<
Features

മൂന്നാറിന്റെ കാട്ടുകൊമ്പൻ " പടയപ്പാ " വന്തിട്ടേൻ

അവനെ നാട്ടുകാർ സ്നേഹത്തോടെ പടയപ്പാ എന്ന് വിളിക്കുകയും ചെയ്യും.
അവനെ നാട്ടുകാർ സ്നേഹത്തോടെ പടയപ്പാ എന്ന് വിളിക്കുകയും ചെയ്യും.

 

 

ഇടുക്കി ജില്ലകാർക്കു ആനയെ റോഡിൽ കണ്ടാൽ അത്ര പേടിയൊന്നുമില്ല. കാരണം കാട്ടാന നാട്ടിൽ ഇറങ്ങുന്നത് അവർക്കൊരു പുതിയ കാഴ്ചയല്ല തന്നെ. പക്ഷെ കാട്ടാന അക്രമം കാട്ടിയാൽ അതൊരു വാർത്തയാണ്. എന്നാൽ വളരെ ശാന്തനായി നാട്ടിൽ ഇറങ്ങി റോഡരുകിൽ നിന്ന് തീറ്റയെടുക്കുന്ന കാട്ടാനയെ മൂന്നാർകാർക്കു അറിയാം. അവന് അവർ തീറ്റ കൊടുക്കും. സ്നേഹത്തോടെ പേരിട്ടു വിളിക്കുകയും ചെയ്യും. അത് മൂന്നാർകാർക്കു മാത്രം ഉള്ള സ്നേഹത്തിന്റെ ഭാഷയിൽ. തമിഴ്‌നാടിനോട് ചേർന്ന് കിടക്കുന്ന വനത്തിൽ നിന്ന് വരുന്ന ആനയായതു കൊണ്ട് അവർ അവനെ തമിഴ് പേരിലേ വിളിക്കൂ. അതും തമിഴ് സൂപ്പർ നടന്റെ സിനിമയിലെ പേര് തന്നെ. പടയപ്പാ.....


ആർക്കും ഒരുപദ്രവവും ചെയ്യാത്ത, മരത്തിന്റെ ശിഖരങ്ങളും മറ്റും തിന്നു വയറു നിറഞ്ഞു കഴിഞ്ഞു കാട്ടിഒത്ത ഉയരവും വിരിഞ്ഞ മസ്തകവും നീണ്ടു വളഞ്ഞ കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കയ്യും ഉള്ള ഗജകേസരിയുടെ എല്ലാ ലക്ഷങ്ങളുമുള്ള, കണ്ടാൽ ആരിലും ഭീതി ജനിപ്പിക്കുന്ന ഒരു കാട്ടുകൊമ്പൻ സ്ഥിരമായി മാട്ടുപ്പെട്ടിയിൽ വരാറുണ്ട്. തീറ്റ തിന്നു വയറു നിറഞ്ഞാൽ കാട്ടിലേക്ക് കയറിപ്പോകുന്ന അവനെ നാട്ടുകാർ സ്നേഹത്തോടെ പടയപ്പാ എന്ന് വിളിക്കുകയും ചെയ്യും. ഇടയ്ക്കിടെ അവൻ അങ്ങനെ വന്നുപോകും.When he eats food and fills his stomach, he goes up to the forest and is affectionately called Padayappa by the locals. From time to time he would come and go like that. വരുകയെന്നാൽ റോഡിൽ ഇറങ്ങി ആരെയും ശല്യപ്പെടുത്താതെ വാഹനങ്ങളോ യാത്രക്കാരോ പോകുന്നുണ്ടെന്നു പോലും ഭാവിക്കാതെ തീറ്റയും തിന്നു നിൽക്കുന്ന അവൻ ഒരിടവേളയ്ക്കു ശേഷം ഇന്നലെയും മാട്ടുപ്പെട്ടിയിൽ എത്തി. ഈ കാട്ടുവീരനെ കാണാനുള്ള അവസരം അങ്ങനെ സഞ്ചാരികൾക്കും നാട്ടുകാർക്കും കിട്ടി. പുതിയ കാഴ്ചക്കാരുടെ ആദ്യത്തെ ഭയപ്പാട് കഴിഞ്ഞതിനു ശേഷം അവർ അവനെ ക്യാമറയിലാക്കി. ആരെയും ഗോടൗണിക്കാതെ അവൻ അങ്ങനെ നിന്ന് തീട്ടത്തിന്നു. അതുപോലും കാഴ്ചക്കാരിൽ കൗതുകം ജനിപ്പിച്ചു. എല്ലാവരും കൂടി ഫോട്ടോ എടുത്തു. കാഴ്ച്ചകകരുടെ എണ്ണം കൂടിക്കൂടി വന്നതോടെ ആ നിൽപ്പത്ര പന്തിയല്ല എന്ന് മനസ്സിലാക്കി അവൻ പതിയെ കാട്ടിലേക്ക് കയറിപ്പോയി.

മൂന്നാർ മേഖലയിലിറങ്ങുന്ന മറ്റു കാട്ടാനകൾ ജനവാസകേന്ദ്രത്തിലെത്തിപ്പെട്ടാൽ എന്തെങ്കിലുമൊക്കെ നാശം വരുത്തി വയ്ക്കാറുണ്ട്. എന്നാൽ പടയപ്പാ ആനക്കൊമ്പൻ ഇതിനെല്ലാം അപവാദമാണ്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഓമനപ്പക്ഷികൾ, മുട്ടക്കോഴി, ആട് എന്നിവ വളർത്താൻ പരിശീലനം


English Summary: The elephant of munnar " Padayappa" return back

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds