Features
ജലം സംരക്ഷിക്കാം.... സംഭരിക്കാം.... പരിപാലിക്കാം..........
കുടിവെള്ളത്തിന് പ്രധാനമായും മഴവെള്ളത്തെ ആശ്രയിക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. ലോകത്തിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ ഇന്ന് കുടിവെള്ളക്ഷാമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കാലവര്‍ഷവും തുലാവര്‍ഷവും തിമിര്‍ത്തു പെയ്തിരുന്ന ഈ നാട്ടില്‍ ഒരു കാലത്ത് ജലം സമൃദ്ധമായിരുന്നു. ജലക്ഷാമത്തെപ്പറ്റി ചിന്തിച്ചിട്ടു കൂടിയുണ്ടാവില്ല നമ്മുടെ പിന്തലമുറക്കാര്‍. ജലസമൃദ്ധമായ കുളങ്ങളും തോടുകളും ചിറകളും ധാരാളമുണ്ടായിരുന്നു.
വീട്ടാവശ്യങ്ങള്‍ക്കും കൃഷിക്കും മറ്റ് ദൈനംദിന ആവശ്യങ്ങള്‍ക്കും ഈ ജലസ്രോതസ്സുകളെയാണ് നാം ആശ്രയിച്ചിരുന്നത്. ഇവയിലെ ജലം കണ്ണീരുപോലെ തെളിഞ്ഞതും മാലിന്യ വിമുക്തവുമായിരുന്നു. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ നാട്ടില്‍ മഴക്കാലത്ത് വെള്ളപ്പൊക്കവും വേനല്‍ക്കാലത്തു വരള്‍ച്ചയും പതിവായിരിക്കുന്നു. ശരാശരി മഴയായ 300 സെന്റിമീറ്ററില്‍ നിന്നും മഴ കുറയുമ്പോള്‍ തന്നെ നമ്മുടെ നാട് വരള്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തുന്നു. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ നമുക്കു കഴിയണം.
മഴയും ജലലഭ്യതയും
നാല്പത്തിനാല് നദികള്‍, കായലുകള്‍, കുളങ്ങള്‍, നീരുറവുകള്‍, അരക്കോടിയോളം കിണറുകള്‍, വര്‍ഷത്തില്‍ 300 സെന്റിമീറ്റര്‍ മഴ, തുടങ്ങി വെള്ളത്തിന്റെ. കാര്യത്തില്‍ കേരളം പോലെ സമ്പന്നമായ മറ്റൊരു സംസ്ഥാനമില്ല. വര്‍ഷത്തില്‍ നൂറോ നൂറ്റിയിരുപതോ ദിവസങ്ങള്‍ അടങ്ങുന്ന ഹ്രസ്വമായ മഴക്കാലം, വര്‍ദ്ധിച്ചു വരുന്ന വനനശീകരണം, നെല്പ്പാടങ്ങളും തണ്ണീര്‍ത്തടങ്ങളും നികത്തല്‍ എന്നീ കാരണങ്ങളാല്‍ പെയ്യുന്ന മഴവെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങാതെ ഒഴുകി നഷ്ടപ്പെട്ടു പോകുന്നു. തദ്വാര ഭൂജലപോഷണം സാധ്യമാകുന്നില്ല.
കേരളത്തിന്റെ കിഴക്കാംതൂക്കായ ഭൂപ്രകൃതിയും തത്വദീക്ഷയില്ലാത്ത കൃഷി രീതികളും സമഗ്രമല്ലാത്ത ജലവിനിയോഗ പദ്ധതികളും കാരണം പെയ്യുന്ന മഴവെള്ളത്തെ ഭൂമിയിലേക്ക് കിനിഞ്ഞിറക്കാനോ പിടിച്ചു നിര്‍ത്തുവാനോ നമുക്കാകില്ല. ഭൂമിയുടെ ചെരിവു നിമിത്തം പെയ്യുന്ന മഴയുടെ 90 ശതമാനവും 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ നദിയിലൂടെ കടലിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും ഒഴുകി പാഴാകുന്നു. ബാക്കി 10 ശതമാനം മാത്രമാണ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍ തമിഴ്‌നാട്ടില്‍ അവിടുത്തെ ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം നദികളിലെ 90 ശതമാനം ജലവും ഉപയോഗിക്കാനാകുന്നു.
കേരളത്തിലെ ഇന്നത്തെ ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍ ഓരോ പൗരനേയും ജലസാക്ഷരരാക്കണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഓരോ വീട്ടില്‍ നിന്നുതന്നെ തുടങ്ങണം. ഇതിനായി ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ ജലസംരക്ഷണമാര്‍ഗ്ഗങ്ങള്‍ അനുവര്‍ത്തിക്കേണ്ടതായുണ്ട്. വനവല്ക്കരണം, മഴവെള്ളക്കൊയ്ത്ത്, ഭൂജലപോഷണം, അനുയോജ്യമായ കൃഷിരീതികള്‍, ശാസ്ത്രീയമായ മണ്ണ്, ജലജൈവ സംരക്ഷണം, മിതമായ ജലവിനിയോഗം ഇവയെല്ലാമാണ് പ്രശ്‌ന പരിഹാരത്തിനായുള്ള ഉത്തമ മാര്‍ഗ്ഗങ്ങള്‍.
മഴവെളളത്തിന്റെ തല്‍സമയസംഭരണവും സംരക്ഷണവും
1. മഴവെള്ള സംഭരണ കുളങ്ങള്‍
ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായി മഴവെള്ളം നേരിട്ടോ ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകിപ്പോകുന്ന വെള്ളമോ ശേഖരിച്ചു സംഭരിക്കാവുതാണ് . ഇതിനായി കുളങ്ങള്‍, ചിറകള്‍, സില്‍പോളിന്‍ ടാങ്കുകള്‍, തിരിച്ചുവിടല്‍ ബണ്ടുകള്‍ തുടങ്ങി ഓരോ സ്ഥലത്തിനും യോജിച്ച നിര്‍മാണ പ്രവര്‍ത്തതനങ്ങള്‍ നടപ്പിലാക്കേണ്ടത് ആവശ്യമാണ്. നിരപ്പായ സ്ഥലങ്ങളില്‍ കുഴികളുണ്ടാക്കി കല്ലുകളും വേരുകളും നീക്കം ചെയ്ത് വൃത്തിയാക്കി കുഴിയുടെ ഉള്‍ഭാഗത്ത് സില്‌പോളിന്‍ ഷീറ്റ് വിരിച്ച് ജലസംഭരണത്തിനായി ഉപയോഗിക്കാം. ഇത്തരം കുളങ്ങളില്‍ സംഭരിക്കുന്ന ജലം വേനല്ക്കാലത്ത് കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വരെ ഉപയോഗിക്കാം.
2. ഭൂഗര്‍ഭജലപോഷണ കുളങ്ങള്‍
കിണറിന് സമീപം ചെറിയ കുളങ്ങള്‍ എടുത്ത് പുരപ്പുറത്തു നിന്നും, മുറ്റത്ത് നിന്നും വീഴുന്ന വെള്ളവും, പറമ്പിലെ മഴവെള്ളത്തിന്റെ നല്ലൊരു ഭാഗവും ഈ കുളങ്ങളില്‍ എത്തിച്ചേരാന്‍ അനുവദിച്ചാല്‍ വേനല്‍ക്കാലത്തു കിണറ്റിലെ വെള്ളം വറ്റുന്നത് വലിയൊരളവില്‍ തടയാന്‍ സാധിക്കും . ഒരു നാട്ടിലെ ജനങ്ങള്‍ ഒന്നടങ്കം ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഭൂഗര്‍ഭജലനിരപ്പില്‍ വരുന്ന വര്‍ദ്ധനവ് അത്ഭുതാവഹമാണ്. ഇത്തരം ചെറിയ കുളങ്ങള്‍ എടുക്കുന്നതിന് വരുന്ന നിര്‍മ്മാണ ചെലവ് നിസ്‌സാരമാണ്. സ്ഥലപരിമിതിയുള്ള ഇടങ്ങളില്‍ ഇത്തരം ചെറിയ കുളങ്ങള്‍ക്ക് ചുറ്റും ഇഷ്ടിക കൊണ്ട് കെട്ടി പാറക്കഷണങ്ങള്‍, ഓട്ടുകഷണങ്ങള്‍ എന്നിവ നിറച്ച് മുകള്‍ഭാഗം മണലോ വെള്ളാരംകല്ലുകളോ നിരത്തി ജലസ്രോതസ്സിനു ചുറ്റുമുള്ള പ്രദേശത്തെ മനോഹരമാക്കാം.കൂടാതെ, ഇത്തരം കുളങ്ങളില്‍ മണല്‍, പാറക്കഷണങ്ങള്‍, ഓട്ടുകഷണങ്ങള്‍, വെള്ളാരങ്കല്ല് എന്നിവ നിറച്ച് അതിലൂടെ മഴവെള്ളം അരിച്ച് ഒരു പൈപ്പ് വഴി കിണറ്റിലേക്കും ശേഖരിക്കാവുന്നതാണ്. വേനലില്‍ വറ്റുന്ന കിണറുകളില്‍ ആവശ്യത്തിന് വെള്ളം ലഭിക്കുതിന് ഈ രീതി വളരെയധികം സഹായകരമാണ്.
3. പുരയിടങ്ങളില്‍ മഴക്കുഴികള്‍
വെള്ളക്കെട്ട് അനുഭവപ്പെടാത്ത പറമ്പുകളില്‍ പല ഭാഗങ്ങളിലായും കൂടാതെ കിണറുകള്‍ക്ക് ചുറ്റുമായും കുഴികള്‍ നിര്‍മിച്ച് ഒഴുകിപ്പോകുന്ന ജലത്തെ ഭൂമിയിലേക്ക് താഴാന്‍ അനുവദിക്കുക. 1 മീറ്റര്‍ നീളത്തിലും, 1 മീറ്റര്‍ വീതിയിലും 50 സെ.മീ. ആഴത്തിലുമുള്ള കുഴികള്‍ എല്ലാത്തരം ഭൂപ്രകൃതിക്കും യോജിക്കുന്ന തരത്തിലുള്ളതാണ്. ചരിവുള്ള പ്രദേശങ്ങളില്‍ കോണ്ടൂര്‍ കുഴികളെടുത്ത് ചരിവിന്റെ താഴ്ഭാഗത്ത് മണ്ണു കൊണ്ട് വരമ്പുണ്ടാക്കുകയും തീറ്റപ്പുല്ല്, കൈതച്ചക്ക, രാമച്ചം മുതലായവ നടുകയും ചെയ്യാം. ഈ രീതി ആദായം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.
4. ചെങ്കല്‍ കുഴികളില്‍ വെള്ളം
ഉപയോഗ ശൂന്യമായ ചെങ്കല്‍ കുഴികളും കരിങ്കല്‍ ക്വാറികളില്‍ രൂപപ്പെടു കുഴികളും, പൊട്ടക്കിണറുകളും വൃത്തിയാക്കി ജലസംഭരണികളാക്കാം. മഴക്കാലത്ത് ഇത്തരം കുഴികളില്‍ സംഭരിക്കുന്ന വെള്ളം മണ്ണിലേക്ക് തന്നെ കിനിഞ്ഞിറങ്ങുതിനാല്‍ ഭൂഗര്‍ഭ ജലനിരപ്പ് ഉയരാന്‍ കാരണമാകും. പുരപ്പുറത്ത് വീഴുന്ന മഴവെള്ളം വീടിനടുത്തുള്ള ചെങ്കല്‍ കുഴികളിലേക്ക് പൈപ്പുവഴിയോ ചാലുകള്‍ വഴിയോ എത്തിച്ചാല്‍ ലഭിക്കുന്ന വെള്ളം പാഴായിപ്പോകില്ല. പുരയിടങ്ങളില്‍ നിന്ന് ഒഴുകിപ്പോകുന്ന വെള്ളവും ചെങ്കല്‍ കുഴികളിലേക്ക് ചെറിയ ചാലുകളിലൂടെ തിരിച്ചു വിടാവുതാണ്. ഇത്തരം കുഴികള്‍ ജലസംഭരണികളാക്കുമ്പോള്‍ വേണ്ടത്ര സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുണ്ട്.
5. ചരിവിനു കുറുകെ ചാലുകളും വരമ്പുകളും
വെള്ളം തടഞ്ഞു നിര്‍ത്തുന്ന മണ്ണില്‍ താഴ്ത്തുന്നതിനായി ചാലുകളും വരമ്പുകളും എടുക്കുന്നത് ഫലപ്രദമായ രീതിയാണ്. മഴ അധികമില്ലാത്തതും 3.50ല്‍ കുറവ് ചരിവുള്ളതുമായ കൃഷിയിടങ്ങളില്‍ ചരിവിനു കുറുകെയായി ബണ്ടുകള്‍ ഉണ്ടാക്കുന്നത് ഏറെ ഫലം ചെയ്യും. മഴയുടെ അളവും ഭൂമിയുടെ ചരിവും കണക്കിലെടുത്തു വേണം ബണ്ടുകള്‍ തമ്മിലുള്ള അകലം നിശ്ചയിക്കാന്‍. മണ്ണുകൊണ്ടോ, കല്ലുകള്‍ കൊണ്ടോ ബണ്ടുകള്‍ നിര്‍മിക്കാം. തീറ്റപ്പുല്ല്, രാമച്ചം മുതലായവ ബണ്ടുകളില്‍ നട്ടുവളര്‍ത്തിയാല്‍ ബണ്ടിന് കൂടുതല്‍ ബലം ലഭിക്കും. കുന്നിന്‍ ചരിവുകളില്‍ ഏകദേശം 2 മീറ്റര്‍ നീളത്തിലും 50 സെ.മീ. വീതിയിലും 50 സെ.മീ. ആഴത്തിലും സമാന്തരരേഖയില്‍ ചരിവിനു കുറുകെ ചാലുകള്‍ നിര്‍മിക്കാവുതാണ്. ഈ ചാലുകളില്‍ നിന്നെടുക്കുന്ന മണ്ണ് ചാലിന് താഴെ വരമ്പു പിടിപ്പിച്ച്, അതിന്മേല്‍ പുല്ല്, രാമച്ചം പയറുവര്‍ഗ്ഗ ചെടികള്‍ തുടങ്ങിയവ നട്ടുപ്പിടിപ്പിക്കുകയുമാവാം. കൂടാതെ ഈ ചാലുകളില്‍ ചകിരിത്തൊണ്ട് അടുക്കുന്നത് മണ്ണില്‍ ഈര്‍പ്പം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്.
6. തട്ടു തിരിച്ച് ഇടക്കയ്യാല വെയ്ക്കുക
3.50 മുതല്‍ 140 വരെ ചരിവുള്ള കൃഷി ഭൂമികളില്‍ നിന്ന് വെള്ളവും മണ്ണും കുത്തി ഒലിച്ച് ഒഴുകിപ്പോകുന്നത് തടയാന്‍ ഭൂമിയെ വിവിധ തട്ടുകളായി തിരിച്ച്, തട്ടുകള്‍ അവസാനിക്കുന്നിടത്ത് കല്ലുകൊണ്ടോ, മണ്ണുകൊണ്ടോ (3040 സെ.മീ. ഉയരത്തില്‍) വരമ്പുകള്‍ ഉണ്ടാക്കു രീതിയാണിത്. ഈ രീതി ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താന്‍ സഹായിക്കും. ചെറിയ കുിന്‍ മുകളിലാണ് വീടെങ്കില്‍ വീടിനുചുറ്റും കുിനു താഴെയായി കയ്യാല കെ'ിയാല്‍ മണ്ണൊലിപ്പു തടയാമെു മാത്രമല്ല, ജലസംഭരണവും നടത്താം. വെള്ളം താഴോ'് അധികം ഒഴുകി പോകാത്ത വിധത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ കയ്യാല നിര്മ്മി ച്ച് മഴക്കാലം മുഴുവന്‍ മഴവെള്ളം കെട്ടി നിര്ത്തിയാല്‍ ഭൂഗര്‍ഭ ജലവിതാനം ഉയരും. കിണറിലെ ജലവിതാനവും ഉയരും.
7. തടയണകള്‍
വെള്ളത്തിന്റെ ശക്തിയായ ഒഴുക്കു തടയുന്നതിനു വേണ്ടി ഏതെങ്കിലും വസ്തുക്കള്‍ കൊണ്ട് തടസ്സം സൃഷ്ടിച്ച് കൂടുതല്‍ വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങാന്‍ സഹായകമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. വെള്ളം ഒഴുകിവരുന്ന പാതയില്‍ കരിങ്കല്ലുകള്‍ അടുക്കിവെച്ച് ഒഴുക്കിന്റെ ശക്തി കുറക്കാം. കുന്നിന്‍ ചരിവുകളില്‍ കല്ലുകള്‍കൊണ്ടോ മണ്ണുകൊണ്ടോ ബണ്ടുകള്‍ നിര്‍മിക്കാം. വെള്ളം കുത്തനെ ഒലിച്ചുവരുന്ന സ്ഥലങ്ങളില്‍ ചെറിയ തട്ടുകള്‍ ഉണ്ടാക്കികൊണ്ട് ഒഴുക്കിന്റെ തീവ്രത കുറക്കാം. മണല്‍ ചാക്കുകളോ കരിങ്കല്ലുകളോ ഉപയോഗിച്ച് ചെറിയ തടയണകള്‍ നദിക്കു കുറുകെ ഉണ്ടാക്കുത് ഒഴുക്കു പരമാവധി കുറയ്ക്കാനും സമീപത്തുള്ള കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയര്‍ത്താനും സഹായകരമാണ്. നീര്‍ച്ചാലുകളുടെയും തോടുകളുടേയും, പുഴകളുടേയും വീതി കുറഞ്ഞ ഭാഗം നോക്കി കുറുകെ തടയണ നിര്‍മിക്കുന്നത് ഒഴുകിപ്പോകുന്ന വെള്ളം തടഞ്ഞുനിര്‍ത്തി മണ്ണിലേക്ക് താഴാന്‍ സഹായിക്കുന്നു. ഒരു മീറ്റര്‍ വരെ ആഴത്തിലുള്ള ചാലുകളില്‍ വളരെ ലളിതവും ചെലവു കുറഞ്ഞതുമായ ബ്രഷ് വുഡ് (പാഴ്ത്തടി) ഡാമുകള്‍ ഫലപ്രദമാണ്. പത്തു മീറ്റര്‍ വരെ വീതിയുള്ള ചെറിയ പുഴകളില്‍ കമ്പിത്തടയണ നിര്‍മിച്ച് വെള്ളം കെട്ടി നിര്‍ത്താം . പാറക്കഷണങ്ങള്‍ അടുക്കിവെച്ച് കമ്പിവല കൊണ്ട് പൊതിഞ്ഞ് ബലപ്പെടുത്തിയാണ് ഇത് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ്, ഇഷ്ടിക, ചെങ്കല്ല് മുതലായവ ഉപയോഗിച്ച് സ്ഥിരമായ തടയണകള്‍ നിര്‍മ്മിക്കാം. മണ്ണൊലിപ്പുതടയാനും, ജലപ്രവാഹത്തെ തടഞ്ഞുനിര്‍ത്തി ഭൂഗര്‍ഭ ജലനിരപ്പുയര്‍ത്താനും ഇത് സഹായിക്കും.
8. റബ്ബര്‍ തടയണ
ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് വാട്ടര്‍ മാനേജ്‌മെന്റില്‍ നൂതനരീതിയില്‍ റബറൈസ്ഡ് തടയണകള്‍/റബര്‍ തടയണകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. സാധാരണ തടയണകളേക്കാള്‍ മേന്മയേറിയവയാണിത്. തടയണയുടെ അടിഭാഗം കോണ്‍്ക്രീറ്റും മുകള്‍ഭാഗം റബ്ബറും കൊണ്ട് നിര്‍മിച്ചിട്ടുളളതുമാണ്. ആവശ്യാനുസരണം റബ്ബര്‍ തടയണയുടെ ഉയരം കൂട്ടുവാനും കുറയ്ക്കാനും സാധിക്കും.
9. കുളങ്ങളും തണ്ണീര്‍ത്തടാകങ്ങളും
തണ്ണീര്‍ത്തടങ്ങള്‍ എന്നാല്‍ കുളങ്ങളും കായലുകളും, കണ്ടല്‍ക്കാടുകളും ചതുപ്പു നിലങ്ങളും നെല്‍പാടങ്ങളും എല്ലാം ചേര്‍ന്ന് വെള്ളക്കെട്ടുള്ള ഉല്പ്പാ ദന ക്ഷമമായ പാരിസ്ഥിതിക വ്യവസ്ഥയാണ്. ജൈവ വൈവിധ്യ സംരക്ഷണം, മൃഗപക്ഷിമത്സ്യ പ്രജനന സംവിധാനം, ഭൂഗര്‍ഭജല സംരക്ഷണം, വേനലില്‍ നദികളുടെ ഒഴുക്ക് നിലനിര്‍ത്തല്‍, കൃഷി സമൃദ്ധമാക്കല്‍, കുടിവെള്ള ക്ഷാമം തടയല്‍, കാലാവസ്ഥ നിയന്ത്രണം തുടങ്ങിയവയാണ് തണ്ണീര്‍ത്തടങ്ങളുടെ പ്രാഥമിക ധര്‍മങ്ങള്‍. വികസനത്തിന്റെ പേരില്‍ വയലുകളും ചതുപ്പുകളും നികത്തി, വെള്ളം ഭൂമിയില്‍ താഴ്ന്ന് ഭൂഗര്‍ഭ ജലവിതാനം പുഷ്ടിപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുത്തുന്നതു മൂലം വേനല്‍ക്കാലത്ത് കുടിവെള്ള ക്ഷാമവും മഴ തുടങ്ങിയാലുടന്‍ വെള്ളപ്പൊക്കവുമുണ്ടാകുന്നു. നിലവിലുള്ള ഇത്തരം തണ്ണീര്‍ത്തടങ്ങള്‍ നികത്താതിരിക്കുക, കുളങ്ങള്‍ ചിറകള്‍ തുടങ്ങിയവ മൂടിക്കളയാതിരിക്കുക, മൂടിയവയും ഉപയോഗശൂന്യമായവയും പുനരുദ്ധരിക്കുക തുടങ്ങി നമ്മുടെ പരമ്പരാഗത ജല സ്രോതസ്‌സുകളെ നില നിര്‍ത്തേണ്ടതാണ്. നാനാവശത്തുനിന്നും വെള്ളം ശേഖരിച്ചുവെച്ച് ആവശ്യാനുസരണം പകരുന്ന ഭൂമിയുടെ സംഭരണികളാണ് ഇത്തരം തണ്ണീര്‍ത്തടങ്ങള്‍. മഴക്കാലത്ത് വീട്ടുപറമ്പിലെ പൊട്ടക്കിണറും ഗുണം ചെയ്യും. പൊട്ടക്കിണര്‍ മൂടരുത്. പറമ്പിലെ മഴവെള്ളം ചാലുകീറി പൊട്ടക്കിണറിലേക്ക് ഒഴുക്കണം. കിണറിലൂടെ വെള്ളം കിനിഞ്ഞിറങ്ങി ഭൂഗര്‍ഭ ജലവിതാനം ഉയരും.
കേരളത്തില്‍ നിലവിലുള്ള മിക്കവാറും ജലസ്രോതസ്‌സുകള്‍ ഇപ്പോള്‍ മാലിന്യ സംഭരണികളാണ്, സാക്ഷരതയില്‍ ഒന്നാമതെന്ന് പേരുകേട്ട കേരളം ജലസാക്ഷരതയില്‍, ജലസ്രോതസ്‌സുകളെ സംരക്ഷിക്കുതില്‍ എവിടെ നില്‍ക്കുന്നു എന്ന് ഈ ജലസ്രോതസ്‌സുകള്‍ പരിശോധിച്ചാല്‍ മതിയാകും. വീട്ടുവളപ്പിലെ മാലിന്യങ്ങളും, ചന്ത, അറവുശാലകള്‍ എിവയില്‍ നിന്നും പുറത്തു വരുന്ന വൃത്തിഹീനവും വിഷലിപ്തവുമായ മാലിന്യങ്ങളും പുറന്തള്ളുത് ഈ ജലസംഭരണികളിലേക്കാണ്. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുതിനും കുടിവെള്ളക്ഷാമം ഒഴിവാക്കുതിനും ഇവയെ സംരക്ഷിച്ചേ മതിയാകൂ.
10. കൃഷിസ്ഥലത്തു മണ്ണിനു പുതയിടുത്
മഴവെള്ളത്തിന്റെ ഒഴുക്കുതടയാനും മണ്ണൊലിപ്പു തടയാനും സഹായകമാണ്. ഉണങ്ങിയ ഇലകള്‍, ചപ്പുചവറുകള്‍, വൈക്കോല്‍, മുന്‍ വിളകളുട അവശിഷ്ടങ്ങള്‍ ഇവയെല്ലാം പുതയിടാന്‍ ഉപയോഗിക്കാം. മണ്ണിന്റെ ജൈവാംശം വര്‍ദ്ധിപ്പിച്ച് ജലാഗിരണശേഷി കൂട്ടുതിനും പുതയിടല്‍ പ്രയോജനപ്രദമാണ്. മണ്ണുകൊണ്ട് പുതയിടു രീതിയും ചില സ്ഥലങ്ങളില്‍ പ്രചാരത്തിലുണ്ട്. മണല്‍ പ്രദേശങ്ങളിലും മറ്റും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ പറമ്പിലെ മണ്ണ് ചെറിയ ചെറിയ കൂനകളായി കൂട്ടുകയും മഴ കഴിയുമ്പോള്‍ ഇവ തട്ടി നിരത്തുകയും ചെയ്യുന്നതാണ് ഈ രീതി. ഇങ്ങനെ തട്ടി നിരത്തിയ മണ്ണ് നനവുള്ള മണ്ണിനു മേല്‍ ഒരു പുതപ്പായി മാറി ബാഷ്പീകരണം തടയുന്നു.
11. ആവരണ വിളകളും സസ്യ നിരകളും
മണ്ണിനുമേല്‍ ഒരു പുതപ്പായി ആവരണ വിളകള്‍ വളര്‍ത്തുന്നത് മണ്ണിന്റെ ഫലപുഷ്ടി കൂട്ടുന്നു. പയറുവര്‍ഗ്ഗത്തില്‍പെട്ട കലപ്പഗോണിയം, പ്യൂറേറിയ, സെന്‌ട്രോ സിമ പോലുള്ള ആവരണവിളകള്‍ മണ്ണില്‍ നൈട്രജന്റെ അളവു വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. മണ്ണില്‍ ജലാംശം നിലനിര്‍ത്താനും ജലാഗിരണശേഷി വര്‍ദ്ധിപ്പിക്കാനും ആവരണവിളകള്‍ ഉചിതമാണ്. തെങ്ങ്, കവുങ്ങ്, റബ്ബര്‍ തോട്ടങ്ങളില്‍ കൃഷി ചെയ്യാത്ത ഇടങ്ങളില്‍ മണ്ണൊലിപ്പ് തടയുതിനും വെള്ളം ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുതിനും പുല്ല്, പയറുവര്‍ഗ്ഗ ചെടികള്‍ എന്നിവ ആവരണ വിലയായി കൃഷി ചെയ്യാം. ചരിവിനു കുറുകെ രാമച്ചവും പുല്ലു വര്‍ഗത്തില്‍പ്പെടുന്ന മറ്റു ചെടികളും നട്ടുപിടിപ്പിച്ച് വെള്ളത്തിന്റെ ഒഴുക്കു നിയന്ത്രിക്കാം.
12. സമ്മിശ്ര കൃഷിയും ബഹുനില കൃഷിയും
വിവിധ ഉയരങ്ങളില്‍ വളരുന്ന വിളകള്‍ ഒരേ സ്ഥലത്തു കൃഷി ചെയ്യുന്ന രീതിയാണിത്. ഇത് കൂടുതല്‍ ജലം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാന്‍ സഹായിക്കുന്നു. മഴവെള്ളം ഭൂമിയില്‍ നേരിട്ടു പതിക്കുതും കുത്തിയൊലിച്ചുപോകുന്നതും തടയാന്‍ ഈ കൃഷി രീതി പ്രയോജനപ്രദമാണ്. ഈ രീതിയിലൂടെ ഒരു യൂണിറ്റ് സ്ഥലത്തു നിന്നുള്ള ആദായം കൂട്ടുവാനും മണ്ണിനേയും ജലത്തേയും സംരക്ഷിക്കുവാനും കഴിയും. കൂടാതെ ചെടികളില്‍ നിന്ന് ധാരാളം ഇലകള്‍ മണ്ണില്‍ ചേരുന്നതുകൊണ്ട് മണ്ണിന്റെ ജൈവാംശവും ജലാഗിരണ ശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
13. ജാതി/തെങ്ങ് തോട്ടങ്ങളില്‍ ചകിരിത്തൊണ്ട് അടുക്കുക
നാളികേര തൊണ്ടുകള്ക്ക് സ്വന്തം തൂക്കത്തിന്റെ ആറ് ഇരട്ടി വരെ വെള്ളം സംഭരിച്ചു വെയ്ക്കാനുള്ള കഴിവുണ്ട്. മഴക്കാലത്ത് തോട്ടങ്ങളില്‍ വീഴുന്ന അധിക ജലം ഒഴുകിപ്പോകാതിരിക്കാന്‍ തൊണ്ടടുക്കല്‍ സഹായിക്കും. ജാതി വൃക്ഷങ്ങളുടെ തടങ്ങളില്‍ തോണ്ടടുക്കുന്നത് മണ്ണില്‍ ജലാംശം നിലനിര്‍ത്തു കയും വിളവു വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
നാളികേര തൊണ്ടുകള്ക്ക് സ്വന്തം തൂക്കത്തിന്റെ ആറ് ഇരട്ടി വരെ വെള്ളം സംഭരിച്ചു വെയ്ക്കാനുള്ള കഴിവുണ്ട്. മഴക്കാലത്ത് തോട്ടങ്ങളില്‍ വീഴുന്ന അധിക ജലം ഒഴുകിപ്പോകാതിരിക്കാന്‍ തൊണ്ടടുക്കല്‍ സഹായിക്കും. ജാതി വൃക്ഷങ്ങളുടെ തടങ്ങളില്‍ തോണ്ടടുക്കുന്നത് മണ്ണില്‍ ജലാംശം നിലനിര്‍ത്തു കയും വിളവു വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
തെങ്ങിനു ചുറ്റും തടമെടുക്കുന്നത് ജലസംരക്ഷണത്തിന് വളരെയധികം പ്രയോജനകരമാണ്. തടത്തില്‍ വീഴുന്ന ജലമത്രയും മണ്ണിലേക്ക് താഴും. കാലവര്‍ഷാരംഭത്തില്‍ തന്നെ തടമെടുക്കണം. അതില്‍ ചപ്പുചവറുകളും മറ്റു വളങ്ങളും ചേര്‍ക്കാം . തുലാവര്‍ഷം കഴിഞ്ഞാലുടന്‍ തടങ്ങള്‍ വെട്ടി മൂടണം. ഇടവപ്പാതിക്കു തൊട്ടുമുമ്പുളള തെങ്ങിനുചുറ്റും അരമീറ്റര്‍ വീതിയിലും താഴ്ചയിലും ചാലുകള്‍ കീറി മൂന്നോ നാലോ വരിയായി തൊണ്ടുകള്‍ അടുക്കി വെച്ച് മണ്ണിട്ടു മൂടുക. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെ ഇതിന്റെ പ്രയോജനം നിലനില്ക്കും . വേനല്‍ക്കാലത്ത് ഈ തടങ്ങളില്‍ തെങ്ങോലകളും മറ്റു ചപ്പുചവറുകളും പുതയായി ഉപയോഗിച്ച് ബാഷ്പീകരണം തടയുകയും വേണം.
14. അടുക്കളത്തോട്ടം വച്ചു പിടിപ്പിക്കുക
വീടിനോട് ചേര്‍ന്ന് അടുക്കളത്തോട്ടം നിര്‍മ്മിച്ചാല്‍ വീട്ടിലേക്കാവശ്യ
മുള്ള പച്ചക്കറി ലഭിക്കും. പച്ചക്കറി നടാന്‍ ചാലുകീറുന്നതും തടമെടുക്കുന്നതും വെള്ളം മണ്ണില്‍ താഴുന്നതിന് സഹായിക്കുന്നു. വേനല്‍ക്കാലത്ത് അടുക്കളയില്‍ പാത്രം കഴുകിയശേഷം പാഴാക്കുന്ന വെള്ളം തിരിച്ചുവിട്ട് ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യാം.
മുള്ള പച്ചക്കറി ലഭിക്കും. പച്ചക്കറി നടാന്‍ ചാലുകീറുന്നതും തടമെടുക്കുന്നതും വെള്ളം മണ്ണില്‍ താഴുന്നതിന് സഹായിക്കുന്നു. വേനല്‍ക്കാലത്ത് അടുക്കളയില്‍ പാത്രം കഴുകിയശേഷം പാഴാക്കുന്ന വെള്ളം തിരിച്ചുവിട്ട് ജലസേചനത്തിന് ഉപയോഗിക്കുകയും ചെയ്യാം.
15. സൂക്ഷ്മ ജലശേഖരണ ഉപാധികള്‍
തെങ്ങ്, കവുങ്ങ് പോലെയുള്ള വൃക്ഷ വിളകള്‍ വളരുന്ന കൃഷിയിടങ്ങളില്‍ അവിടെത്തന്നെ ജലശേഖരണം നടത്താനുള്ള രീതികള്‍ അവലംബിക്കാവുന്നതാണ്. വളരെ ചെറിയ നീര്മനറികള്‍ 100 മുതല്‍ 300 ചതുരശ്ര മീറ്റര്‍ വരെ വിസ്തീര്‍ണത്തില്‍ നിര്‍മിച്ച് ഒരു വൃക്ഷത്തിന്റെ തടത്തിലേക്ക് നീരൊഴുക്ക് കൂട്ടുന്നത് വരള്‍ച്ചയുടെ ആഘാതം കുറയ്ക്കാന്‍ കഴിയും.
16. കാര്‍ഷിക മുറകളും ജലസംഭരണവും
മണ്ണിനെ പരമാവധി ഇളക്കി മറിച്ചുകൊണ്ട് ഘടനയെ മെച്ചപ്പെടുത്തുക വഴി മണ്ണിലൂടെ കൂടുതല്‍ ജലം ഊര്‍ന്നിറങ്ങുന്നതിനും ആഗിരണശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഒഴുക്കിന്റെ ശക്തി കുറയ്ക്കുന്നതിനും കഴിയും. സാധാരണ കലപ്പകൊണ്ട് ഉഴുതുമറിക്കുന്നതു വഴി മണ്ണില്‍ കൂടുതല്‍ വായു സഞ്ചാരമുണ്ടാകുന്നു. ഒരേ ദിക്കില്‍ മാത്രം പൂക്കുന്നതിനു പകരം എതിരായ ദിശയിലും പൂട്ടിക്കൊണ്ട് മണ്ണ് കൂടുതല്‍ ഇളക്കിമറിക്കാന്‍ സാധിക്കുന്നു. കലപ്പകൊണ്ട് വീതിയുള്ള തടങ്ങളും ചാലുകളും എടുക്കുന്നതും വെള്ളം കൂടുതല്‍ ആഗീരണം ചെയ്യാന്‍ സഹായിക്കുന്നു.
കൃഷിസ്ഥലത്തെ ചരിവിനു എതിരായി പൂട്ടുന്നതും ബണ്ടുകളോ തടങ്ങളോ ചാലുകളോ എടുക്കുന്നതും നല്ലഗുണം ചെയ്യും. ആഴത്തില്‍ പൂട്ടുന്നതും വിതച്ചതിനുശേഷം വിത്തുകള്‍ മുളക്കുതിനു മുമ്പ് മണ്ണ് ചെറുതായി ഇളക്കി ഇടുതും ഫലപ്രദമാണ്. വേനല്‍ക്കാലത്തും നിലം തരിശ് ഇടുമ്പോഴും ഒന്നു രണ്ട് ചാലുകള്‍ പൂട്ടി ഇടുന്നതും പ്രയോജനകരമാണ്. മഴക്കാലത്ത് ഇടക്കിടക്ക് പൂട്ടി ഇടുന്നത് മണ്ണിളക്കാനും വായുസഞ്ചാരം കൂട്ടാനും വളരെ നല്ലതാണ്. വിളകളുടെ അവശിഷ്ടങ്ങള്‍ക്കൊണ്ട് പുത ഇടുന്നത് മഴവെള്ളം മണ്ണില്‍ വീഴുന്നതിന്റെ ശക്തി കുറക്കാനും ഒഴുക്ക് തടയാനും സഹായകമാണ്. വൈക്കോല്‍, വിളകളുടെ തണ്ട്, നിലക്കടലയുടെ തോട്, പച്ചിലകള്‍ തുടങ്ങിയവയെല്ലാം പുതയിടുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും.
ഇവയെല്ലാം കാലക്രമേണ ജൈവവളമായി അലിഞ്ഞു ചേര്‍ന്ന് മണ്ണിനെ ഫലപുഷ്ടമാക്കാനും സഹായിക്കും. മണലുകൊണ്ട് പുതയിടുന്നതും ഗുണകരമാണ്. വിളവെടുപ്പിനു ശേഷം അവശേഷിക്കുന്ന കടക്കുറ്റിക്കള്‍ നിര്‍ത്തുന്നത് വെള്ളത്തിന്റെ് ഒഴുക്ക് കുറക്കും. ജൈവവേലികള്‍ക്കുളള മണ്ണൊലിപ്പ് തടയുന്നതില്‍ പ്രധാന പങ്കുണ്ട്. ശീമക്കൊന്ന, രാമച്ചം, പോത്തപ്പുല്ല് തുടങ്ങിയവ അതിരുകളില്‍ വേലിയായി നടുന്നത് വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തുന്നു. ബണ്ടുകളില്‍ പുല്ലുവെച്ചു പിടിപ്പിക്കുന്നതും പയറുകൃഷി ചെയ്യുന്നതും വെള്ളത്തിന്റെ് ഒഴുക്കു നിയന്ത്രിക്കാന്‍ പര്യാപ്തമാണ്. പച്ചില വളച്ചെടികളുടെ വിത്തുവിതച്ച് ശരിയായ സമയത്ത് ഉഴുതുചേര്‍ക്കുന്നത് ഒഴുക്കുതടയാനും മണ്ണിന്റെ ആഗിരണശേഷി കൂട്ടാനും പ്രയോജന പ്രദമാണ്.
പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ അതിരുകളില്‍ പുല്ലുവച്ചുപിടിപ്പിക്കുന്നത് വഴി മണ്ണൊലിപ്പ് നിയന്ത്രിക്കാം. സമ്മിശ്ര വിളകള്‍ കൃഷിചെയ്യുന്നത് മണ്ണൊലിപ്പ് തടയാനും പെയ്തവെള്ളം പരമാവധി ഉപയോഗപ്പെടുത്താനും സഹായിക്കും. ഉദാഹരണത്തിന് വ്യത്യസ്തവേരുപടലങ്ങളുള്ള വിളകള്‍ ഒരുമിച്ച് കൃഷിചെയ്യുമ്പോള്‍ മണ്ണിന്റെ പലതട്ടുകളിലുള്ള ജലാംശം പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. പുല്ലുവര്‍ഗ്ഗങ്ങളും പയറു വര്‍ഗ്ഗങ്ങളും ഇടകലര്‍ത്തിയ കൃഷിരീതി ഏറെ പ്രയോജനകരമാണ്.
കൃഷിസ്ഥലത്തെ ചരിവിനു എതിരായി പൂട്ടുന്നതും ബണ്ടുകളോ തടങ്ങളോ ചാലുകളോ എടുക്കുന്നതും നല്ലഗുണം ചെയ്യും. ആഴത്തില്‍ പൂട്ടുന്നതും വിതച്ചതിനുശേഷം വിത്തുകള്‍ മുളക്കുതിനു മുമ്പ് മണ്ണ് ചെറുതായി ഇളക്കി ഇടുതും ഫലപ്രദമാണ്. വേനല്‍ക്കാലത്തും നിലം തരിശ് ഇടുമ്പോഴും ഒന്നു രണ്ട് ചാലുകള്‍ പൂട്ടി ഇടുന്നതും പ്രയോജനകരമാണ്. മഴക്കാലത്ത് ഇടക്കിടക്ക് പൂട്ടി ഇടുന്നത് മണ്ണിളക്കാനും വായുസഞ്ചാരം കൂട്ടാനും വളരെ നല്ലതാണ്. വിളകളുടെ അവശിഷ്ടങ്ങള്‍ക്കൊണ്ട് പുത ഇടുന്നത് മഴവെള്ളം മണ്ണില്‍ വീഴുന്നതിന്റെ ശക്തി കുറക്കാനും ഒഴുക്ക് തടയാനും സഹായകമാണ്. വൈക്കോല്‍, വിളകളുടെ തണ്ട്, നിലക്കടലയുടെ തോട്, പച്ചിലകള്‍ തുടങ്ങിയവയെല്ലാം പുതയിടുന്നത് തീര്‍ച്ചയായും ഗുണം ചെയ്യും.
ഇവയെല്ലാം കാലക്രമേണ ജൈവവളമായി അലിഞ്ഞു ചേര്‍ന്ന് മണ്ണിനെ ഫലപുഷ്ടമാക്കാനും സഹായിക്കും. മണലുകൊണ്ട് പുതയിടുന്നതും ഗുണകരമാണ്. വിളവെടുപ്പിനു ശേഷം അവശേഷിക്കുന്ന കടക്കുറ്റിക്കള്‍ നിര്‍ത്തുന്നത് വെള്ളത്തിന്റെ് ഒഴുക്ക് കുറക്കും. ജൈവവേലികള്‍ക്കുളള മണ്ണൊലിപ്പ് തടയുന്നതില്‍ പ്രധാന പങ്കുണ്ട്. ശീമക്കൊന്ന, രാമച്ചം, പോത്തപ്പുല്ല് തുടങ്ങിയവ അതിരുകളില്‍ വേലിയായി നടുന്നത് വെള്ളത്തിന്റെ കുത്തൊഴുക്കിനെ തടഞ്ഞുനിര്‍ത്തുന്നു. ബണ്ടുകളില്‍ പുല്ലുവെച്ചു പിടിപ്പിക്കുന്നതും പയറുകൃഷി ചെയ്യുന്നതും വെള്ളത്തിന്റെ് ഒഴുക്കു നിയന്ത്രിക്കാന്‍ പര്യാപ്തമാണ്. പച്ചില വളച്ചെടികളുടെ വിത്തുവിതച്ച് ശരിയായ സമയത്ത് ഉഴുതുചേര്‍ക്കുന്നത് ഒഴുക്കുതടയാനും മണ്ണിന്റെ ആഗിരണശേഷി കൂട്ടാനും പ്രയോജന പ്രദമാണ്.
പച്ചക്കറി കൃഷി ചെയ്യുമ്പോള്‍ അതിരുകളില്‍ പുല്ലുവച്ചുപിടിപ്പിക്കുന്നത് വഴി മണ്ണൊലിപ്പ് നിയന്ത്രിക്കാം. സമ്മിശ്ര വിളകള്‍ കൃഷിചെയ്യുന്നത് മണ്ണൊലിപ്പ് തടയാനും പെയ്തവെള്ളം പരമാവധി ഉപയോഗപ്പെടുത്താനും സഹായിക്കും. ഉദാഹരണത്തിന് വ്യത്യസ്തവേരുപടലങ്ങളുള്ള വിളകള്‍ ഒരുമിച്ച് കൃഷിചെയ്യുമ്പോള്‍ മണ്ണിന്റെ പലതട്ടുകളിലുള്ള ജലാംശം പരമാവധി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നു. പുല്ലുവര്‍ഗ്ഗങ്ങളും പയറു വര്‍ഗ്ഗങ്ങളും ഇടകലര്‍ത്തിയ കൃഷിരീതി ഏറെ പ്രയോജനകരമാണ്.
മണ്ണൊലിപ്പ് വര്‍ദ്ധിപ്പിക്കുന്ന വിളകള്‍ ഉണ്ടെങ്കില്‍ അവയ്ക്കിടയില്‍ മണ്ണൊലിപ്പ് തടയുന്ന വിളകളും ഒരുമിച്ച് നടുന്നത് ഗുണം ചെയ്യും. മണ്ണിനെ ആവരണം ചെയ്ത് വളരുന്ന ചില പയറുവര്‍ഗങ്ങള്‍ വെള്ളരിവര്‍ഗത്തിലുള്ള പച്ചക്കറികളോടൊപ്പം നട്ടുകൊടുക്കുന്നതും മണ്ണൊലിപ്പ് തടയാന്‍ സഹായിക്കും.
മഴവെള്ളം ഒഴുകി വരുന്ന ചാലുകള്‍ക്ക് അരികില്‍ പുല്ലുവര്‍ഗ്ഗങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് ശക്തിയായ ഒഴുക്കു തടയാന്‍ സഹായിക്കും. ഈറ്റ, മുള തുടങ്ങിയവ വച്ചുപിടിപ്പിക്കുന്നതും മണ്ണൊലിപ്പ് തടയാന്‍ പ്രയോജനകരമാണ്. ഇവയുടെ ഇടതൂര്‍ന്ന വേരുപടലം വെള്ളം ഭൂമിയില്‍ കൂടുതല്‍ ഒലിച്ചിറങ്ങുതിനും സഹായിക്കുന്നു. വെള്ളം ഒരു അമൂല്യ വസ്തുവാണ്. നമ്മുടെ ആവശ്യാനുസരണം അതിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ സാധ്യമല്ല. നമുക്കു കിട്ടുന്ന മഴവെളളം ഒഴുകി പോകാതെ അതാതു സ്ഥലത്തു തന്നെ വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ച് സംഭരിച്ചു സൂക്ഷിക്കുകയെന്നതാണ് ജലക്ഷാമത്തിനു അനുയോജ്യമായ പോംവഴി.
ഭൂഗര്‍ഭജലപോഷണം നിരവധി മാര്‍ഗ്ഗങ്ങള്‍
അനിയന്ത്രിതവും അശാസ്ത്രീയവുമായ ജലം ഊറ്റല്‍ അവസാനിപ്പിക്കുക. അടിയന്തര ഘ'ങ്ങളില്‍ മാത്രം കുഴല്‍കിണര്‍ കുഴിക്കുക ഭൂഗര്‍ഭജലം ഉയര്‍ത്താനുള്ള അനുയോജ്യമായ മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുക ജലസ്രോതസ്സുകള്‍ സമ്പുഷ്ടമാക്കുക. (ഉദാ: മഴച്ചാലുകള്‍, മഴക്കുഴികള്‍, തടയണകള്‍)
ജലസ്രോതസ്സുകളില്‍ മാലിന്യങ്ങളും മറ്റു വിഷവസ്തുക്കളും നിക്ഷേപിക്കുന്നത് തടയുക
ചതുപ്പുനിലങ്ങള്‍,നെല്‍പാടങ്ങള്‍, കുളങ്ങള്‍, ചിറകള്‍ എന്നിവ നികത്തുത് ഒഴിവാക്കുക ഇവ ഭൂഗര്‍ഭ ജലം ഉയര്‍ത്താന്‍ സഹായിക്കുന്നു വെള്ളപൊക്കം തടയുന്നു നദീതടങ്ങള്‍ സംരക്ഷിക്കുക.
അനിയന്ത്രിത മണല്‍ വാരല്‍ തടയുക, പുഴയോര കൃഷി ഒഴിവാക്കുക. വിശാലമായ ജലപരിക്രമണത്തിന്റെ ഒരു പ്രധാന കണ്ണിയാണ് നദികള്‍. ഇവയെ സംരക്ഷിച്ച് ജീവസ്സുറ്റതാക്കിയാല്‍ ജലസ്രോതസ്സുകള്‍ സമ്പുഷ്ടമാകും. അതിനാല്‍ നദികളേയും അവയുടെ വൃഷ്ടിപ്രദേശങ്ങളേയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം അളവുകുറച്ച് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുക
അനിയന്ത്രിത മണല്‍ വാരല്‍ തടയുക, പുഴയോര കൃഷി ഒഴിവാക്കുക. വിശാലമായ ജലപരിക്രമണത്തിന്റെ ഒരു പ്രധാന കണ്ണിയാണ് നദികള്‍. ഇവയെ സംരക്ഷിച്ച് ജീവസ്സുറ്റതാക്കിയാല്‍ ജലസ്രോതസ്സുകള്‍ സമ്പുഷ്ടമാകും. അതിനാല്‍ നദികളേയും അവയുടെ വൃഷ്ടിപ്രദേശങ്ങളേയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം അളവുകുറച്ച് കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കുക
ഗാര്‍ഹികാവശ്യത്തിനുള്ള ജലം കാര്യക്ഷമതയോടെ ഉപയോഗിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിനാല്‍ അവരെ കൂടുതല്‍ ബോധവത്കരിക്കുക.
പാത്രങ്ങളും വസ്ത്രങ്ങളും കഴുകുമ്പോഴും, കുളിക്കുമ്പോഴും, പല്ല് തേക്കുമ്പോഴും മറ്റും ടാപ്പ് തുറന്ന് വെള്ളം പാഴാക്കാതെ ശ്രദ്ധിക്കുക ആവശ്യത്തിനു മാത്രം ടാപ്പു തുറക്കുകയോ, പാത്രത്തില്‍ വെള്ളം ശേഖരിച്ച് ഉപയോഗിക്കുകയോ ചെയ്യുക പൈപ്പിന്റേയും ടാപ്പിന്റേയും അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുക. (ഒരു സെക്കന്റില്‍ ഒരു തുള്ളി ചോര്‍ന്നാല്‍ ഒരു വര്‍ഷത്തില്‍ 45000 ലിറ്റര്‍ വെള്ളമാണ് നഷ്ടപ്പെടുന്നത് എന്നോര്‍ക്കുക).
വീടിന്റെ മുറ്റവും പരിസരവും വെള്ളം ഇറങ്ങാത്ത വിധം കോണ്രീപറ്റ് ചെയ്യാതിരിക്കുക
വെള്ളം മണ്ണില്‍ താഴുന്നത് തടയുന്നത് പ്‌ളാസ്റ്റിക് കൂടുകള്‍ മണ്ണില്‍ ഉപേക്ഷിക്കാതിരിക്കുക
കുടിക്കുവാനുള്ള ശുദ്ധജലം വാഹനം കഴുകാനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ദുരുപയോഗം ചെയ്യരുത്
ഒരിക്കല്‍ ഉപയോഗിച്ച വെള്ളം ഓടയില്‍ ഒഴുക്കി കളയാതെ മണ്ണില്‍ തന്നെ താഴ്ന്നിറങ്ങാന്‍ അനുവദിക്കുക. ഭൂഗര്‍ഭജല നിരപ്പ് ഉയര്‍ത്തുന്നതിന് ഇത് സഹായകമാണ്. ഈ വെള്ളം മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.
ടാപ്പില്‍ നിന്നായാലും കിണറ്റില്‍ നിന്നായാലും സുഭിക്ഷമായുണ്ട് എന്നു കരുതി വെള്ളം നിര്‍ലോഭം ഉപയോഗിക്കാതിരിക്കുക. ആവശ്യത്തിനു മാത്രം ഉപയോഗിക്കുക വ്യവസായ ശാലകളില്‍ നിന്നു പുറന്തള്ളപ്പെടുന്ന മാരകമായ വിഷാംശം കലര്‍ന്ന വെള്ളം ജലസ്രോതസുകളിലേക്ക് ഒഴുക്കാതിരിക്കുക.
ജലസേചനത്തന്റെ പേരില്‍ ആവശ്യത്തിലധികം ജലം കൃഷിയിടങ്ങളിലൂടെ ഒഴുക്കികളയാതെ ചെടിയുടെ ആവശ്യകതയനുസരിച്ച് ശരിയായ സമയങ്ങളില്‍ ആവശ്യത്തിനു മാത്രം ജലം നല്‍കുക.
വെള്ളത്തിന്റെ തോത് കുറയ്ക്കുതിനും ജല ഉപയോഗക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിയില്‍ കാര്യക്ഷമതയേറിയ സൂക്ഷ്മ ജലസേചന മാര്‍ഗ്ഗ ങ്ങള്‍ അവലംബിക്കുക വെള്ളത്തിന്റെ യഥാര്‍ത്ഥ വില അറിയുക. ഒരു തുള്ളി വെള്ളം പോലും പാഴാക്കുത് രാജ്യദ്രോഹമാണെ് മനസ്സിലാക്കുക
ജലം, ഇന്ന് ലഭ്യമായ പ്രകൃതി വിഭവങ്ങളില്‍ മുതല്‍ മുടക്കില്ലാതെ സ്വന്തമാക്കാവുന്ന ഏറ്റവും അമൂല്യമായ സ്വത്താണ്. സസ്യലതാദികളുടെയും ജന്തുജീവജാലങ്ങളുടേയും നിലനില്പ്പിന് ആധാരമായ അടിസ്ഥാന വിഭവമാണ്. ജീവന്റെ തുടിപ്പുകള്‍ തുടങ്ങിയതും ഇനിയുള്ള കാലങ്ങളില്‍ അവ നിലനില്ക്കുന്നതിനും ജലം അവശ്യഘടകമാണ്.
English Summary: save water and conserve water
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments