Features

ടയറുകൾ  ഉപയോഗപ്പെടുത്തി കൃഷിയിൽ വിസ്മയം തീർക്കാം 

കാറിന്റെയും മറ്റു വാഹങ്ങളുടെയും ടയറുകൾ ഉപയോഗിച്ച് നിർമിച്ച വസ്തുക്കൾ വൈഗ 2018 ന്റെ ആകര്ഷങ്ങളിൽ ഒന്നാണ്. ടയറുകൾ പലരീതിയിൽ ആകൃതിയിൽ മുറിച്ചു ചെടികൾ വളർത്തുന്ന രീതി ഇതിനു മുൻപും കണ്ടിട്ടുണ്ടെങ്കിലും പച്ചക്കറി പന്തൽ, ബയോ കമ്പോസ്റ്റ്, മത്സ്യക്കുളം എന്നിങ്ങനെ ടയർ ഉപയോഗിച്ച് നിർമിച്ച വ്യത്യസ്തങ്ങളായ വസ്തുക്കളാണ് ഇത്തവണ കാണാൻ ആയത്. മൂന്ന് ടയറുകൾ ഒന്നിന് മുകളിൽ ഒന്നായി ചേർത്തുവച്ചു തയ്യാറാക്കിയ ബയോ കമ്പോസ്റ്റ് നിർമിക്കാൻ ചെലവ് കുറവാണെന്നു മാത്രമല്ല മറ്റുള്ളവയെ അപേക്ഷിച്ചു വർഷങ്ങളോളം നിലനിൽകുകയും ചെയ്യും ഓരോ ടയറും നിറയുമ്പോൾ അടുത്തത് മുകളിലേക്ക് കയറ്റിവയ്ക്കാം 6 മാസത്തിനുള്ളിൽ നല്ല ജൈവവളം തയ്യാറാകും.

ടയറിൽ നിർമിച്ച പച്ചക്കറി പന്തൽ വളരെ ആകർഷകമാണ് അടിഭാഗം ദ്വാരം അടച്ച ടയറിൽ ഒരാൾ പൊക്കത്തിൽ വാർക്ക കമ്പികൾ കുത്തി നിർത്തി അതിൽ സൈക്കിളിന്റെ വീൽ ഘടിപ്പിച്ചാണ് പച്ചക്കറികൾ നടുന്നത്. സൈക്കിളിന്റെ വീൽ മുകളിലും അടിയിലും വൃത്താകൃതി നിലനിർത്താൻ സഹായിക്കുന്നു. പച്ചക്കറി കൃഷി ചെയ്യാൻ സ്ഥലപരിമിതിയുള്ളവർക്ക് വൃത്താകൃതിയിൽ പടർന്നു കയറുന്ന ഈ പച്ചക്കറി പന്തൽ വളരെ സൗകര്യ പ്രദമാണ്. പച്ചക്കറി മാത്രമല്ല വിവിധ ആകൃതിയിൽ മുറിച്ചെടുത്തു നിറങ്ങൾ നൽകിയ ടയറുകൾ പൂച്ചെടികൾ നടനും ഉപയോഗിക്കുന്നു . ഉപയോഗിച്ച് തേഞ്ഞുപോയ ടയറിന്റെ ഭാഗം ഉള്ളിലേക്ക് ആക്കിയാണ് ഇത്തരം വസ്തുക്കൾ നിർമിക്കുന്നത്. അടിഭാഗം അടച്ച ടയറിൽ അലിഗേറ്റർ മത്സ്യത്തെ വളർത്തുന്നതും ഇവിടെ കാണാനായി.


Share your comments