Features

വിത്തില്ലാതെ കാബേജും കോളിഫ്‌ളവറും കൃഷി ചെയ്യാം, ഇത് ചന്ദ്രന്‍ ചാലിയകത്ത് മാതൃക

ഗ്രോബാഗിലും ചാക്കിലുമെല്ലാം വിളഞ്ഞുനില്‍ക്കുന്ന കാബേജും കോളിഫ്‌ളവറും ഇന്ന് കേരളത്തിലെ പല വീട്ടുമുറ്റത്തെയും ടെറസ്സിലെയും കാഴ്ചയാണ്. ശീതകാല പച്ചക്കറികളായ ഇവ വലിയ തണുപ്പില്ലാത്ത കാലാവസ്ഥയിലും അത്യാവശ്യം നന്നായി വളരുന്നുണ്ട്. സാധാരണ വിത്ത് പാകി മുളപ്പിച്ചാണ് ഇവ കൃഷി ചെയ്യാറ്. എന്നാല്‍ കോഴിക്കോട് ചെറുവണ്ണൂര്‍ ചാലിയകത്ത് ചന്ദ്രനെന്നന്ന കര്‍ഷകന്‍ വിത്തുകള്‍ ഇല്ലാതെ കോളിഫ്ളവറും കാബേജും നട്ട് വിളയിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ്. 

തൈ തയ്യാറാക്കുന്ന രീതി

കാബേജും കോളിഫ്ളവറും വിളവ് എടുക്കുമ്പോള്‍ ചുവട് പറിക്കാതെ തണ്ട് തടത്തില്‍ തന്നെ നിലനിര്‍ത്തും. തുടര്‍ന്നു നനച്ച് കൊടുക്കും. ഏതാനം ദിവസങ്ങള്‍ക്ക് ഉള്ളില്‍ തണ്ടില്‍ നിന്ന് പുതിയ തളിര്‍പ്പുകള്‍ വന്ന് തുടങ്ങും. മുന്ന് - നാല് ഇല പാകമാകുമ്പോള്‍ ഇവ അടര്‍ത്തി എടുത്ത് തടങ്ങള്‍ തയ്യാറാക്കി നടുന്നരീതിയാണ് ചന്ദ്രന്‍ പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുന്നത്. അടിവളമായി ചാണകപ്പൊടിയിട്ടശേഷം തൈ നടും. നന്നായി നനച്ചുകൊടുത്താല്‍ രണ്ടാഴ്ചക്കൊണ്ട് വേരുപിടിച്ച് ആരോഗ്യമുള്ള ചെടിയാകും. 

chandran

ചന്ദ്രന്‍ കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷമായി ടെറസ് ഫാമില്‍നിന്നും ഉള്ളി, ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ്, കോളിഫ്‌ളവര്‍, ബീന്‍സ്, തക്കാളി, തുടങ്ങിയവ വിളവെടുക്കുന്നു. പ്ലാസ്റ്റിക് പാത്രങ്ങളിലാണ് കൂടുതലും കൃഷിചെയ്യുന്നത്. ചാക്കുകളില്‍ പരീക്ഷിച്ചതിനു ശേഷമാണ് ഇദ്ദേഹം പ്ലാസ്റ്റിക് ക്യാനുകളിലേക്ക് തിരിഞ്ഞത്. 

കടല പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക്, ചാണകം എന്നിവയാണ്‌ മണ്ണിന് പോഷണമായി നല്‍കുന്നത്. പൂര്‍ണ്ണമായും ജൈവകൃഷിരീതിയാണ് അദ്ദേഹം പിന്‍തുടരുന്നത്. നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. കാര്‍ഷിക വകുപ്പിന്റെ ഭാഗമായി ലഭിക്കുന്ന ക്ലാസുകള്‍ വളരെ പ്രയോജനപ്രദമാണ് എന്നദ്ദേഹം പറയുന്നു. 
 
Source: ഹരിതകേരളം ന്യൂസ്

English Summary: seedless cabbage

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds