ന്യൂഡൽഹി: 'മണ്ണും മനുഷ്യനും' എന്ന വിഷയത്തിൽ കൃഷി ജാഗരൺ മലയാളം സംഘടിപ്പിച്ച 'പടം പിടിക്കാം, സമ്മാനം നേടാം' മത്സരത്തിൽ നിന്നും മൂന്ന് വിജയികളെ തെരഞ്ഞെടുത്തു. ജെസ്റ്റിൻ ജോസഫ് (തൃശൂർ), അജീഷ് (തൃശൂർ), പ്രമോദ് കെ (പാലക്കാട്) എന്നിവരാണ് വിജയികൾ. തെരഞ്ഞെടുക്കുന്ന ചിത്രത്തിന് കൃഷി ജാഗരൺ മലയാളം മാഗസിൻ ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ 1 വർഷം സൗജന്യമായി ലഭിക്കും.
കൂടാതെ ചിത്രങ്ങൾ പോർട്ടലിലും മാഗസിനിലും പ്രസിദ്ധീകരിക്കും. വിഷയവും ചിത്രത്തിന്റെ ക്വാളിറ്റിയും പരിഗണിച്ചാണ് വിജയികളെ തെരഞ്ഞെടുത്തത്. ചിത്രങ്ങൾ അയച്ച എല്ലാവർക്കും നന്ദി. തുടർന്ന് വരുന്ന മത്സരങ്ങളിൽ വിജയികൾ ഒഴികെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. പടം പിടിക്കാം സമ്മാനം നേടാം, സീസൺ 2 ഉടൻ ആരംഭിക്കും. വിജയികൾക്ക് അഭിനന്ദനങ്ങൾ.
Share your comments