Features

സുഭിക്ഷ കേരളം പദ്ധതിയിൽ ഒരു പടുതാക്കുളം. അറിയേണ്ടവ. ഒരു കർഷകന്റെ നേർസാക്ഷ്യം

നമ്മൾക്ക് ജീവനിപദ്ധതിയിലൂടെ അടുക്കള തോട്ടങ്ങളിൽ വിഷമില്ലാത്തപച്ചക്കറി മാത്രം പോരാ വിഷമില്ലാത്ത മീനും വേണം. ഈ മഹാമാരിയുടെ ആരംഭത്തിൽ  നാട് മുഴുവൻ വിഷത്തിൽ മുക്കിയതും ചീഞ്ഞ നാറിയതുമായ മത്സ്യം നാട്ടുകാരുടെ സഹകരണത്തോടെ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥമാർ പിടിച്ചെടുത്ത് നശിപ്പിക്കുന്ന കാഴ്ച നാം ദൃശ്യ മാദ്ധ്യമങ്ങളിലൂടെ കണ്ടതല്ലെ? പണകൊതി മൂത്ത് സഹജീവികളുടെ ഭക്ഷണത്തിൽ വിഷം കലക്കുന്നത് ഇത്തരം മനുഷ്യനല്ലാതെ മറ്റൊരു ജീവിയും ചെയ്യില്ല. ഇതിന് പരിഹരമായി നിത്യ ഭക്ഷണത്തിൽ മത്സ്യം ഒഴിച്ചുകൂടാൻ കഴിയാത്തവർക്ക് സ്വന്തം അടുക്കള തോട്ടത്തിൽ സിമന്റ് ടാങ്കിലോ പടുതാകുളം നിർമ്മിച്ചോ മീൻകൃഷി ചെയ്യാം.

സ്ഥലമുള്ളവർക്ക് ഇപ്പോൾ സുഭിക്ഷ കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് തോറും 2 സെൻററ് (80 qm) പടുതാകുളം  6 എണ്ണവും നൂതനമത്സ്യകൃഷിയായ ബയോ ക്ലോക്ക് പഞ്ചായത്ത് തോറും 10 എണ്ണവും നിർമ്മിക്കാൻ പദ്ധതികളുണ്ടു്  പടുതാകുളത്തിൻ്റെ ആകെ ചിലവു് 1 ,23,000 രൂപയിൽ 40% സബ്ബസിഡിയായും ബയോ ക്ലോക്കിൻ്റെ 1,38,000ചിലവിൽ 40% സബ്ബസിഡിയും ലഭിക്കും അതിന് അപേക്ഷ പഞ്ചായത്തിൽ നൽകേണ്ട സമയമാണു് ഇപ്പോൾ . അതിന് കഴിയാത്തവർ അടുക്കള തോട്ടത്തിലോ. വിട്ടുമുറ്റത്തോ ഇതുപോലെ ഒരു പടുതാകുളം നിർമ്മിച്ച് മീൻ വളർത്തിയാൽ എന്നും വിഷമില്ലാത്ത മത്സ്യം ഭക്ഷിക്കാം.

കുളത്തിന്റെ ആഴം ഒരു മിററർ മുതൽ 1 1/2 മിററർ വരെയും വിതിയെക്കാൾ നിളം കുളത്തിന് ഉണ്ടായിരിക്കണം വെള്ളത്തിന്റെ അമ്ല - ക്ഷാരത്വവ്യതിയാനം തുല്യമായി നിലനിർത്താൻ ഈ കുളത്തിൽ ഞാൻ പച്ച കക്ക മുകൾ ഭാഗത്തെ കറുത്ത ലെയർ പോയത് ആണ് നിക്ഷേപിച്ചിരിക്കുന്നത് അതുകൊണ്ടു മത്സ്യങ്ങൾക്ക് ഫംഗ്സ് രോഗം പിടിപെടാതെ കഴിക്കാം .മീനിന്റെ ഭാരത്തിന്റെ 3% മുതൽ 5% വരെ മീൻ തീറ്റ ഭക്ഷണമായി നൽകാം  അസോളയും ചിനിയിലയും ചേമ്പ് ഇലയും ഭക്ഷണത്തിൽ ഉൾ പ്പെടുത്താം. പ്രാണവായുവിന് കം പ്രസ്സർ ,ഡിഫൂഷൻ ഇവയിൽ ഒന്നു ഉപയോഗിച്ചു വായു സംക്രമണം നടത്താം.

കുളത്തിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മത്സ്യ - കാഷ്ടം, ഭക്ഷ്യ അവശിഷ്ടം മാലിന്യങ്ങൾ ഇവ ചേർന്ന ഉപദ്രവകാരികളായ വാതകങ്ങൾ - അമോണിയ ,കാർബൺ ഡൈ ഓക്സൈഡ് സൾഫർ - ഡയോകസൈഡ് എന്നിവ ഇടയ്ക്കിടയ്ക്ക് ഹോസ് ഉപയോഗിച്ച് നീക്കം ചെയ്യണം. 

6 - 8 മാസം കഴിഞ്ഞ 'ഒരുമിച്ച് വിളവെടുക്കാമെങ്കിലും നിത്യേനയുള്ള വിട്ടാവശ്യത്തിനു ഉതകുവാൻ വലിയവയെ കറി വക്കാൻ പരുവമായ വയെ തിരഞ്ഞു് പിടിച്ച് എടുക്കുകയും പകരം ഇരട്ടിയോ മുന്നുരട്ടിയോ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ എന്നം വിഷമില്ലാത്ത മത്സ്യം ഭക്ഷിച്ച് കുടുംബത്തിന്റെ ആരോഗ്യം വിണ്ടെടുക്കാം.

 

CK മണി
പത്തനംതിട്ട
Ph 94475 94550

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ആനന്ദൻ ചേട്ടന്റെ കൃഷി പാഠം.


English Summary: Subhiksha Kerala Project

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds