റോമാ സാമ്രാജ്യവും ബിസ്ക്കറ്റും തമ്മിൽ ഒരു ബന്ധമുണ്ട്, ബിസ്ക്കറ്റ് ചരിത്രം ഇവിടെ തുടങ്ങുന്നു
നമ്മൾക്ക് എല്ലാവർക്കും പ്രിയപ്പെട്ട ഭക്ഷണപദാർത്ഥമാണ് ബിസ്ക്കറ്റ്. പല രുചികളിൽ പല ആകൃതികളിൽ ബിസ്ക്കറ്റുകൾ വിപണി കീഴടക്കുന്നു. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ഭക്ഷണ സാധനത്തിന്റെ ഫാൻസ് ആണ്. എന്നാൽ ബിസ്ക്കറ്റ് എവിടെനിന്ന് പിറവിയെടുത്തു, എങ്ങനെ ഇത്രത്തോളം പ്രചാരം ഉള്ളതായി മാറി എന്നൊക്കെ നിങ്ങൾക്ക് അത്രമേൽ പരിചയമില്ലാത്ത കാര്യങ്ങളാണ്.
ബിസ്ക്കറ്റ് ചരിത്രം ഇവിടെ തുടങ്ങുന്നു
രണ്ടാം നൂറ്റാണ്ടിലെ റോമാസാമ്രാജ്യത്തിലെ വിവരണങ്ങളിൽ ബിസ്ക്കറ്റിന്റെ ചരിത്രം തുടങ്ങുന്നു. 'ബിസ്കോറ്റം' എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ബിസ്ക്കറ്റ് എന്ന പേര് ലഭിക്കുന്നത്.
Biscuits are a favorite food of all of us. Biscuits conquer the market in many flavors and in many shapes. Fans of this food item from children to adults.
ഈ വാക്കിന് അർത്ഥം 'ബേക്ക് ചെയ്ത എടുത്തത്' എന്നാണ്. ഇന്നത്തെ പോലെ കാണാൻ അതീവ മനോഹരമോ, മൃദുലമോ ആയിരുന്നില്ല പഴയകാല ബിസ്കറ്റുകൾ. അല്പം കട്ടികൂടിയ ധാരാളം കാലം കേടുകൂടാതെ സൂക്ഷിച്ചു വെക്കാവുന്ന ഒരു ഭക്ഷണപദാർത്ഥം എന്ന നിലയിലാണ് ഇത് പിറവിയെടുക്കുന്നത്. കേക്കിന്റെ മാവ് ഉപയോഗിച്ച് നിർമ്മിക്കാവുന്ന ടെസ്റ്റ് കേക്കുകൾ ആയിരുന്നു ആദ്യകാല ബിസ്ക്കറ്റുകൾ. കേക്ക് തയ്യാറാക്കുന്നത്തിന് മുൻപ് പാത്രത്തിലെ താപനില അറിയുവാൻ വേണ്ടി ഈ ടെസ്റ്റ് കേക്കുകൾ ഉപയോഗപ്പെടുത്തിയിരുന്നു. പിന്നീടാണ് ഇവ രൂപാന്തരം പ്രാപിച്ചു ബിസ്ക്കറ്റ് ആയി മാറുന്നത്. ഏഴാം നൂറ്റാണ്ടിൽ ലഭ്യമായ പല പേർഷ്യൻ വിവരണങ്ങളിലും ബിസ്ക്കറ്റ് എന്ന ഭക്ഷണ പദാർത്ഥത്തെ കുറിച്ച് പരാമർശിക്കുന്നു. ഒന്നാംലോകമഹായുദ്ധകാലത്ത് പട്ടാളക്കാർക്ക് അവരുടെ പ്രിയപ്പെട്ടവർ ഉണ്ടാക്കി കപ്പലുകളിൽ അയച്ചുകൊടുത്തിരുന്ന പ്രിയപ്പെട്ട വിഭവം കൂടിയാണ് ബിസ്ക്കറ്റ്. പിന്നീട് അതിൽ പോഷകസമൃദ്ധമായ പലതും ഉൾപ്പെടുത്താൻ പട്ടാളക്കാരുടെ പ്രിയപ്പെട്ടവർ തീരുമാനിച്ചു. ഓട്സ്സുകൾ ഉപയോഗപ്പെടുത്തി ബിസ്ക്കറ്റുകൾ ഉണ്ടാക്കി. രുചി കൂട്ടുവാൻ മുട്ടയും മറ്റു സിറപ്പുകളും ചേർത്തു. അങ്ങനെ അങ്ങനെ പല രീതിയിൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി അവർ ബിസ്ക്കറ്റുകൾ തയ്യാറാക്കി. അമേരിക്കയിൽ ഇത്തരം ബിസ്കറ്റുകൾ കുക്കീസ് എന്ന പേരിൽ അറിയപ്പെട്ടു. ചെറിയ കേക്ക് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്.
ജർമ്മനി കാർക്ക് ഇത് കെക്സ് ആയി, സ്പെയിനിൽ ഉള്ളവർക്ക് ഗല്ലെറ്റോ ആയി. അങ്ങനെ അങ്ങനെ ഈ ഭക്ഷണപദാർത്ഥം ലോകത്തെമ്പാടും വിവിധ പേരുകളിൽ അറിയപ്പെട്ടു. ചോക്ലേറ്റ് ബിസ്കറ്റ് വിപണിയിൽ ഇടംപിടിക്കുന്നത് രണ്ടാം ലോക മഹായുദ്ധ കാലത്താണ്. ഇരുപതാം നൂറ്റാണ്ടിൽ തുടങ്ങി വിവിധതരത്തിലുള്ള ബിസ്ക്കറ്റുകൾ വിപണി കീഴടക്കി കൊണ്ടിരിക്കുന്നു....
English Summary: There is a connection between the Roman Empire and biscuits, and the history of biscuits begins here
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments