<
Features

മില്‍കോ - ഡയറി മേഖലയിലെ വിജയഗാഥ

milco
ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു എടിഎം കൌണ്ടര്‍ ഉത്ഘാടനം ചെയ്യുന്നു.

ക്ഷീരം മനുഷ്യന്റെ ആഹാരത്തിലെ അവിഭാജ്യ ഘടകമാണ് എന്നപോലെ ക്ഷീരമേഖലയിലെ കർഷകരുടെ സമ്പദ്ഘടന മെച്ചപ്പെടുത്തുന്ന ഘടകമാണ് ക്ഷീര സംഘങ്ങള്‍.1972 ല്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ ദേശത്തെ ക്ഷീരകര്‍ഷകരുടെ കൈത്താങ്ങായി ആരംഭിച്ച കേരള സർക്കാർ ക്ഷീര വ്യവസായ സഹകരണ സംഘമാണ് മില്‍കോ ഡയറി. ഐഎസ്ഒ 9001-2008 , എച്ച്എസിസിപി സർട്ടിഫിക്കേഷനോട് കൂടിയ ക്ഷീര - കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഇവിടെ തന്നെ ഉണ്ടാക്കി കർക്കശ ഗുണനിലവാരം ഉറപ്പാക്കിയാണ് വിപണനം ചെയ്യുന്നത്. അതോടൊപ്പം ഭാവിയിൽ വരുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് മികച്ച നൂതന സാങ്കേതിക വിദ്യകൾ മനസ്സിലാക്കി തൽസമയം നടപ്പിലാക്കി പോകുന്നതിനാൽ വിപണിയിലെ മറ്റ് പ്രസ്ഥാനങ്ങളെക്കാൾ വേഗത്തിൽ വളർച്ച കൈവരിക്കാൻ സാധിക്കുന്നു.

മിൽക്ക് എ.ടി.എം ( എനി ടൈം മില്‍ക്ക് - 24 X7 )

കേരളത്തിൽ ആദ്യമായി തന്നെ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മില്‍ക്ക് എടിഎം തുറന്നത് മില്‍കോയാണ്. പാക്കറ്റിൽ അല്ലാതെ ഉപഭോക്താവിന് നേരിട്ട് പാത്രം കൊണ്ടു വന്ന് പാലു ശേഖരിക്കാവുന്ന ഏക എ.ടി.എമ്മിന് തുടക്കമിട്ടത് മില്‍കോയ്ക്ക് അഭിമാന നിമിഷമായിരുന്നു. മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ രാജു ആണ് ഇതിന്റെ ഉത്‌ഘാടനം നിർവഹിച്ചത്.

250 മില്ലിലിറ്റർ മുതൽ 500 ലിറ്റർ പാൽ വരെ ഒരു ഉപഭോക്താവിന് എടിഎം വഴി ലഭിക്കും.എടിഎമ്മിൽ തന്നെ പാലിനെ തണുപ്പിക്കാനും സ്വയം വൃത്തിയാക്കാനുള്ള സംവിധാനവും ഉണ്ട്. പരിശുദ്ധമായ ജൈവ പാൽ ലഭിക്കും എന്ന് ഉപഭക്താവിന് ഉറപ്പുനല്‍കാന്‍ ഇതുവഴി മിൽകോയ്ക്ക് കഴിയുന്നു. പത്തുരൂപ തൊട്ട് എത്ര രൂപയക്ക് വേണമെങ്കിലും പാലിന്റെ ലഭ്യത അനുസരിച്ച് എടിഎം വഴി ലഭിക്കുന്നതാണ്. ഇത് കൂടാതെ എടിഎം വഴി റീചാർജ് ചെയ്യാവുന്ന ഒരു എടിഎം കാർഡ് ഉപഭോക്താവിന് അനായാസേന ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

മിൽകോയുടെ മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം

മില്‍കോ ഒരുക്കിയിട്ടുള്ള കേരളത്തിലെ ആദ്യത്തെ കിടാരി പാർക്കിലെ ഏകദേശം 50 ഓളം പശുക്കളിൽ നിന്നും ലഭിക്കുന്ന പാലിന് പുറമെ , ആയിരത്തോളം കർഷകരിൽ നിന്നും സംഭരിച്ചപാലും മില്‍കോ ഉപയോഗപ്പെടുത്തുന്നുണ്ട്. പാലിന് പുറമെ മൂല്യവർദ്ധിത ഉത്‌പന്നങ്ങളും മില്‍കോ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. വൈവിധ്യവും ഗുണ നിലവാരവും ഉറപ്പാക്കി , വ്യക്തമായ വിപണന തന്ത്രങ്ങളോട് കൂടി ഉത്പന്നങ്ങള്‍ വിപണിയില്‍ ഇറക്കാന്‍ മിൽക്കോ ഡയറി പ്രസിഡൻറ് ആർ സുരേഷിന്റെയും മാനേജിങ് ഡയറക്‌ടർ ആർ അനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള മാനേജുമെന്റിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രവര്‍ത്തനത്തിനുള്ള അനേകം പുരസ്ക്കാരങ്ങളും മില്‍കോ നേടിയിട്ടുണ്ട്. 2018 ലെ എംഎസ്എംഇ യുടെ കേരളത്തിലെ മികച്ച കോ-ഓപ്പറേറ്റീവ് ഡയറിയായി പ്രഖ്യാപിച്ചുകൊണ്ടുള്ള അവാർഡ് സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നും മിൽക്കോ ഡയറി പ്രസിഡൻറ് ആർ സുരേഷും, മാനേജിങ് ഡയറക്‌ടർ ആർ അനിൽകുമാറും ഏറ്റുവാങ്ങിയിരുന്നു. 45 വർഷത്തെ സേവന പാരമ്പര്യത്തിലൂടെ സഹകാരികളുടെയും കര്‍ഷകരുടെയും ഉപഭോക്താക്കളുടെയും വിശ്വാസ്യത നേടിയും , നൂതന സാങ്കേതിക വിദ്യയാൽ കർശന ഗുണനിലവാരം ഉറപ്പ് വരുത്തിയും , ജീവനക്കാർക്കും കർഷകർക്കും, ഉപഭോക്താക്കൾക്കും ആകർഷക കമ്മീഷനുകളും , ഇൻസെന്റീവ് പാക്കേജുകളും നൽകിയും വിപണിയിൽ അറിയപ്പെടുന്ന ഒരു ബ്രാൻഡായി മാറിയിരിക്കുകയാണ് മിൽകോ.


അഗ്രോഡിവിഷൻ

മിൽകോയുടെ അഗ്രോഡിവിഷന്റെ ചുമതല നിർവഹിക്കുന്നത് പ്രമുഖ ജൈവകൃഷി ശാസ്ത്രജ്ഞനായ ഡോക്ടര്‍.പി. കമലാസനൻ പിള്ളയാണ്. ഇൻഡോസെർട്ട് ജോയിന്റ് സെക്രട്ടറി ആയ അദ്ദേഹം ജൈവ കാർഷിക സംസ്കാരത്തിന് ഊന്നൽ നൽകി കൊണ്ടുള്ള പ്രവർത്തനമാണ് മിൽക്കോയിൽ നടപ്പിലാക്കിയിക്കുന്നത്. അന്തർദേശിയ തലത്തിൽ ആദ്യമായി അസോളയെ ഒരു കാലിത്തീറ്റയായി വികസിപ്പിച്ചെടുത്തതും, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും വിദേശരാജ്യങ്ങൾക്കും സാങ്കേതികവിദ്യ കൈമാറുകയും ചെയ്ത വ്യക്തി കൂടിയാണ് അദ്ദേഹം. കേന്ദ്രസർക്കാർ സ്ഥാപനമായ എൻ.ആർ.ഡിസി മൂന്ന് സാങ്കേതിക വിദ്യകൾ വാങ്ങിച്ച പ്രഥമ ശാസ്ത്രജ്ഞൻ എന്ന ബഹുമതി അദ്ദേഹത്തിനുണ്ട്. തമിഴ്നാട്ടിലെ നിരവധി കർഷകർക്ക് വിജയകരമായ സംരംഭങ്ങൾ മുരിങ്ങ കൃഷി വഴി പ്രാവർത്തികമാക്കി കൊടുത്ത ഒരു കർഷകഗുരുസ്ഥാനീയൻ കൂടിയാണ് കമലാസനന്‍ പിള്ള. ഇത്രയും സാങ്കേതിക വൈദഗ്ദ്യം ഉള്ള ഭരണസമിതി ഉള്ളതിനാൽ ഇന്ന് തിരുവനന്തപുരം ജില്ലയെ കൂടാതെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ,കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും ശക്തമായ സാന്നിദ്ധ്യമാണ് മിൽകോയ്‌ക്ക് ഉള്ളത് .സാധാരണ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി നിരവധി മേഖലകളിൽ വ്യവസായിക സമീപനത്തോടെ ഉറച്ച കാൽവെപ്പോടെ മുന്നോട്ട് പോകുന്നു എന്നതാണ് മില്‍കോയുടെ വിജയ രഹസ്യം.

ക്ഷീര സഹകരണ മേഖലയിലെ കേരളത്തിലെ ആദ്യത്തെ ജൈവവള യൂണിറ്റിൽ വൈവിധ്യമാർന്ന നൂതനമായ ജൈവവളക്കൂട്ടുകൾ ഉത്പാദിപ്പിക്കുന്നുണ്ട്. അതിനാൽ കിടാരി പാർക്കിൽ നിന്ന് പാലുല്പാദനം കൂടാതെ ജൈവവളങ്ങളും മികച്ച രീതിയിൽ ഉല്പാദിപ്പിക്കുന്നു.ഇതിൽ ഏറ്റവും നൂതനമായത് "സമ്പുഷ്ട" ചാണകൂട്ട് ആണ് . മിൽക്കോയുടെ സ്വന്തം ഡയറി ഫാമിലെ ജൈവ രീതിയിൽ വളർത്തുന്ന പശുവില്‍ നിന്നും ലഭിക്കുന്ന ചാണകം അതിന്റെ തനിമയും ഗുണമേന്മയും പൂർണ്ണമായും നിലനിർത്തിക്കൊണ്ട് ചെടികൾക്ക് ആവശ്യമായ എല്ലാ ധാതുലവണങ്ങളും മറ്റു പോഷക വസ്തുക്കളും ചേർത്ത് ബയോകീലേഷൻ, ബയോ ആക്ടിവേഷൻ തുടങ്ങിയ ജൈവ പ്രക്രിയകൾക്ക് വിധേയമാക്കിയും പോഷകസപുഷ്ടീകരണം നടത്തിയും ഉണ്ടാക്കിയിട്ടുള്ള അതിവിശിഷ്ടമായ വളമാണ് .

ഇത് കൂടാതെ അന്യസംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിഷപച്ചക്കറികളിൽ നിന്നും കേരളത്തെ മോചിപ്പിക്കണമെന്നുള്ള അവബോധം ഉപഭോക്തൃ മനസ്സുകളിൽ വർദ്ധിച്ചുവരുന്ന കാലഘട്ടത്തിൽ മിൽകോ അഗ്രോഡിവിഷന്റെ കീഴിൽ - സംസ്കരിച്ച ജൈവ ചാണക കിറ്റ്, പഞ്ചഗവ്യ, ക്രോപ്പ് ബൂസ്റ്റർ, സമ്പുഷ്ട ജൈവവളം എന്നിവ വിപണിയിലിറക്കി ഡയറി അതിന്റെ സാമൂഹിക പ്രതിബദ്ധത ഒന്നുകൂടി തെളിയിച്ചിരിക്കയാണ്.

മിൽക്ക് ഡിവിഷൻ

പാലും അതിനോടുനുബന്ധിച്ച തൈര് , സംഭാരം എന്നിവയുമാണ് ഇവിടെ ഉണ്ടാക്കുന്നത്.മിൽകോ ഡയറി പാലിനെ അതിന്റെ പരിശുദ്ധി നഷ്ടപ്പെടാതെ യാതൊരുവിധ രാസവസ്തുക്കളും ഉപയോഗിക്കാതെ ശുദ്ധമായി തന്നെ കൃത്യമായ അളവിൽ ഉപഭോക്താക്കളിൽ എത്തിക്കുന്നു .ശുദ്ധമായ പാലും, ഫ്രഷ് മിൽക്ക് ക്രീമും ഉപയോഗിക്കുന്നതുകൊണ്ട് കുഞ്ഞുങ്ങൾക്കു പോലും പോഷകാദായകവും ആരോഗ്യപ്രദവുമാണ് ഇവയെന്ന് കാലാകാലങ്ങളായുള്ള ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ ഭാവിയിൽ ജൈവപാൽ ഉത്പാദിപ്പിക്കാൻ ഒരു ബൃഹത് പദ്ധതിയും മില്‍കോ ആവിഷ്കരിച്ചുവരുകയാണ്.

ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു സമ്പുഷ്ട വളം ഡോക്ടര്‍.പി.കമലാസനന്‍ പിള്ളയ്ക്ക നല്‍കി  ഉത്ഘാടനം നിര്‍വ്വഹിക്കുന്നു.മില്‍കോ പ്രസിഡന്‍റ് ആര്‍.സുരേഷ് , മാനേജിംഗ് ഡയറക്ടര്‍ ആര്‍.അനില്‍ കുമാര്‍ എന്നിവര്‍ സമീപം
ക്ഷീരവികസന വകുപ്പു മന്ത്രി അഡ്വ.കെ.രാജു സമ്പുഷ്ട വളം ഡോക്ടര്‍.പി.കമലാസനന്‍ പിള്ളയ്ക്ക നല്‍കി ഉത്ഘാടനം നിര്‍വ്വഹിക്കുന്നു.മില്‍കോ പ്രസിഡന്‍റ് ആര്‍.സുരേഷ് , മാനേജിംഗ് ഡയറക്ടര്‍ ആര്‍.അനില്‍ കുമാര്‍ എന്നിവര്‍ സമീപം

ഐസ്ക്രീം ഡിവിഷൻ

ശുദ്ധമായ പാലും ഫ്രഷ് മിൽക്ക് ക്രീമും ഉപയോഗിച്ച് നിറം, മണം ,സ്വാദ് ,രുചി എന്നിവയില്‍ വൈവിധ്യമുള്ള വിവിധതരം മിൽക്ക് ഐസ്ക്രീം ആണ് ഇവിടെ തയ്യാറാക്കുന്നത് . അത്യാധുനിക ഐസ്ക്രീം പ്ലാന്റിൽ വിദഗ്ധരുടെ മേൽനോട്ടത്തിൽ എഫ്എസ്എസ്എഐ അനുസരിച്ചുള്ള 100% ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഐസ്ക്രീമുകളാണ് ഇവിടെ തയാര്‍ ചെയ്യുന്നത്. മാംസജന്യമായ ചേരുവകൾ അടങ്ങിയിട്ടില്ലാത്ത മികവുറ്റ ഐസ്ക്രീം ഉൽപ്പന്നങ്ങൾ ആണിവ.

നാടൻ പാൽ ഉത്പന്നങ്ങൾ

വിവിധതരം കേക്കുകൾ , അലുവ, പനീർ ഉത്പന്നങ്ങൾ , പാൽ അലുവ , പാൽ ലഡ്ഡു , പേട ,രസഗുള , ഗുലാബ്‌ജാം ,രസമലായ് , പാൽപായസം എന്നിവ പ്രിസർവേറ്റീസ് ചേർക്കാതെ ആവശ്യാനുസരണം ഇവിടെ ഉണ്ടാക്കുന്നു.

വളര്‍ച്ചയുടെ വലിയ ഉയരങ്ങളില്‍ നില്‍ക്കുമ്പോഴും അമൂലിനെപോലെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയരുക എന്ന ലക്ഷ്യത്തിലേക്കാണ് മാനേജ്മെന്‍റ് കണ്ണ് നട്ടിരിക്കുന്നത്. അതിനുള്ള അണിയറ ഒരുക്കങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറും കര്‍മ്മനിരതരായിരിക്കുന്ന ഇതിന്‍റെ ശില്‍പ്പികള്‍.


English Summary: Success story of MILCO

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds