<
Features

കൃഷിയില്‍ തിളങ്ങുന്ന എന്‍ജിനീയര്‍

പാലക്കാട് കണ്ണപ്ര കൊന്നംപള്ളിയില്‍ സ്വരൂപ്.കെ.രവീന്ദ്രന്‍ പാലക്കാട് ജെസിടി കോളേജ് ഓഫ് എന്‍ജിനീയറിംഗ് ടെക്‌നോളജിയിലെ എംടെക് വിദ്യാര്‍ത്ഥിയാണ്. സാങ്കേതിക വിദ്യയെ കൃഷിയില്‍ ഉപയുക്തമാക്കി മികച്ച കോളേജ് കര്‍ഷക പ്രതിഭയായിരിക്കയാണ് സ്വരൂപ്. കാര്‍ഷിക കുടുംബത്തിലെ അംഗമായ സ്വരൂപിന് കൃഷി എന്നും ഒപ്പമുണ്ട്. പഠനത്തിന് അതൊരു തടസമാകുന്നില്ല എന്നു മാത്രമല്ല ഊര്‍ജ്ജം കൂടിയാണ്.

ഞവരയും രക്തശാലിയും തവളക്കണ്ണനും ജ്യോതിയും പാടത്ത് വിതച്ചു കൊയ്യുന്ന സ്വരൂപിന് പച്ചക്കറി കൃഷിയുമുണ്ട്. ജൈവകൃഷി ചെയ്യുന്നതിനായി വെച്ചൂര്‍ പശു, കോഴി, ആട് എന്നിവയും ഉള്‍ക്കൊള്ളുന്ന സമ്മിശ്ര കൃഷിയാണ് സ്വരൂപ് ചെയ്യുന്നത്. ജൈവസര്‍ട്ടിഫിക്കേഷന്‍ ലഭിച്ചിട്ടുള്ള സ്വരൂപ് ഇടനിലക്കാരില്ലാതെ വിഎഫ്പിസികെ വിപണിയിലാണ് ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നത്. കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും മാതൃകയായ സ്വരൂപിനെ തേടി 2019 ലെ സംസ്ഥാന കൃഷി വകുപ്പിന്റെ കോളേജ് കര്‍ഷക പ്രതിഭ പുരസ്‌ക്കാരമെത്തിയപ്പോള്‍ വീട്ടിലും നാട്ടിലും കോളേജിലും അതൊരാഘോഷമായി. 25,000 രൂപയും സ്വര്‍ണ്ണ മെഡലും ഫലകവും സര്‍ട്ടിഫിക്കറ്റും ആലപ്പുഴയില്‍ 2019 ഡിസംബര്‍ 9 ന് നടന്ന ചടങ്ങില്‍ സംസ്ഥാന കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാറില്‍ നിന്നും സ്വരൂപ് ഏറ്റുവാങ്ങി.


English Summary: Swarup got youth farmer prize

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds