ലോകമൊട്ടാകെതന്നെ, ഭൂമിയുടെ ഉത്പ്പാദനക്ഷമതയും പോഷകഘടകങ്ങളും കുറഞ്ഞു വരുകയാണ്. ധാരാളം ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ തരിശായ ഇടങ്ങളെ ഫലഭൂയിഷ്ടമാക്കാനുള്ള പുത്തന്‍ ശ്രമങ്ങളും ഉത്പ്പന്നങ്ങളുമായി രംഗത്തെത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥാപനമാണ് കോറമന്‍ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ഇന്ത്യയിലെ ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസേഴ്‌സിന്റെ പ്രധാന ഉത്പ്പാദകരും കര്‍ഷകര്‍ക്കാവശ്യമായ അനേകം ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളുമാണ് കോറമന്‍ഡല്‍. വിവിധ മിശ്രിതങ്ങളിലൂടെ കൃഷി മേഖലയിലെ ഒരു പ്രധാന സാന്നിധ്യമാണ് കമ്പനി.
കോറമന്‍ഡലിന്റെ വിള സംരക്ഷണ വിഭാഗം സീനിയര്‍ ജനറല്‍ മാനേജരായിരുന്ന സതീഷ് തിവാരിയെ അടുത്ത കാലത്താണ് മാര്‍ക്കറ്റിംഗിന്റെ ദേശീയ തലവനായി സ്ഥാനക്കയറ്റം നല്‍കി നിയമിച്ചത്. കൃഷി ജാഗരണുമായി സതീഷ് തിവാരി നടത്തിയ ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
? കോറമന്‍ഡലിന്റെ മാര്‍ക്കറ്റിംഗ് തലവന്‍ എന്ന നിലയില്‍ ഭാവി പരിപാടികള്‍ വിശദീകരിക്കാമോ
* എന്റെ അഭിപ്രാത്തില്‍ സെയില്‍സും മാര്‍ക്കറ്റിംഗും കൈകോര്‍ത്തു മുന്നോട്ടു പോകുന്നവയാണ്. കഴിഞ്ഞ 20 വര്‍ഷമായി ഈ രണ്ടു മേഖലയിലും ഞാന്‍ സജീവമായിരുന്നു. ഇപ്പോള്‍ പ്രൊമോഷനായെങ്കിലും ഏപ്രിലില്‍ മാത്രമെ ഉത്തരവാദിത്തം ഏറ്റെടുക്കുകയുള്ളു. അതുവരെ സെയില്‍സിലും മാര്‍ക്കറ്റിംഗിലും സജീവമായുണ്ടാകും. ഞങ്ങളുടെ കമ്പനി അഗ്രി ഇന്‍പുട്ട്‌സ് രംഗത്ത് കര്‍ഷകര്‍ക്കൊപ്പം എന്നും സജീവമായിരുന്നു. കര്‍ഷകര്‍ക്ക് സംതൃപ്തി നല്‍കും വിധം സേവനങ്ങളും ഉത്പ്പന്നങ്ങളും നല്‍കുക തന്നെയാണ് കമ്പനിയുടെ ലക്ഷ്യം. അതുതന്നെയാകും എന്റെയും മുന്‍ഗണനാ വിഷയം.
? ഫെര്‍ട്ടിലൈസര്‍ രംഗത്ത് മുന്‍നിരയില്‍ തുടര്‍ച്ചയായി മുന്നേറാന്‍ കഴിയുന്നതെന്തുകൊണ്ടാണ്
* കോംപ്ലക്‌സ് ഫെര്‍ട്ടിലൈസേഴ്‌സിലും അഗ്രോ കെമിക്കല്‍സിലും ഞങ്ങളാണ് മുന്നില്‍. ഞങ്ങള്‍ കര്‍ഷകര്‍ക്കായി പുതിയതും കസ്റ്റമൈസ് ചെയ്തതുമായ ഫെര്‍ട്ടിലൈസറുകള്‍ നല്‍കുന്നു. ഇപ്പോള്‍ പുതിയ സാങ്കേതിക വിദ്യകള്‍ കൊണ്ടുവന്ന് കമ്പനിയെ അപ്‌ഗ്രേഡ് ചെയ്ത് മാര്‍ക്കറ്റിലെ നേതൃത്വം ഉറപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
? ഏതെല്ലാം മേഖലകളിലാണ് നിങ്ങളുടെ ഉത്പ്പന്നം ടാര്‍ജറ്റ് ചെയ്യുന്നത്
* പുതിയ രാസഘടകങ്ങളുള്ള ഉത്പ്പന്നങ്ങളാണ് വന്നിട്ടുള്ളത്. ഇന്‍സെക്ടിസൈഡില്‍ ആസ്ട്രയും ഫംഗിസൈഡില്‍ പ്രോസ്‌പെലും വന്നു. പുതിയ ഹെര്‍ബിസൈഡുകളും വന്നു കഴിഞ്ഞു. ഇനിയും പലതും വരാനിരിക്കുന്നു. നെല്ല്, പരുത്തി, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറി എന്നീ മേഖലയിലും പുതിയ ഉത്പ്പന്നങ്ങള്‍ വരും.
? വിവിധ സെഗ്മെന്റുകളില്‍ എന്താകും വരുംകാല പദ്ധതികള്‍
* വിള സംരക്ഷണ മേഖലയിലെ മാര്‍ക്കറ്റിംഗിലാവും ഞാനുണ്ടാവുക. അതിന് നാല് സെഗ്മെന്റുകളാണുള്ളത്. ഇന്‍സെക്ടിസൈഡ്‌സ്, ഹെര്‍ബിസൈഡ്‌സ്, ഫംഗിസൈഡ്‌സ്, പ്ലാന്റ് ഗ്രോത്ത് റെഗുലേറ്റര്‍(പിജിആര്‍). ഇന്‍സെക്ടിസൈഡ് മേഖലയില്‍ കോറമന്‍ഡല്‍ വളരെ ശക്തരാണ്. ഈയിടെ പുറത്തിറങ്ങിയ ആസ്ട്ര വലരെ വിപ്ലവകരമായ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ഏക കമ്പനി ഞങ്ങളുടേതാണ്. ഈ രംഗത്താകും കമ്പനിയുടെ പ്രധാന ശ്രദ്ധ. നെല്ലിന്റെ ബിപിഎച്ചിനെ(ബ്രൗണ്‍ പ്ലാന്‍തോപ്പര്‍) തടയുന്ന ആസ്ട്രയുടെ മാര്‍ക്കറ്റ് 500 കോടിയുടേതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ പ്രൊമോഷന്‍ പരമപ്രധാനമാണ്. 2020 ല്‍ തന്നെ പുതിയ ഉത്പ്പന്നങ്ങളും വരും. കമ്പനിയുടെ സ്വന്തം ഉത്പ്പന്നമോ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പ്പന്നമോ വിദേശ കമ്പനികളുടെ ഉത്പ്പന്നമോ ആകാം ഇത്തരത്തില്‍ വരുന്നത്. മാര്‍ക്കറ്റിംഗില്‍ ഈ വര്‍ഷം എന്റെ ലക്ഷ്യങ്ങള്‍ ഇതൊക്കെയാണ്.
? ഏത് സെക്ടറാണ് കോറമന്‍ഡലിന് വലിയ ബസിനസ് നല്‍കുന്നത്
* ഇന്‍സെക്ടിസൈഡ് തന്നെയാണ് മുന്നില്‍. കമ്പനിയുടെ ബിസിനസില്‍ 60 ശതമാനവും ഇതില്‍ നിന്നാണ് ലഭിക്കുന്നത്. മറ്റ് സെഗ്മെന്റുകളും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ഫംഗിസൈഡിലും ഒരു നല്ല സാന്നിധ്യം കോറമന്‍ഡിലിനുണ്ട്. വീഡിസൈഡിലാണ് ഞങ്ങള്‍ പിന്നോക്കം നില്‍ക്കുന്നത്. എങ്കിലും അതിനെ അതിജീവിക്കാന്‍ കഴിയുന്ന ഉത്പ്പന്നങ്ങള്‍ ഉടന്‍ രംഗത്തുവരും.
? ഏത് സംസ്ഥാനങ്ങളിലാണ് സാന്നിധ്യം കൂടുതലുള്ളത്
അഗ്രോ കെമിക്കല്‍സില്‍ ഞങ്ങളുടെ സാന്നിധ്യം എവിടെയുമുണ്ട്. എങ്കിലും പ്രധാന മാര്‍ക്കറ്റുകള്‍ ആന്ധ്രയും തെലങ്കാനയും കര്‍ണ്ണാടകയും തമിഴ്‌നാടും മഹാരാഷ്ട്രയും പഞ്ചാബും ഹരിയാനയും മധ്യപ്രദേശും ബംഗാളും ഗുജറാത്തുമാണ്. നല്ല പൊട്ടന്‍ഷ്യലുള്ള സംസ്ഥാനങ്ങളെ വരും വര്‍ഷങ്ങളില്‍ ലക്ഷ്യമിടുന്നു. രാജസ്ഥാനും ആന്ധ്രയും മധ്യ പ്രദേശും മഹാരാഷ്ടയും പഞ്ചാബും ഹരിയാനയും ഉത്തര്‍ പ്രദേശും ബംഗാളുമാണ് ഫോക്കസ് സ്‌റ്റേറ്റുകള്‍. മറ്റ് പ്രദേശങ്ങളിലും ബിസിനസ് വികസിപ്പിക്കും
? മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്താന്‍ പുതിയ നടപടികള്‍
മുന്‍ വര്‍ഷങ്ങളില്‍ മാനവവിഭവ ശേഷി വര്‍ദ്ധിപ്പിക്കാനായിരുന്നു ശ്രദ്ധ. 60-70 ശതമാനം റവന്യൂവും ഇതിനായി വിനിയോഗിക്കുന്നു. ഇനി ശ്രദ്ധ കൂടുതലും ഡിജിറ്റല്‍ സ്‌പേയ്‌സിലാവും. മാര്‍ക്കറ്റിംഗിനുള്ള ചിലവില്‍ 50 ശതമാനം മനുഷ്യവിഭവശേഷിക്കും ബാക്കി പ്രിന്റ് മീഡിയ, ഡിജിറ്റല്‍ സ്‌പേയ്‌സ് , മാസ് മീഡിയ എന്നിവയ്ക്കുമായി വിനിയോഗിക്കും. അതുവഴി വലിയ ഒരു ജനസമൂഹത്തെ അഡ്രസ് ചെയ്യാന്‍ കഴിയും. വരും ദിനങ്ങളില്‍ വളരെ അഗ്രസീവായ ഒരു കോറമന്‍ഡിലിനെ നിങ്ങള്‍ക്കു കാണാം.
സതീഷ് തിവാരി കോറമന്‍ഡല്‍ ഇന്റര്‍നാഷണലിന്റെ സിപിസി ദേശീയ മാര്‍ക്കറ്റിംഗ് തലവന്‍
ലോകമൊട്ടാകെതന്നെ, ഭൂമിയുടെ ഉത്പ്പാദനക്ഷമതയും പോഷകഘടകങ്ങളും കുറഞ്ഞു വരുകയാണ്. ധാരാളം ഫെര്‍ട്ടിലൈസര്‍ കമ്പനികള്‍ തരിശായ ഇടങ്ങളെ ഫലഭൂയിഷ്ടമാക്കാനുള്ള പുത്തന്‍ ശ്രമങ്ങളും ഉത്പ്പന്നങ്ങളുമായി രംഗത്തെത്തുന്നുണ്ട്. അത്തരത്തിലുള്ള ഒരു സ്ഥാപനമാണ് കോറമന്‍ഡല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്. ഇന്ത്യയിലെ ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസേഴ്‌സിന്റെ പ്രധാന ഉത്പ്പാദകരും കര്‍ഷകര്‍ക്കാവശ്യമായ അനേകം ഉത്പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളുമാണ് കോറമന്‍ഡല്‍. വിവിധ മിശ്രിതങ്ങളിലൂടെ കൃഷി മേഖലയിലെ ഒരു പ്രധാന സാന്നിധ്യമാണ് കമ്പനി.
Share your comments