Features

കാസർഗോഡ് കുളത്തൂർ ബറോട്ടി ഗ്രാമത്തിലെ ശ്രീവിദ്യയാണ് ഈ വർഷത്തെ മികച്ച യുവകർഷക

ശ്രീവിദ്യ - മികച്ച യുവകർഷക
ശ്രീവിദ്യ - മികച്ച യുവകർഷക

കാസർഗോഡ് കുളത്തൂർ ബറോട്ടി ഗ്രാമത്തിലെ ശ്രീവിദ്യ യാണ് ഈ വർഷത്തെ മികച്ച യുവകർഷക പുരസ്കാരത്തിന് അർഹമായത്. പുതിയ കൃഷി അറിവുകൾ സമ്പാദിക്കാൻ കുട്ടിക്കാലം മുതലേ ആവേശമായിരുന്നു ശ്രീവിദ്യയ്ക്ക്. ഈ ആവേശം തന്നെയാണ് കേരളത്തിലെ മികച്ച യുവകർഷക പുരസ്കാരം നേടിയെടുക്കാൻ ശ്രീവിദ്യയെ പ്രാപ്തമാക്കിയതും. കർഷക കുടുംബം ആണ് ശ്രീവിദ്യയുടെത്.

Srividya from Baroti village, Kulathur, Kasaragod, won the Best Young Farmer award this year. Srividya has been passionate about acquiring new agricultural knowledge since childhood. It was this enthusiasm that enabled Srividya to win the Best Young Farmer Award in Kerala. Srividya belongs to a farming family.

പാരമ്പര്യമായി ലഭിച്ച കൃഷി അറിവുകളും, ശ്രീവിദ്യ സ്വയന്തമാക്കിയ കൃഷി അറിവുകളും സംയോജിപ്പിച്ചു വളരെ ശാസ്ത്രീയമായി തന്നെ കൃഷിയിടത്തിൽ ഉപയോഗപ്പെടുത്താൻ ഈ വീട്ടമ്മയ്ക്ക് കഴിഞ്ഞിരിക്കുന്നു. തരിശുകിടന്ന തറവാട് ഭൂമിയിൽ തൻറെ കഠിനാധ്വാനത്തിലൂടെ യും അർപ്പണ ബോധത്തോടെയും ഈ യുവകർഷക പടുത്തുയർത്തിയത് ഒരു കൊച്ചു സ്വർഗ്ഗലോകം ആണ്. വിവിധതരത്തിലുള്ള വൃക്ഷലതാദികൾ കൊണ്ട് സമ്പന്നമായ ശ്രീവിദ്യയുടെ കൃഷിയിടം ഏറെ മനോഹരമാണ്.

കൃഷിയിലെ പൊതു പരീക്ഷണങ്ങൾക്ക് എല്ലാം ശ്രീവിദ്യയ്ക്ക് പ്രചോദനവും പ്രോത്സാഹനവും നൽകുന്നത് കുടുംബമാണ്. നാല് ഏക്കർ വരുന്ന കൃഷിയിടത്തിൽ ഏറിയപങ്കും പാറ പ്രദേശമായിരുന്നു.മാത്രവുമല്ല ജലദൗർലഭ്യവും ഒരു വെല്ലുവിളിയായിരുന്നു. പക്ഷേ ഈ വെല്ലുവിളികളെ എല്ലാം അസാമാന്യ ധൈര്യത്തോടെ നേരിടുകയും കാർഷിക മേഖലയിൽ വൻ വിജയം കൈവരിക്കുകയും ചെയ്ത ശ്രീവിദ്യ ഇന്ന് ഒട്ടേറെ പേർക്ക് പ്രചോദനമാണ്.

ശ്രീവിദ്യയുടെ ഈ വിജയത്തിന് പിന്നിൽ ഒരേയൊരു ഘടകമേയുള്ളൂ "കൃഷിയോടുള്ള ആത്മാർത്ഥത". സംയോജിത കൃഷിയാണ് ശ്രീവിദ്യ ഇവിടെ നടപ്പിലാക്കുന്നത്. ബ്ലാക്ക് ബെറി, മുള്ളാത്ത, ഞാവൽ,ചെറി തുടങ്ങിയ ഫലവൃക്ഷങ്ങളും പയർ, ചീര, പടവലം, കുമ്പളം, വെള്ളരി, പാവൽ, ഇഞ്ചി മഞ്ഞൾ അങ്ങനെ നിരവധി പച്ചക്കറികളും ശ്രീവിദ്യയുടെ ഏദൻതോട്ടത്തിന്റെ ചാരുത വർധിപ്പിക്കുന്നു. പടർന്നുകിടക്കുന്ന പാഷൻഫ്രൂട്ട് വള്ളികൾ നയന മനോഹരം തന്നെ. ഇതുകൂടാതെ നെൽ കൃഷിയിലും റബ്ബർ കൃഷിയും തൻറെതായ കയ്യൊപ്പ് ചാർത്തിയി രിക്കുകയാണ് ശ്രീവിദ്യ. 2018 ലെ പ്രളയ കാലത്തും റെഡ് ലേഡി പപ്പായയിൽ നിന്ന് ഭേദപ്പെട്ട വിളവ് സ്വന്തമാക്കാൻ ശ്രീവിദ്യക്ക് കഴിഞ്ഞിരിക്കുന്നു.

ഇതിനുപുറമേ മൃഗ പരിപാലനവും ഈ യുവകർഷകയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ്. രണ്ടു പശുക്കൾ, നൂറിലധികം കോഴികൾ, മുയലുകൾ തുടങ്ങിയവർ ശ്രീവിദ്യയുടെ അരുമകളായി ഇവിടെ വളരുന്നു. അക്വാപോണിക്സ് എന്ന നൂതന കൃഷി രീതിയും ഇവയ്ക്കൊപ്പം കൊണ്ടു പോകുന്നുണ്ട് പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. കൃഷിക്കാവശ്യമായ വളം വളർത്തുമൃഗങ്ങളിൽ നിന്ന് ലഭ്യമാകുന്നു. കീടനിയന്ത്രണത്തിന് വേപ്പ് അധിഷ്ഠിത കീടനാശിനികളാണ് ശ്രീവിദ്യ ഉപയോഗപ്പെടുത്തുന്നത്. വീട്ടിലെ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള പച്ചക്കറികൾ ശേഖരിച്ചു കഴിഞ്ഞാൽ മറ്റുള്ള വിപണിയിലേക്കും എത്തിച്ചു നൽകുന്നു. തൻറെ ഉൽപ്പന്നങ്ങളിൽ നിന്ന് തൈര്, സ്ക്വാഷ്, അച്ചാറുകൾ തുടങ്ങി മൂല്യവർധിത ഉൽപ്പന്നങ്ങളും ശ്രീവിദ്യ നിർമ്മിക്കുന്നു.

ഒരു പാറ പ്രദേശത്തെ പച്ചപ്പുതപ്പ് അണിയിക്കാൻ കാണിച്ച ശ്രീവിദ്യയുടെ കൈകളിലേക്ക് എത്തിയത് അർഹതപ്പെട്ട അംഗീകാരം തന്നെ... ശ്രീവിദ്യയുടെ കൃഷിയിടത്തിൽ എഴുതി വച്ചിരിക്കുന്ന ഒരു വാചകം പറഞ്ഞ് അവസാനിപ്പിക്കാം

"ചെടികളെ നോക്കി പുഞ്ചിരിക്കൂ
അവർ നിങ്ങളോട് തിരിച്ചും ചിരിച്ചിരിക്കും"


English Summary: Srividya is the recipient of this year's Best Young Farmer Award Srividya has been passionate about acquiring new agricultural knowledge since childhood

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds