Features

ജീവിതം കരകയറ്റാൻ മണ്ണിലിറങ്ങിയ ഡോളിയുടെ കഥ

ഡോളി

കൃഷിയെ അതിജീവനത്തിനെ പാതയായി തിരഞ്ഞെടുത്ത  ഡോളി എന്ന 59 കാരി കൃഷി തൽപരരായ ഒട്ടേറെപ്പേരുടെ പ്രചോദനമാണ്. 30 വർഷമായി കൃഷി ഡോളിയുടെ ജീവിത സപര്യയുടെ ഭാഗമായിട്ട്. കാസർഗോഡ് വെള്ളരിക്കുണ്ട് പാഞ്ഞിക്കരയിലെ കൃഷിയിടത്തിൽ ഡോളി വിളയിക്കാത്തതായി ഒന്നുമില്ല. എല്ലാത്തരത്തിലുള്ള പച്ചക്കറികളും, ഫലവൃക്ഷങ്ങളും ഈ വീട്ടമ്മ നട്ടു പരിപാലിക്കുന്നു.

ഇടവിളയായി നെല്ലും, കിഴങ്ങുവർഗങ്ങളും കൃഷി ചെയ്യുന്നുണ്ട്. ഇതിനുപുറമേ പശു വളർത്തൽ, കോഴി വളർത്തൽ തുടങ്ങിയ മേഖലകളിലും അവർ  പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ തെങ്ങുകയറ്റം ഉൾപ്പെടെ എല്ലാ ജോലികളും ഈ വീട്ടമ്മ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇപ്പോൾ റബ്ബർ ടാപ്പിംഗ്, മിഷൻ ഉപയോഗിച്ചുള്ള കാടുവെട്ടൽ തുടങ്ങി കാര്യങ്ങളെല്ലാം സ്വന്തമായി ഇന്ന് ചെയ്യുന്നു.  ഡോളിയുടെ ഭർത്താവ് അവർക്ക് 29 വയസുള്ളപ്പോൾ അന്തരിച്ചു. അതിനുശേഷം തന്റെ മൂന്നു മക്കളെ വളർത്താനുള്ള ഉത്തരവാദിത്വം ഒറ്റയ്ക്ക് ഏറ്റെടുത്ത ഡോളി കൃഷി ഉപജീവനത്തിന്റെ മാർഗമായി മാറ്റി. തന്റെ സങ്കടങ്ങളിൽ തളർന്നുപോകാതെ മനക്കരുത്തിന്റെ പ്രതീകമായി അവർ മാറി.

ഡോളിയെ തേടി നിരവധി പുരസ്കാരങ്ങൾ ഇതിനോടകം തന്നെ എത്തിയിരിക്കുന്നു. കൃഷിവകുപ്പിന്റെ ജില്ലയിലെ മികച്ച വനിതാ കർഷകയ്ക്കുള്ള അവാർഡടക്കം നിരവധി പുരസ്കാരങ്ങൾ ഡോളി ഇതിനോടകം നേടിക്കഴിഞ്ഞു. കഴിഞ്ഞവർഷത്തെ ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന വിഭാഗത്തിലും ഡോളി അവാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഡോളി ഇന്നും എല്ലാത്തരം പച്ചക്കറികളും ഇവിടെ വിളയിക്കുന്നുണ്ട്. തന്റെ കൃഷി അറിവുകൾ സമൂഹത്തിലേക്ക് പങ്കുവയ്ക്കുവാൻ ഡോളി പച്ചക്കറി എന്ന യൂട്യൂബ് ചാനലും അവർ ആരംഭിച്ചിട്ടുണ്ട്. 

ഡോളിക്ക് പ്രിയ മഴമറ കൃഷിയോട്

 വീടിൻറെ മട്ടുപ്പാവിലും പ്ലാസ്റ്റിക് ടെന്റിനുകളിലും മഴ മറ സംവിധാനമൊരുക്കിയാണ് പച്ചക്കറി വിളയിക്കുന്നത്. എല്ലാത്തരത്തിലുള്ള ശീതകാല പച്ചക്കറികളും, വഴുതന, വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങി എല്ലാ സീസണിലും വിളവ് തരുന്ന വയും മഴമറ സംവിധാനം ഉപയോഗപ്പെടുത്തി കൃഷിചെയ്യുന്നു. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. ഇതിന് സ്വന്തമായി തയ്യാറാക്കിയ ജൈവകീടനാശിനികളും ഉപയോഗപ്പെടുത്തുന്നു. ആറു വർഷത്തോളമായി തെങ്ങിന്റെ ഇടവിളയായി കരനെൽ കൃഷി ചെയ്തു വരുന്നു. വീട്ടിലെ മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്തു വളമാക്കി കൃഷിക്കുവേണ്ടി ഉപയോഗപ്പെടുത്തുന്നു.
Dolly, 59, who chose farming as her path to survival, is the inspiration for many farming enthusiasts. Farming has been part of Dolly's livelihood for 30 years. This housewife plants and cares for all kinds of vegetables and fruit trees.
കൂടാതെ ഫിഷ് അമിനോ ആസിഡ്, ജീവാമൃതം,  ഇല ച്ചെടി മിശ്രിതം തുടങ്ങിയവയും ഉപയോഗപ്പെടുത്തുന്നു. ഇവരുടെ ഉൽപ്പന്നങ്ങൾ ഇക്കോ ഷോപ്പുകൾ വഴിയും വെള്ളരിക്കുണ്ട് ആഴ്ച ചന്തകൾ വഴിയും വിറ്റഴിക്കുന്നു.

English Summary: The story of Dolly successful farmer from kasargod

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine