Features

സുനിൽ അങ്ങനെ കർഷകനായി

കയർ മേഖലയിൽ നിന്ന് കാർഷിക മേഖലയിലേക്ക് കടന്ന് വന്ന മായിത്തറയുടെ "ജൈവകർഷകൻ . V P സുനിൽ.പ്രീഡിഗ്രി പഠനത്തിനു ശേഷം എറണാകുളത്ത് മിൽമാഷോപ്പിൽ ജോലി ചെയ്തു, രണ്ടുവർഷത്തിനു ശേഷംനാട്ടിൽ വരുകയും സ്വകാര്യ കയർ കയറ്റുമതി സ്ഥാപനത്തിൽ കൂലിവേലയക്ക് ( ദിവസം 30 രൂപ തച്ചിൽ) തൊഴിൽ എടുക്കുകയും പിന്നീട് കമ്പനി സൂപ്പർവൈസർ പോസ്റ്റും. തുടർന്ന് 2000 ൽ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ കഞ്ഞിക്കുഴി പഞ്ചായത്തിലേയ്ക്ക് എൽ ഡി എഫ് സാരഥിയായി മത്സരിച്ചു ജയിച്ചു.സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായി. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെട്ട കൃഷി വാർഡുകൾ തോറും നടപ്പിലാക്കി വിജയിപ്പിച്ചു. കൃഷിയോടുള്ള താൽപ്പര്യം ഇവിടെ തുടങ്ങുന്നു. അഞ്ച് വർഷത്തിനു ശേഷം വീണ്ടും കയർ കമ്പനിയിൽ, മുതലാളിമാരുടെ തമ്മിൽ തല്ലിൽ കമ്പനി പൂട്ടുന്നു. പിന്നീട് ജീവിക്കാൻ മത്സ്യം,നിർമ്മാണമേഖലയിൽ തൊഴിൽ ...ഒപ്പം രാഷ്ട്രീയ പ്രവർത്തനവും.സോളാർ സമരം കത്തിനിൽക്കവെ G കൃഷ്ണപ്രസാദിന് മർദ്ദനമേറ്റതിൽ പ്രതിഷേധിച് ആലപ്പുഴ ജില്ലയിൽ ഹർത്താൽ.LDF ന്റെ മാരാരിക്കുളം പോലീസ് സ്റ്റേഷൻ മാർച്ച്. ജാഥയിൽ പങ്കെടുത്ത് സുനിലും പ്രതിയായി .സ്റ്റേഷനിൽ കീഴടങ്ങിയ സംഘത്തെ പോലിസ് കോടതിയിൽ ഹാജരാക്കി... റിമാന്റിലായി. ഇതോടെ ജീവിതം മറ്റൊരു വഴിത്തിരിവിൽ.

ജയിലിൽ കിടക്കവെ നെഞ്ചുവേദന അനുഭപ്പെട്ട സുനിലിനെ  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നു. അങ്ങനെ പോലീസ് കാവലിൽ സുഖചികിത്സയും ആൻജിയോപ്ലാസ്റ്റിയും റിമാന്റ് കാലവധി കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കവെ 50 ചുവട് തക്കാളി, ഇത്തിരി വെണ്ട, പച്ചമുളക് എന്നീ കൃഷികൾ വീട്ടിൽ ചെയ്തു. കൃഷിവിജയമായി. അപ്പോഴുണ്ടായ, സന്തോഷവും സംതൃപ്തിയും  മറ്റൊരു തൊഴിലിലും മുൻപ് കിട്ടിയിരുന്നില്ല.പിന്നിട് കുറച്ച് സുഹൃത്തുക്കളുമായി ചേർന്ന് കൃഷി ചെയ്തു. എല്ലാ ഗ്രൂപ്പ് കൃഷി പോലെ ഞങ്ങളുടെ കൃഷിയും വിജയമായി.പിന്നീട് ഒറ്റയ്ക്കുള്ള കൃഷി ... രാപകൽ കഠിനാദ്ധ്വാനം. ഒരു ഹൃദ്രോഗി യെന്ന പരിഗണന നോക്കാതെ എല്ലാ ജോലിയും തനിച്ച്.കട്ട സപ്പോർട്ടായി പ്രീയതമ രോഷ്നിയും.പാടത്ത് തൂമ്പപണി ചെയ്തു കൊണ്ടിരിക്കെ പ്രീയ സുഹൃത്ത്പറഞ്ഞു എത്ര തൂമ്പ കൊണ്ട് വെട്ടിയാലും  നിങ്ങൾ ഒരു കർഷകനാകില്ലെന്ന് .മറ്റ്  ഒരു സുഹുത്ത് പറഞ്ഞു.

ഭരണം LDF ന് : ഫണ്ട് അടിക്കാൻ ഒരു ചെപ്പടിവിദ്യ  

കുറ്റപ്പെടുത്തലുകളും കളിയാക്കലും അവഗണനയും  തള്ളിക്കളഞ്ഞ് സുനിൽ ജില്ലയിലെ മികച്ച കർഷകനുള്ള പുരസ്ക്കാരം നേടി.ജ്യോതിസും, സാനു മോനും, സുജിതും, ആഞ്ചാതറ ആനന്ദൻ ചേട്ടനും പഞ്ചായത്തും, കൃഷി ഭവനും എല്ലാവരും ആവശ്യമായ ഉപദേശങ്ങൾ നൽകി .. കൃഷി ഓഫീസർ റെജിസാറിന്റെ ക്ലാസ്സും കൈമുതൽ.പിന്നെ ടി ജെ ആഞ്ചലോസിന്റെ പിന്തുണയും. അങ്ങനെ കൃഷിയുടെ ലോകത്ത് മാത്രമായ ജീവിതം.എന്നാൽ ഇന്നത്തെ കൊറോണയുടെ ആകുലതയിൽ ലോകം വേദനിക്കുമ്പോൾ  കേരളത്തിലെ  ചെറുകിട കർഷകർ അവരുടെ സങ്കടങ്ങൾ ഉള്ളിലൊതുക്കി മുന്നേറുന്നു.ചേർത്തല താലൂക്കിലെ മിക്ക കർഷകരും അവരുടെ സ്വപ്നങ്ങൾ/ പ്രതീക്ഷകൾ നഷ്ടപ്പെട്ടതിൽ ഒരു പരിഭവവും കാട്ടാതെ ഇന്നത്തെ ദുരിതത്തിൽ നിന്നും കരകയറാൻ അകലം പാലിക്കുകയാണ്. സുനിലിനും ഈ കൊറോണക്കാലം സങ്കട ക്കാലമാണ്.

വിഷു വിപണി കണക്കാക്കി കൃഷി ചെയ്ത കണിവെള്ളരി വിറ്റുപോവാഞ്ഞതിനാൽ  കരക്കാർക്ക് free ആയി നൽകി. പാട്ടത്തിനെടുത്ത പത്തേക്കർ നിറയെ പച്ചക്കറി കൃഷി. അതിൽ 3 ഏക്കറിൽ തണ്ണിമത്തൻ. കൂടാതെ ചീര, പാവൽ, പടവലം, പയർ, വെണ്ട, തക്കാളി, മത്തൻ, പച്ചമുളക്, കറിവേപ്പില എന്ന് വേണ്ട സകല കൃഷിയുമുണ്ട് സുനിലിന്റെ ഈ പാട്ട ഭൂമിയിൽ. ജൈവ വളം  ഉപയോഗിച്ചാണ് കൃഷി. വി.പി. സുനിൽ എന്ന കഞ്ഞിക്കുഴിക്കാരൻ കർഷകൻ സനാതന നാട്ടുകൃഷിയുടെ ആധുനിക പ്രതിരൂപം. കഞ്ഞിക്കുഴിപഞ്ചായത്ത്ഒന്നാം വാർഡിൽ വടക്കേത്തയ്യിൽ  VPസുനിൽഎന്ന ഈ 44 കാരൻ ജൈവകൃഷിയെ തന്റെ ജീവിതമാർഗ്ഗമായ് കണ്ട് അവയെ സ്വന്തം സ്വേദകണങ്ങളാൽ  പരിപാലിച്ചു.അതിന്റെ ഔന്നത്യത്തിലെത്താൻ കഴിഞ്ഞത്,തന്റെ കൃഷിരീതിയിലെ വ്യത്യസ്തയും തീരുമാനങ്ങളിലെ നിശ്ചയ ദാർഢ്യവും, അർപ്പണവും മനസ്സിൽ ഏറി നിന്നത് കൊണ്ട് തന്നെയാണ്.

   1992-ൽ തുടങ്ങിയ തന്റെ കയർ ഫാക്ടറി ജീവിതം ,തുടർന്നുള്ള ആ തൊഴിൽ ജീവിതത്തിന്റെ അധ:പതനവും ഒരു നിയോഗമെന്നോണം കാർഷിക മേഖലയിലേക്ക് എത്തപ്പെടുകയായിരുന്നു!...

കൂട്ടിന് സഹായി ആയി തന്റെ ജീവിത സഖിയും.ഈ ദമ്പതികളുടെ മാനസികമായ ഒരുമിപ്പ്, അവരുടെ ജീവിതരീതിയുടെ ഏക ഭാവന ഈ തൊഴിലിന്റെ അഭിവൃത്തിയ്ക്ക് കൂടുതൽ മികവ് നൽകി !   പാരമ്പര്യമായി രാഷ്ട്രീയം കൈമുതലായ ഇവർ  ആ പ്രവർത്തനങ്ങൾക്ക് ഒരു കോട്ടവും വരുത്താതെ ആ ആർജ്ജവം ഉൾക്കൊണ്ട് തന്നെ, കൃഷിയിൽ സജീവമാണ്. സുഖദുഃഖ സമ്മിശ്രമായ കൂടുംബ ജീവിതത്തെ അതിന്റെ ഒതുക്കത്തിൽ കാത്തു സൂക്ഷിച്ചു ,   മായിത്തറയുടെ  കാർഷിക മികവ് വാനോളം ഉയർത്തി അതിനെ നിത്യഹരിത ഭുമി ആക്കാൻ പരിശ്രമിക്കുന്ന  ഈ കൊച്ചു കുടുംബത്തിന് എല്ലാ ഭാവുകങ്ങളും.


English Summary: Sunil became a farmer

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine