Features

സരസമ്മ എപ്പോഴും തിരക്കിലാണ്.

സരസു അമ്മച്ചിക്ക്  87 വയസായെങ്കിലെന്താ.രാവിലെ 5 മണിക്ക് എഴുന്നേൽക്കും.ഒരു സമയം പോലും വെറുതെ ഇരിക്കില്ല. വീട്ടിലെ കൃഷികാര്യം മുഴുവൻ നോക്കുന്നത് അമ്മച്ചിയാണ്. സ്ഥലം ഒരുക്കുന്നതുമുതൽ വിളവെടുപ്പ് വരെ . എല്ലാം പുള്ളിക്കാരിക്ക് തനിയെ ചെയ്യണം.

ആലപ്പുഴ ജില്ലയിലെ മുഹമ്മപ്പഞ്ചായത്തിൽ 12-ാം വാർഡിലെ ഭുവനചന്ദ്രന്റെ അമ്മ സരസമ്മയാണ് ഈ കൃഷിക്കാരി.

സരസു     അമ്മച്ചിയുടെ തോട്ടത്തിൽ ഓറഞ്ചുമുതൽ കാന്താരിവരെയുള്ള വിഭവങ്ങൾ ഉണ്ട്. ചീര, വെണ്ട . വഴുതന, പീച്ചിൽ, പടവലം, പാവൽ, പച്ചമുളക് അങ്ങനെ ഒരു വീട്ടിലേയ്ക്കാവശ്യമുള്ളതെല്ലാം കൃഷി ചെയ്യും. കൃഷി ചെയ്യുന്നതു കൂടാതെ വീട്ടിലെ മറ്റു ജോലികളും സരസു അമ്മയുടെ മേൽനോട്ടത്തിലേ പാടുള്ളൂ. അത് നിർബന്ധമാണ്.


English Summary: Sarasamma is always busy.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds