളെത്തന്നെ നമുക്ക് ആശ്രയിക്കാം .
ഗാന്ധിജിയുടെ ഈ അഭിപ്രായം ഇന്നും എന്നും പ്രസക്തമാണുതാനും.
ജനങ്ങളുടെ ശബ്‌ദം ദൈവത്തിൻറെ ശബ്‌ദമായി പ്രതിധ്വനിക്കേണ്ട ജനാധിപത്യത്തിൻറെ ശ്രീകോവിലാണ്‌ പാർലിമെണ്ട് .
നമ്മുടെ രാഷ്ട്രത്തിൻറെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കുവാൻ ഭരണഘടനയോട് കൂറ് പുലർത്തണമെന്നും പകയോ വിദ്വേഷമോ ഒന്നുമില്ലാതെ വർത്തിക്കാമെന്നും പ്രതിജ്ഞയെടുത്ത ജനപ്രതിനിധികളുടെ പരമാധികാര സഭയാണിത്.
വിശാലവീക്ഷണം ,സമഭാവന ,സഹിഷ്‌ണുത ഇവയെല്ലാം ഇവരുടെ മുഖമുദ്രയാകണം .
ഈ സഭയുടെ വിശുദ്ധി എപ്പോഴും കാത്തുസൂക്ഷിക്കണം.
എങ്കിലേ ഒരുമയുടെ ഊർജ്ജവും നന്മയുടെ മഹിമയും ഇവിടെ വിളയാടു .നമ്മുടെ പൈതൃകവും കീഴ്വഴക്കവും തുടരാൻ കഴിയൂ .....
ഇന്ത്യൻ ഭരണ ഘടനയുടെ സം‌ക്ഷിപ്തരൂപം

1950 ജനുവരി 26 ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു .ഇതോടെ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ റിപ്പബ്ളിക്കായി മാറ്റി .
അങ്ങിനെ ഭാരതത്തിലെ ഓരോ പൌരനും പൗരത്വാധികാരവും ജന്മാവകാശവും ലഭിച്ചു.
അവസര സമത്വം

സാമൂഹികവും സാമ്പത്തികവും രാക്ഷ്ട്രീയവുമായ നീതിചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനക്കുമുള്ള രാക്ഷ്ട്രത്തിൻറെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്താൻകഴിഞ്ഞു.
70 വർഷം പിന്നിട്ടു .ഇതിനകം 103 ഭേദഗതികൾ വരുത്തി  .
സവിശേഷതകൾ

ലോകത്തെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന  ഇന്ത്യയുടേതാണ് .448 ആർട്ടിക്കിൾ .12  ഷെഡ്യുളുകൾ .25  ഭാഗങ്ങൾ .
ഭരണഘടനയുടെ കൈയ്യെഴുത്ത് പ്രതികളിൽ 1950 ജനുവരി 25 ന് 15 വനിതകളടക്കം 284 അംഗങ്ങൾ ഒപ്പു വെച്ചു .
 കൈയ്യെഴുത്തുപതിപ്പ് ഇറ്റാലിക്  ശൈലിയിലുള്ള  ഇംഗ്ളീഷ് അക്ഷരത്തിലാണ് എഴുതിയിരിക്കുന്നത് .
പൗരത്വ നിയമം

ഏതെല്ലാം ആളുകൾ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്ന് വി‌ശദീകരിക്കുന്നതാണ് 1955 ലെ പൗരത്വ നിയമം . വിദേശ രാജ്യത്തെ പൗരത്വം സ്വീകരിച്ചവർക്ക് ഇന്ത്യൻ പൗരത്വത്തിന്‌ അവകാശമുണ്ടായിരിക്കുകയില്ലെന്നും ഇതിൽ വ്യക്തമാക്കുന്നു .
പൗരത്വ വ്യവസ്ഥകൾ

ഇന്ത്യൻ പൗരത്വത്തിനുള്ള വ്യവസ്ഥകൾ ഭരണഘടനയുടെ രണ്ടാം ഭാഗത്ത് ആർട്ടിക്കിൾ 5 മുതൽ 11 വരെ പ്രതിപാദിക്കുന്നു .
1950 ജനുവരി 26 ന് ആരൊക്കെ ഇന്ത്യൻ പൗരന്മാരായിരിക്കുമെന്ന് വിശദീകരിക്കുന്നുള്ളൂ.തുടർ നിയമങ്ങൾക്ക് ഭരണഘടന പാർലിമെന്റിനെയാണ് ചുമതലപ്പെടുത്തിയത് .
ഒരു സുപ്രധാന ചരിത്രം ഇവിടെ ഉദ്ധരിക്കട്ടെ.-പ്രധാന മന്ത്രി ശ്രീമതി. ഇന്ദിരാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ്  ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്ന് 1975 ആഗസ്‌ത്‌ 1 ന് ഭേധഗതി 38 .
ആഗസ്‌ത്‌ 10 ന് ഭേധഗതി 39 വരുത്തി.
ഈ ഭേധഗതികൾ പ്രധാന മന്ത്രിയുടെ പദവി സംബന്ധിച്ച കാര്യങ്ങൾ ചോദ്യം ചെയ്യാൻ കോടതികൾക്കുള്ള അധികാരം എടുത്തുകളഞ്ഞു .
ലോകസഭയും രാജ്യസഭയും ഭേധഗതികൽ പാസ്സാക്കി. ആഗസ്‌ത്‌ 8 ന് 17 സംസ്ഥാന നിയമ സഭകൾ വിളിച്ച് ചേർത്ത് ഭേദഗതികൾ അംഗീകരിച്ചു .ആഗസ്‌ത്‌ 8 ന് തന്നെ അന്നത്തെ രാഷ്ട്രപതി ഫക്രുദ്ധീൻ അലിഅഹമ്മദ്‌ ബില്ലിന് അംഗീകാരവും നൽകി.
എന്നാൽ സുപ്രീം കോടതി ഫയൽ ചെയ്‌ത ഇന്ദിരാഗാന്ധി വേഴ്‌സസ് രാജ് നാരായൺ കേസിൽ കോടതി 329 എന്ന അനുഛേദത്തിൻറെ ഭേദഗതി റദ്ധാക്കി.
ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയുമൊക്കെ ചെയ്തെങ്കിലും സ്ഥാനത്യാഗം ചെയ്യേണ്ടതായി വന്നു എന്ന് ചരിത്രം .
ഈ ചരിത്രം ഇവിടെ ഉദ്ധരിച്ചത് ഭരണഘടനയുടെ ഏത് ഭേദഗതി വരുത്തുമ്പോഴും ഭരണകർത്താക്കൾ ശ്രദ്ധിക്കേണ്ട ഒരനുഭാവപാഠം പരാമർശിക്കുവാനാണ് .
പൗരത്വ നിയമ ഭേദഗതി

1955 ലെ പൗരത്വ നിയമം 2019  ഡിസംബർ 12 ന് ഭേദഗതി ചെയ്‌തു .അഫ്‌ഗാനിസ്ഥാൻ ,പാക്കിസ്ഥാൻ .ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്ന് അഭയാർത്ഥികളായെത്തിയ ഹിന്ദു .സിഖ് ,ജൈന ,ബുദ്ധ ,കൃസ്ത്യൻ .പാർസി വിഭാഗത്തിലെ അഭയാർത്ഥികൾക്ക് മാത്രം ഇന്ത്യൻ പൗരത്വം നൽകാമെന്ന് വ്യവസ്ഥചെയ്യുന്നതാണ് പ്രധാന ഭേധഗതി .
 ഭേധഗതി ശ്രദ്ധാപൂർവ്വം വായിച്ചാൽ മനസ്സിലാകും മതപരമായ വേർതിരിവ് .
ഇങ്ങിനെ മതത്തിൻറെ അടിസ്ഥാനത്തിൽ വേർതിരിച്ചാണ് പാക്കിസ്ഥാനും ബംഗ്ളാദേശും പ്രത്യേകം രാഷ്ട്രങ്ങളായി മാറിയതെന്ന് ഓർമ്മിക്കണം .
മതങ്ങളുടെ പേരിൽ മനുഷ്യനെയും മണ്ണിനെയും വിഭജിക്കുന്ന ഏത്  ഭരണപരമായ പ്രവർത്തിയും ഭാരതത്തിൻറെ മതാതീയ ആത്മീയ ദർശനത്തിൻറെ സത്തിനും സാരാംശത്തിനും എതിരാണ് .
സഹിഷ്ണുതക്കും സമഭാവനക്കും മാനവികതക്കും നിരക്കാത്തതുമാണ് .മനുഷ്യത്വത്തിന്‌ പൊരുത്തപ്പെടുന്നതുമല്ല .
അതുകൊണ്ട് ഒരു പുനർ വിചിന്തനം ഇക്കാര്യത്തിൽ ദേശീയഭരണത്തലത്തിൽ ഉണ്ടാകണം .
ഇത് നമ്മുടെ ധാർമ്മികതയുടെ , മാനവികത യുടെ പ്രശ്‌നമാണ് .
വിശാല മനോഭാവത്തിന്റെ പ്രശ്‌നമാണ് .
പൗരത്വ നിയമഭേധഗതിയെപ്പറ്റി ശരിയായി വിശദീകരിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാൻ രാഷ്ട്രീയ കക്ഷികളോ ജനങ്ങളുടെ ആശങ്ക അകറ്റുവാൻ കേന്ദ്ര ഗവർമ്മെണ്ടോ താൽപ്പര്യം കാട്ടുന്നുമില്ല .
ഒരു പുക മറ സൃഷ്ടിച്ച് ഓരോരുത്തരുടെ യും രാഷ്ട്രീയ ലക്‌ഷ്യം നിറവേറ്റാനാണ് എല്ലാവരും ശ്രമിക്കുന്നത് .രാഷ്ട്രപിതാവിൻറെ വീക്ഷണത്തിന് എതിരാണ് ,രാഷ്ട്രത്തിൻറെ വിശാലതാൽപ്പര്യത്തിന് എതിരാണ് .
മതം മനുഷ്യനെ ഒന്നിപ്പിക്കാനുള്ളതാണ്  .ഭിന്നിപ്പിക്കാനുള്ളതല്ല  .മാസ്‌മരശക്തിയാണെന്നറിയണം .

മനുഷ്യനിലുള്ള ദൈവികത്വത്തിൻ്റെ പ്രശ്‌നമാണ് മതം എന്നാണ് സ്വാമി വിവേകാന്ദൻറെ സാരോപദേശം.
ഈ സാരോപദേശങ്ങളെല്ലാം ഒരു വ്രതമായി നമ്മുടെ രാഷ്ട്രം ''സാരേ ജഹാംസെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ '' ആകും .
നമ്മോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പാക്കിസ്ഥാനും ബംഗ്‌ളാദേശും പലപ്രാവശ്യം മിലിട്ടറി ഭരണത്തിലമർന്നു .നമ്മുടെ ഐക്യവും അഖണ്ഢതയും കാത്ത് സംരക്ഷിക്കുവാൻ കഴിയുന്നത് നമ്മുടെ ഭാരതത്തിൻറെ മഹത്തായ പൈതൃകവും ധാർമ്മികാടിത്തറയും ഭരണഘടനയുടെ ഫെഡറൽ സംവിധാനവും അതുറപ്പാക്കുന്ന സാമൂഹിക സംരക്ഷയുമാണ്‌   .
ഇന്ത്യൻ മിലിട്ടറി മേധാവികളെ മൂന്നായി തരം തിരിച്ച ശ്രീ .വി .കെ .കൃഷ്ണമേനോൻറെ ദീർഘ വീക്ഷണത്തിന്റെ മുൻപിൽ നമോവാകം .
അഞ്ച് ലക്ഷത്തിഅമ്പതിനായിരത്തിൽപ്പരം ഗ്രാമീണർ ഭാരതത്തിലുണ്ട് .അവരിൽ എറിയവരും ഇന്നും അജ്ഞതയുടെയും ദാരിദ്ര്യത്തിൻറെയും പാതയിലാണ് .
ഇന്ത്യയിൽ ഏറ്റവും ദരിദ്രനായ  ഭാരതീയൻ സ്വന്തം നെഞ്ചിൽ കൈവെച്ച് ഇത് എന്റെ ഭാരതമാണ് ,ഞാൻ ഭാരതീയനാണ് എന്ന് അഭിമാനത്തോടെ പറയുന്നുവോ അതുവരെ ഇന്ത്യ സ്വതന്ത്രയായി എന്ന് പറയുന്നതിൽ അർത്ഥമില്ല എന്നാണ്  ഗാന്ധിജി പറഞ്ഞത് .
അതുവരെ നമ്മുടെ ആഗസ്‌ത്‌ 15 നും   ജനുവരി 26 നും നാം സ്വാതന്ത്ര്യ വാർഷികവും റിപ്പബ്ലിക്ക് ദിനവുമായി ഒക്കെ ഔദ്യോഗിക ചടങ്ങായിമാത്രം കൊണ്ടാടുന്നത് ജനപങ്കാളിത്വമാകില്ല .ഇതല്ലേ വസ്‌തുത ? യാഥാർത്ഥ്യം ?


English Summary: Republic Day_Nationalism and constitutional amendments in Gandhian perspective

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds