Features

വേനൽ പച്ചക്കറി കൃഷി ഒണ്ടോടിയിൽ ജീവതാളമാണ്.....

പാലക്കാട് ജില്ലയിലെ തോട്ടഴിയത്തെ, ഒണ്ടോടിയിൽ ഉണ്ണികൃഷ്ണൻ, വേനൽ കാല പച്ചക്കറി കൃഷിയെ കൂടെ കൂട്ടിയിട്ട് കാലമേറെ കഴിഞ്ഞിരിക്കുന്നു.

കാലമേറെ കഴിഞ്ഞിട്ടും പ്രായം തളർത്താത്ത കൃഷിയോടുള്ള ആകാംഷക്കും ആവേശത്തിനും ഒട്ടും മങ്ങലേറ്റിട്ടില്ല.

ഓരോ വേനലടുത്താലും ഒതുങ്ങിയിരിക്കുവാൻ മനസ്സ് അനുവദിക്കില്ല. രണ്ടാം വിളയൊഴിഞ്ഞ കിട്ടാവുന്ന വയലുകളിൽ പറ്റുന്ന രീതിയിൽ കൃഷിയിറക്കും.

വിത്തിടലും, നിലം കൊത്തിയൊരിക്കലുമെല്ലാം സ്വയം ചെയ്യലാണ് പതിവ് ശൈലി.

വർഷങ്ങളായ് തുടരുന്ന പച്ചക്കറി കൃഷിയിൽ  ഇത്തവണയും വിജയകരമായ് തന്നെ മുന്നേറിയ ഉണ്ണികൃഷ്ണന്റെ, കാർഷിക പ്രവർത്തനങ്ങൾ തികച്ചും മാതൃകാപരമാണ്.

ജൈവ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നല്കി ഉല്പാദിപ്പിക്കുന്ന ഉണ്ണിക്കൃഷ്ണന്റെ കാർഷിക ഉല്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയുണ്ട്.. പച്ചക്കറി തോട്ടത്തിൽ വെച്ചു തന്നെ കൂടുതൽ വില്പനയും നടക്കുന്നുണ്ട്.

ഉണ്ണികൃഷ്ണന്റെ കാർഷിക വിജയ പ്രയാണങ്ങൾ  ഉറച്ച മനസ്സോടെ ഇനിയും തുടരുകയാണ്

 

റിപ്പോർട്ട്:

ഗിരീഷ് അയിലക്കാട്

അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്

ആനക്കര, കൃഷിഭവൻ


English Summary: Summer vegetable cultivation is the rhythm of kondoti

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds