<
Features

വിളകള്‍ക്ക് മാറ്റു കൂട്ടും വാമൊഴികള്‍

crops


സൂര്യപ്രകാശമേറ്റു വളരുന്ന സസ്യങ്ങള്‍ ശരിയായ ഉയരവും കരുത്തു കൂടിയ തണ്ടും, കൂടിയ വിളവും പ്രകടമാക്കുന്നു. ഈ സത്യം തിരിച്ചറിഞ്ഞ പഴമക്കാര്‍ വെട്ടം ഉണ്ടെങ്കില്‍ നേട്ടം ഉറപ്പ് എന്ന് വരും തലമുറയ്ക്കായി കരുതി വച്ചു. തെങ്ങുകര്‍ഷകര്‍ ഏറെ ശരി വച്ച ഒരു കൃഷി ചൊല്ലാണിത്. തടസ്സം കൂടാതെ സൂര്യപ്രകാശം ലഭിക്കുമ്പോള്‍ മാത്രമാണ് തെങ്ങുകളില്‍ നിന്നും കൂടുതല്‍ തേങ്ങ ലഭിക്കുന്നത്. കാര്‍മേഘങ്ങള്‍ സൂര്യപ്രകാശത്തെ തടസ്സപ്പെടുത്തുന്ന കര്‍ക്കിടകമാസത്തില്‍ ജലം സുലഭമായിട്ടും പ്രകാശദൗര്‍ലഭ്യം മൂലം തേങ്ങ വളരെ ചെറുതാകുന്നു. പഴമക്കാര്‍ ഈ തേങ്ങയെ ' കര്‍ക്കിടക കൂര്' എന്നാണ് വിശേഷിപ്പിക്കുന്നത്.

'നിഴലകന്ന തെങ്ങിന്‍ വിളവില്ല' എന്നതും തെങ്ങു കര്‍ഷകര്‍ സ്വ അനുഭവത്തില്‍ നിന്നും പഠിച്ച പാഠമാണ്. തെങ്ങ് വെയില്‍ അധികം ഇഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ വെയിലിനുവേണ്ട് അന്തരീക്ഷത്തില്‍ അലയുന്ന തെങ്ങുകളെ നമുക്ക് കാണാന്‍ കഴിയും. ഇത്തരം തെങ്ങുകള്‍ കായിക വളര്‍ച്ചയ്ക്കാണ് ഊര്‍ജ്ജം ഉപയോഗിക്കുന്നത്. അതുകൊണ്ട് തേങ്ങയുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നു. ഇതിനെ പച്ചക്കറി കര്‍ഷകരും ശരിവയ്ക്കുന്നുണ്ട്. ' കടയ്ക്കല്‍ തണല്‍ തലയ്ക്കല്‍ വെയില്‍' ഇതാണ് അവര്‍ പുതുതലമുറയ്ക്ക് കര്‍ഷകര്‍ക്ക് തരുന്ന കൃഷിയറിവ്. ഇതിനുവേണ്ടി കടയ്ക്കല്‍ പുതയിടണമെന്നും തലയ്ക്കല്‍ വെയില്‍ ലഭിക്കാന്‍ ആവശ്യത്തിന് ഇടയകലം വിട്ട് ചെടി നടണമെന്നും പറയുന്നുണ്ട്. വാഴകര്‍ഷകരാകട്ടെ 'ഒരില പോയാല്‍ ഒരു പടല പോയി' എന്ന് അനുഭവത്തില്‍ നിന്നും സാക്ഷ്യപ്പെടുത്തുന്നു.

' പൊടിയകറ്റിയാല്‍ പതിരകറ്റാം' എന്നത് നെല്‍കര്‍ഷകര്‍ക്കിടയില്‍ ഏറെ പ്രചാരം സിദ്ധിച്ച വാമൊഴിയാണ്. വിടര്‍ന്നു നില്‍ക്കുന്ന നെല്‍ച്ചോലകള്‍ക്കു മുകളിലെ 'ബീജം' ഇളം കാറ്റിനാല്‍ പോളകളിലേക്ക് വീഴുമ്പോള്‍ അവ അടയുകയും ബീജം അരിയായി മാറുകയും ചെയ്യുന്നു. എന്നാല്‍ നെല്‍പ്പോലകളില്‍ ബീജം പതിക്കുന്നതിനുമുമ്പ് മണല്‍ തരിയോ, മറ്റോ വീണാലും പോളകള്‍ അടയും. പിന്നീട് ഇവ വിടരുന്നില്ല. ഇതാണ് പതിരായി മാറുന്നത്. 'കതിരിട്ട പാടത്തിനു സമീപം മണ്ണിളക്കരുത്' എന്ന ആദിവാസി ചൊല്ലിന്റെ പൊരുളും ഇതാണ്. നെല്ലിന് വളം വിതറിക്കൊടുക്കുന്നത് സൂര്യോദയത്തനുമുമ്പും അസ്തമയത്തിനുശേഷവും ആകണം എന്നു പറയുന്നതും ഇതുകൊണ്ടാണ്.

'പോക്കുവെയിലേറ്റാല്‍ പൊന്നാകും' എന്നത് പഴമക്കാര്‍ സ്വ അനുഭവത്തില്‍ നിന്നും തിരിച്ചറിഞ്ഞ നാട്ടറിവാണ്. പോക്കുവെയില്‍ ഏല്‍ക്കുന്ന പടിഞ്ഞാറന്‍ കുന്നിന്‍ നിരകളാണ് ഏറ്റവും നല്ല കാപ്പി, തേയില തോട്ടങ്ങളെന്ന് ശാസ്ത്രലോകവും തിരിച്ചറിയുന്നു. പടിഞ്ഞാറുഭാഗത്ത് പോക്കുവെയില്‍ ഏല്‍ക്കുന്ന ഭാഗത്ത് ഗ്രാമ്പു ആദ്യം പൂവിടുന്നു എന്ന് പ്രമുഖ കാര്‍ഷിക ഗ്രന്ഥകാരന്‍ ആര്‍. ഹേലിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
' വിത്തുഗുണം പത്തുഗുണം' എന്നത് കാര്‍ഷിക കേരളം


English Summary: Sayings that helps growing crops

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds