Features

മസനോബു ഫുക്കുവോക്കയുടെ ജീവിതവഴികളിലൂടെ

പ്രകൃതിസ്നേഹിയാണ് മസനോബു ഫുക്കുവോക്ക.

ഒറ്റ വൈക്കോൽ വിപ്ലവം എന്ന പുസ്തകത്തിലൂടെ പ്രകൃതിവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കുകയും, പ്രകൃതി കൃഷിക്ക് പ്രാധാന്യം നൽകുവാൻ ശബ്ദമുയർത്തുകയും ചെയ്ത പ്രകൃതിസ്നേഹിയാണ് മസനോബു ഫുക്കുവോക്ക. ഭൂമി
ഉഴുതുമറിക്കുകയോ, കള പറിക്കുകയോ, കീടനാശിനികളോ വളമോ ഉപയോഗിക്കുകയോ ചെയ്യാതെ പ്രകൃതിയോട് ഇണങ്ങി കൃഷിചെയ്യാമെന്ന് ആഹ്വാനം ചെയ്ത ജൈവ കൃഷിരീതിയുടെ പ്രയോക്താക്കളിൽ ഒരാൾ.

ഭൂമിയെ അതേപടി നിലനിർത്തിക്കൊണ്ട് കൃഷിചെയ്യാമെന്ന അദ്ദേഹത്തിൻറെ ആശയത്തെ നിരവധിപേർ സംശയദൃഷ്ടിയോടെ നോക്കിയെങ്കിലും അദ്ദേഹം അത് തൻറെ പ്രവർത്തിയിലൂടെ തെളിയിച്ച്, ആശയങ്ങളെ അക്ഷരങ്ങളിലേക്ക് പകർത്തി ലോകത്താകമാനമുള്ളവർ ക്ക് ജൈവകൃഷിയിൽ പ്രചോദനവും, പ്രതീക്ഷയും നൽകി. ഇന്ന് ലോകത്താകമാനം നിരവധിപേർ ഫുക്കുവോക്കയുടെ കൃഷി രീതികൾ അവലംബിക്കുന്നു.

മസനോബു ഫുക്കുവോക്കയുടെ കൃഷിയിലേക്കുള്ള കടന്നുവരവ്

1913 ഫെബ്രുവരി രണ്ടിന് ജപ്പാനിലെ ഒരു കൊച്ചുഗ്രാമത്തിൽ ജനിച്ച ഫുക്കുവോക്ക ചെറുപ്രായത്തിൽ തന്നെ ശാസ്ത്ര ഗവേഷണത്തിൽ തൽപരനായിരുന്നു. കൃഷിയിലേക്കുള്ള അദ്ദേഹത്തിൻറെ കടന്നുവരവ് അദ്ദേഹത്തിൻറെ 25 വയസ്സിൽ ആണ്. ജപ്പാനിലെ അറിയപ്പെടുന്ന സോയിൽ സയൻന്റിസ്റ്റും, മൈക്രോബയോളജിസ്റ്റും ആയിരുന്ന അദ്ദേഹം തൻറെ ഇരുപത്തിയഞ്ചാം വയസ്സിൽ പ്രകൃതി കൃഷിയെന്ന ന്യൂതന ആശയവുമായി ജോലി ഉപേക്ഷിച്ച് മണ്ണിലേക്കിറങ്ങി.

അദ്ദേഹത്തിൻറെ ആശയങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു കൃഷിരീതി മാത്രമല്ല രൂപപ്പെട്ടത് സമാനമായ ഒരുപാട് ബദൽ ആശയങ്ങളും പിറവികൊണ്ടു. അത്യുല്പാദനത്തിന് വേണ്ടിയും, അമിത ലാഭത്തിനുവേണ്ടിയും കൃഷിഭൂമിയെ വിഷമയമാക്കുന്ന രീതിയെ അദ്ദേഹം നിശിതമായ ഭാഷയിൽ എതിർത്തു. ശാസ്ത്രീയരീതിയിൽ ശാസ്ത്ര പുരോഗതിയുടെ ഭാഗമായി നമുക്ക് കൈവന്ന വളത്തിന്റെയും കീടനാശിനിയുടെയും സഹായമില്ലാതെ അദ്ദേഹം മണ്ണിൽ വിത്തുവിതച്ചു. അവിടെ നാമ്പിട്ട നെൽച്ചെടികൾ പ്രത്യാശയുടെ ലോകത്തെ സ്വാഗതം ചെയ്തു.

ജൈവ മൂല്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃഷിചെയ്യാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഫുക്കുവോക്കയുടെ കൃഷിരീതികൾ അറിയുവാനും പ്രാവർത്തികമാക്കുവാൻ ശ്രമിക്കണം. മണ്ണിൻറെ മണം അറിഞ്ഞു, മണ്ണുമായി സഹവർത്തിത്വം പുലർത്തിയുമാണ് നാം ജീവിക്കേണ്ടത്. ഹോട്ടൽ രുചികളെ പ്രിയമുള്ളതാക്കാതെ നമ്മുടെ പച്ചക്കറി തോട്ടത്തെ കിളച്ചു മുറിക്കാതെ ഒരു ചെറിയ പച്ചക്കറിതൈ എങ്കിലും നട്ടു പരിപാലിക്കാനുള്ള മനസ്സാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്.  

Born on February 2, 1913, in a small village in Japan, Fukuoka was interested in scientific research from an early age. His entry into agriculture is at the age of 25. He was a well - known soil scientist and microbiologist in Japan.

ഫുക്കുവോക്ക തുറന്നിട്ട ജൈവകൃഷിയുടെയും പ്രകൃതി കൃഷിയുടെയും വഴിയിലേക്ക് നമുക്കും തിരിയാം. ആധുനിക കൃഷി രീതികളിൽ അത്ഭുതപ്പെടാതെ പ്രകൃതിയോട് ഇണങ്ങി നമ്മൾക്ക് ജീവിക്കാം..


English Summary: Through the life of Masanobu Fukuoka

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine