Features

കഞ്ഞിക്കുഴി കൃഷിയിൽ ഉദയപ്പനാണു താരം

ഏതൊരു വിളയെക്കുറിച്ചുള്ള സംശയം ചോദിച്ചാലും ഉദയപ്പന് പരിഹാരം നിർദ്ദേശിക്കാനുണ്ടാകയും.
ഏതൊരു വിളയെക്കുറിച്ചുള്ള സംശയം ചോദിച്ചാലും ഉദയപ്പന് പരിഹാരം നിർദ്ദേശിക്കാനുണ്ടാകയും.

കഞ്ഞിക്കുഴിയുടെ കാർഷിക കരുത്തിന് കരുതലായി നിരവധി പേരുണ്ട്. അതിൽ പ്രധാനിയാണ് ജി.ഉദയപ്പൻ.

കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ കാർഷിക ഉപദേശക സമിതി കൺവീനർ. കാർഷിക സ്കൂളിലെ പ്രധാന അദ്ധ്യാപകൻ.കാർഷിക ആശുപത്രിയിലെ കൃഷി ഡോക്ടർ. കഞ്ഞിക്കുഴി പഞ്ചായത്ത് കർമ്മസേന കൺവീനർ അങ്ങനെ വേഷങ്ങൾ പലതാണ്.

എത്ര തിരക്കുണ്ടായാലും കൃഷിപണിവിട്ടൊരു കാര്യവുമില്ല. സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമായ സ്ഥലങ്ങളിൽ വൈവിദ്ധ്യ വിളകളാണ് കൃഷി ചെയ്യുന്നത്. ചൊരിമണലിൽ ആദ്യമായി നൂറോളം റബ്ബർ മരങ്ങൾ വച്ചുപിടിപ്പിച്ച് റബ്ബർ പാലെടുത്ത് ഷീറ്റ് ഉണ്ടാക്കി വിറ്റതും ഉദയപ്പൻ തന്നെ.

ഏതൊരു വിളയെക്കുറിച്ചുള്ള സംശയം ചോദിച്ചാലും ഉദയപ്പന് പരിഹാരം നിർദ്ദേശിക്കാനുണ്ടാകയും. എപ്പോൾ വിളിച്ചാലും ഫോണിലായാലും മറുപടി കിട്ടും. ഉദയപ്പനെ പോലുള്ളവരുടെ നിസ്വാർഥ സേവനം കൊണ്ടാണ് കഞ്ഞിക്കുഴി സഹകരണ ബാങ്ക് 1558 ലെ കാർഷിക സ്കൂൾ വർഷങ്ങളായി തുടർന്ന് പോരുന്നത് എന്ന് ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എം സന്തോഷ് കുമാർ പറഞ്ഞു.

എല്ലാ ജില്ലകളിൽ നിന്നും വിവിധ മേഖലകളിലുള്ളവർ ഇവിടെ പഠിക്കാനെത്തിയതും അവർക്ക് കൃത്യമായ സിലബസ്സിൽ കൃഷിവിജ്ഞാനം പകർന്നു നൽകിയതും ഉദയപ്പനുൾപ്പെടുന്ന കഞ്ഞിക്കുഴി കർഷക ടീമാണ് .കൃഷിയിടങ്ങൾ സന്ദർശിച്ച് പഠിക്കണമെങ്കിൽ പലപ്പോഴും ഉദയപ്പന്റെ കൃഷിയിടങ്ങൾ റെഡിയാണ്.

സമ്മിശ്ര കൃഷിയാണ് ഉദയപ്പൻ ചെയ്യുന്നത്. അതിനാൽ ഏതു കാർഷിക ഉൽപ്പന്നത്തിന്റെ കൃഷിയും നേരിട്ട് കാണാം. അതിനാൽ ഏതു സമയത്ത് കാർഷിക സ്കൂൾ തുടങ്ങണം എന്ന് പറഞ്ഞാലും ഉദയപ്പൻ ഓക്കേ .കപ്പലണ്ടി മുതൽ കാബേജുവരെ ഈ കൈകളിൽ നൂറുമേനിയാണ്. ഉദയപ്പനെപോലുള്ള നിരവധി പേരുടെ നിരന്തര ഇടപെടലാണ് കഞ്ഞിക്കുഴി ചൊരിമണലിലെ ഹരിത വിപ്ലവം.


English Summary: Udayappan is a star in Kanjikkuzhi Farming team

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds