Features

മൂല്യവർധിത ഉൽപ്പന്നങ്ങളിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്ന വീട്ടമ്മ

സെറീന
സെറീന

വീട്ടിൽ തന്നെയുള്ള പഴങ്ങൾ എടുത്തു അവയുടെ ഉപോൽപ്പന്നങ്ങൾ ഉണ്ടാക്കി വീട്ടിൽ തന്നെയിരുന്നു വിറ്റഴിക്കുന്നു. ആവശ്യത്തിനുള്ള പണവും സമ്പാദിക്കുന്നു. എന്താല്ലേ? നമ്മുടെ അറിവും കഴിവും സമയവും ഒക്കെ ഇങ്ങനെ ഫലവത്തായി മാറ്റിയെടുക്കുക എന്നത് ഒരു ചെറിയ ബുദ്ധിയല്ല. ഈ ഇമ്മിണി വലിയ ബുദ്ധിയുള്ള വളരെ കൂൾ ആയി സംരഭം നടത്തുകയും വിപണനം നടത്തുകയുമൊക്കെ ചെയ്യുന്ന ഒരാളെ പരിചയപ്പെടാം.

ഇത് സറീന. പഴങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളാക്കി വിപണനം ചെയ്യുന്ന സംരഭകയാണ് കോട്ടയത്തെ കുമ്മനത്തുള്ള സറീന. ഹോംസയൻസ് ബിരുദധാരിയായ സറീന ഓൺലൈൻ വിപണിയും ഒപ്പം നാടൻ ഉത്പന്നങ്ങളുടെ വിപണന കേന്ദ്രങ്ങളുമാണ് തന്റെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ. വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന പൈനാപ്പിളും പപ്പായയും ജാതിയും മാങ്കോസ്റ്റിനും എല്ലാം ഈ രീതിയിൽ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നുണ്ട്. ഗുണമേന്മയാണ്‌ വൈവിധ്യമാർന്ന ഉൽപന്നങ്ങളുടെ മുന്തിയ സ്വീകാര്യതയ്ക്കു പിൻബലമേകുന്നത്. ഇതേക്കുറിച്ചു കൂടുതൽ സറീനയോടു തന്നെ ചോദിക്കാം.

സെറീനയുടെ വീട്ടിലെ കാർഷിക ഉല്പന്നങ്ങൾ
സെറീനയുടെ വീട്ടിലെ കാർഷിക ഉല്പന്നങ്ങൾ

സറീന കഴിഞ്ഞ നാലഞ്ചു വർഷമായിട്ടു പഴങ്ങളും പൈനാപ്പിളും ഒക്കെ ഉപയോഗിച്ച് വിവിധതരം ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കുന്നുണ്ടല്ലോ. ഇവയൊക്കെ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിറ്റഴിക്കുന്നതെന്തിന്? ഈ മാങ്ങയും പഴവുമെല്ലാം തന്നെ വിപണിയിൽ നല്ല വില കിട്ടുന്നവയല്ലേ? നാടൻ ഉത്പന്നങ്ങളും ആണ്. പിന്നെ എന്ത് കൊണ്ടാണ് ഉപോൽപ്പന്നങ്ങളുടെ വഴി?

അഞ്ചു വർഷമായി ഈ മേഖലയിൽ നിൽക്കുന്ന തനിക്കു തന്റെ ഉത്പന്നങ്ങളുടെ ഗുണ നിലവാരം സൂക്ഷിക്കുന്നതിലൂടെ തന്നെയാണ് മികച്ച വില്പനയും അതിലൂടെ മികച്ച വരുമാനവും ലഭിക്കുന്നത്. ഒരു തരത്തിലുള്ള രാസവളങ്ങളും ചേർക്കാതെ വളർത്തുന്ന വിളകളാണ് എന്നുള്ളത് കൊണ്ട് അതിന്റെ ഉത്പന്നങ്ങളും അതെ ഗുണനിലവാരത്തിലുള്ളവയാണ്. സ്ക്വാഷ്, അച്ചാറുകൾ, ക്യാൻഡീസ്‌, വെന്ത വെളിച്ചെണ്ണ, ജാ൦, കറി പൗഡർ കേക്ക്, പുഡ്ഡിംഗ് അങ്ങനെ ഒട്ടുമിക്ക സാധനങ്ങളും ഉണ്ടാക്കുന്നുണ്ട്. മുഴുവൻ സാധനങ്ങളും സ്വന്തം വീട്ടിൽ നിന്ന് തന്നെ തികയില്ല. അതുകൊണ്ടു സുഹൃത്തുക്കളോട് വാങ്ങിക്കും. അവരും ഓർഗാനിക് രീതിയിലാണ് കൃഷി ചെയ്യുന്നത് എന്ന് തനിക്കു ബോധ്യമുണ്ട്. അവരുടെ സാധനങ്ങളേ താൻ വാങ്ങൂ. ഉത്പന്നങ്ങളുടെ ക്വാളിറ്റിയിൽ നല്ല നിഷ്കർഷയുണ്ട് തനിക്കു എന്നും സറീന പറഞ്ഞു. It makes squash, pickles, candies, fried coconut oil, jam, curry powder, cakes, puddings and more. Not everything is enough in her own home. So buy with friends. she is convinced that they too are growing organically. Buy their own stuff. Serena said that she has a good definition of the quality of the products.
ഹോംസയൻസ് പഠിച്ചു എന്നതാണ് സറീനയ്‌ക്കുള്ള ആത്മവിശ്വാസത്തിനു മുഖ്യ കാരണം. അതുകൂടാതെ വീട്ടിൽ കൃഷി ചെയ്തുണ്ടാക്കുന്ന വസ്തുക്കൾ പാഴാക്കാതെ നോക്കുക എന്നത്.

പൈനാപ്പിൾ സ്ക്വാഷ്, വെന്ത വെളിച്ചെണ്ണ
പൈനാപ്പിൾ സ്ക്വാഷ്, വെന്ത വെളിച്ചെണ്ണ

ഈ മേഖലയിൽ എത്തുന്ന പലരുടെയും പ്രശ്നം വിപണി കണ്ടെത്തുക എന്നതാണ്. എന്നാൽ സറീന വിപണിയൊക്കെ സ്വന്തമായി കണ്ടെത്തി. അതിനെക്കുറിച്ച് പറയുന്നത് കേൾക്കൂ.
സുഹൃത്തുക്കൾ വഴിയാണ് കൂടുതലും വിപണനം നടത്തുന്നത്. പിന്നെ ഇന്നത്തെ ഏറ്റവും വല്യ വിപണിയായ ഓൺലൈൻ വഴിയും കേരളത്തിലങ്ങോളം ഇങ്ങോളവും കൂടാതെ ഇന്ത്യയിൽ ചില സ്ഥലങ്ങളിലും വില്പന നടത്തുന്നു. കൊറിയർ വഴിയാണ് എത്തിക്കുന്നത്. നാടൻ ഉത്പന്നങ്ങളോട് ആളുകൾക്ക് താല്പര്യമാണ്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലെല്ലാം ഓർഗാനിക് ഷോപ്പുകൾ ഈ പ്രോഡക്ട് ആവശ്യപ്പെടുന്നുണ്ട്, അവർക്കു എത്തിച്ചു കൊടുക്കാറുമുണ്ട്. "എക്‌സോട്ടിക്" എന്ന ബ്രാൻഡിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. മാത്രമല്ല നമ്മുടെ സമയവും അദ്ധ്വാനവുമെല്ലാം ഇതിനു വേണ്ടി ചെലവഴിക്കുമ്പോൾ തീർച്ചയായും സാമ്പത്തികമായി മെച്ചമുണ്ടാവണമല്ലോ. അതിലും താൻ വിചാരിച്ചതുപോലെ യുള്ള മെച്ചം ഉണ്ടാവാറുണ്ട്.

കൊറിയർ ചെയ്യാനായി തയ്യാർ ചെയ്ത ഉത്പന്നങ്ങൾ
കൊറിയർ ചെയ്യാനായി തയ്യാർ ചെയ്ത ഉത്പന്നങ്ങൾ

പാഷൻ ഫ്രൂട്ടിന്റെ സ്ക്വാഷിനാണ് ആവശ്യക്കാർ ഏറെയുള്ളത്. അതിന്റെ ഔഷധ മൂല്യം കണക്കിലെടുത്തുകൊണ്ടായിരുക്കും ആളുകൾ ആവശ്യപ്പെടുന്നത്. കൂടാതെ വെന്ത വെളിച്ചെണ്ണയ്ക്കും നല്ല ഡിമാൻഡ് ഉണ്ട്. നവജാത ശിശുക്കളുടെ ദേഹത്ത് പുരട്ടാൻ വെന്തവെളിച്ചെണ്ണയാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്. അതുകൊണ്ടായിരിക്കും വെളിച്ചെണ്ണയ്ക്കും ഡിമാൻഡ്. തേങ്ങാപ്പാൽ ഓട്ടുരുളിയിൽ ഉരുക്കി ഉണ്ടാക്കുകയാണ് ചെയ്യുന്നത്. വെന്ത വെളിച്ചെണ്ണ രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് നല്ലതാണ് . കൊളസ്‌ട്രോൾ പോലുള്ള അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് പറയുന്നത്.രോഗപ്രതിരോധ ശക്തിയുണ്ടാകാനും നല്ലതാണ് വെന്തവെളിച്ചെണ്ണ. ചെറിയ കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ പോലുള്ള അസുഖങ്ങൾക്കൊക്കെ വെന്തവെളിച്ചെണ്ണ പുരട്ടുന്നത് നല്ലത്‌. മെഷീനുകളുടെയൊന്നും സഹായം ഇല്ലാതെ തെന്നെയാണ് അതും ഉണ്ടാക്കുന്നത്. വീട്ടിൽ തന്നെയുള്ള നാളികേരമാണ് ഉപയോഗിക്കുന്നതും.ആവശ്യമനുസരിച്ചു എത്ര വേണമെങ്കിലും വെന്തവെളിച്ചെണ്ണ ഉണ്ടാക്കി കൊടുക്കാറുണ്ട് എന്നും സറീന പറഞ്ഞു.

കൊറിയർ ചെയ്യാനായി തയ്യാർ ചെയ്ത ഉത്പന്നങ്ങൾ
കൊറിയർ ചെയ്യാനായി തയ്യാർ ചെയ്ത ഉത്പന്നങ്ങൾ

കൂടാതെ ഇഞ്ചിക്കറിയുടെയുടെ മിക്സ് ഉണ്ടാക്കി വിപണനം ചെയ്യുന്നുണ്ട്. തീയൽ കറി വയ്ക്കാൻ ഉപയോഗിക്കാവുന്ന റെഡി റ്റു മിക്സ് ഉണ്ട്. അതൊക്കെ ഉണ്ടാക്കാൻ തിരക്കു പിടിച്ച ഇന്നത്തെ ആളുകൾ മിനക്കെടാറില്ല. എന്നാൽ അത്തരം കറികൽ ഉണ്ടാക്കൻ ആലക്കാർക്കു താല്പര്യവുമാണ്. അങ്ങനെ ആളുകളുടെ സമയക്കുറവും താല്പര്യവും മുതലാക്കിയാണ് ഇത്തരം റെഡി റ്റു മിക്സ് ഉണ്ടാക്കുന്നത്.

ആളുകളൊന്നും ഇത്തരം ജോലികളിലൊന്നും താല്പര്യപ്പെടാത്തത് ഇതൊരു വെള്ളക്കോളർ ജോലിയല്ല. കൂടാതെ സാമ്പത്തികലാഭം കിട്ടുമോ എന്നറിയില്ല, സമൂഹത്തിൽ ഒരു മാന്യത കുറവുപോലെയൊക്കെ തോന്നിയിട്ടാവാം യുവതലമുറ ഇങ്ങനെ ഉത്പന്നങ്ങൾ ഉണ്ടാക്കി വിപണനം ചെയ്യാൻ മുന്നിയിട്ടിറങ്ങാത്തതു? അതിനെക്കുറിച്ചു ഈ അഞ്ചു വർഷം കൊണ്ട് സറീന എന്താണ് മനസ്സിലാക്കിയത്, അല്ലെങ്കിൽ യുവതലമുറയോട് സെറീനയ്ക്ക് പറയാനുള്ളത് എന്താണ്.

കൊറിയർ ചെയ്യാനായി തയ്യാറാക്കിയ മാങ്ങാ അച്ചാർ
കൊറിയർ ചെയ്യാനായി തയ്യാറാക്കിയ മാങ്ങാ അച്ചാർ

നല്ല സാമ്പത്തിക ഭദ്രതയാണ് ഇതുകൊണ്ടു എനിക്ക് ലഭിക്കുന്നത്. കൂടാതെ സമയം ഒട്ടും വെറുതെ കളയണ്ട. മുഴുവൻ സമയവും എൻഗേജ്ഡ് ആയിരിക്കുക എന്നത് വലിയ കാര്യമാണ്. നമുക്ക് അറിയാവുന്ന കൊച്ചു കൊച്ചു കഴിവുകൾ വളർത്തി എടുക്കുക. ഇതുപോലെ ഏതെങ്കിലും തരത്തിൽ അത് പ്രയോജനപ്പെടുത്തി എടുക്കാവുന്നതാണ്. നമുക്ക് ആവശ്യമുള്ളത് നമ്മൾ തന്നെ കണ്ടെത്തണം. ആരും നമ്മുടെ കയ്യിൽ കൊണ്ടുവന്നു തരില്ല. ഒട്ടും റെസ്‌പെക്ട് കുറവുള്ള ഒരു സംരംഭമായി എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല എന്നാണ് എന്റെ അഭിപ്രായം എന്നും സെറീന പറഞ്ഞു.

സെറീന
സെറീന

സമയവും അദ്ധ്വാനവും വേണ്ട ഒരു തൊഴിലാണ് ഇത്. എന്നാൽ അതിനു തക്ക മൂല്യം ലഭിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എന്തുത്തരം പറയും?
ഒരിക്കൽ വാങ്ങുന്നവർ വീണ്ടും ചോദിച്ചു വാങ്ങുമ്പോൾ തന്നെ നമുക്കൊരു സന്തോഷമാണ്. അതാന് ഈ തൊഴിൽ തുടരാൻ ഉള്ള പ്രേരണ. ഉപയോഗിച്ച് കഴിഞ്ഞാലുടൻ ആൾക്കാർ വിളിച്ചു പറയും ഇതിൽ പ്രിസെർവേറ്റിവ്സ് ഒന്നും ചേർത്തിട്ടില്ല എന്ന്. താൻ ഇതെല്ലം അയച്ചു കൊടുക്കുന്നത് ഫ്രീസറിൽ വച്ച് തണുപ്പിച്ചതിനു ശേഷമാണ്. എങ്കിലും നാല് ദിവസം മാത്രമേ ചീത്തയാകാതെ ഇരിക്കൂ. അതിൽ നിന്ന് തന്നെ മനസ്സിലാക്കാം എന്റെ പ്രോഡക്ട്സിന്റെ ഗുണം. ഉത്പന്നങ്ങൾ കിട്ടിയാലുടൻ ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കണം. എങ്കിൽ ദീർഘനാൾ കേടുകൂടാതെ ഇരിക്കും.
സെറീനയുടെ ഫോൺ നമ്പർ 9846381823

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:50,000 രൂപ മുതൽ വിള ഇൻഷുറൻസുമായി കേരള സർക്കാർ - crop insurance

#Value added products#online#Agriculture#Pickle


English Summary: Through value-added products Housewife earning lakhs

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters