Features
രുചിയില്‍ ഇന്ദ്രജാലം തീര്‍ത്ത് പൈനാപ്പിള്‍ തലസ്ഥാനത്തുനിന്ന് ലിൻസിയുടെ 'അന്നാസ്'
പൈനാപ്പിളിന്റെ തലസ്ഥാനമായ വാഴക്കുളത്ത് പൈനാപ്പിൾ കൊണ്ട് ഒരു വാല്യൂ ആഡഡ് പ്രോഡക്ട് ഉണ്ടാക്കി ശ്രദ്ധ നേടുകയാണ് ലിൻസി എന്ന വീട്ടമ്മ. വീട്ടിൽ തന്നെ നിറയെ പണിയുള്ളപ്പോഴും പൈനാപ്പിൾ അച്ചാറും പൈനാപ്പിൾ ഡെസേർട്ടും ഉണ്ടാക്കി വില്പന നടത്തുകയാണ്. വീട്ടിൽ ഉള്ള പൈനാപ്പിൾ വില്പന കഴിഞ്ഞ് മിച്ചം വരുന്നതോ അല്ലെങ്കിൽ വില കുറയുമ്പോൾ കച്ചവടമാകാതെ കെട്ടിക്കിടക്കുന്നതോ ആയ പൈനാപ്പിളിൽ നിന്ന് മക്കൾക്ക് ഉണ്ടാക്കി കൊടുത്തും ബന്ധുക്കൾക്ക് കൊടുത്തുമൊക്കെയാണ് തുടങ്ങിയത്. പിന്നീട് വീട്ടുകാരുടെ നിർബന്ധത്താലാണ് അന്നാസ് എന്ന പേരിൽ വാണിജ്യാടിസ്ഥാനത്തിൽ കൂടുതലായി ഉണ്ടാക്കി ആദ്യം വിവാഹാവശ്യങ്ങൾക്കും മറ്റുമാണ് കൊടുത്തത്. എം ബി എ ബിരുദധാരിയായ മകൻ ഡാർവിനാണ് മാർക്കറ്റിംഗ് കാര്യങ്ങൾ ശ്രദ്ധിക്കുന്നത്. ഓർഡർ അനുസരിച്ച് എറണാകുളത്തെത്തിക്കുകയും അവിടെ ഡീലേഴ്സിനെ ഏല്പിക്കുകയുമാണ് ചെയ്യുന്നത്. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലേയ്കാണ് കൂടുതലും വില്പന നടത്തുന്നത്. ഒരാഴ്ചയിൽ 2 പ്രാവശ്യമെങ്കിലും 20 കിലോ വീതം പൈനാപ്പിൾ ഡെസേർട്ട് ഉണ്ടാക്കും. ലിൻസിയെ സഹായിക്കാൻ 2 പേരുണ്ട്. കൂടാതെ 80 വയസുള്ള അമ്മയും സഹായിക്കും. വാഴക്കുളത്ത് റബ്ബർ, പൈനാപ്പിൾ കച്ചവടക്കാരനായ ഭർത്താവ് സ്വന്തം ബിസിനസുമായി തിരക്കാണ് എങ്കിലും തന്റെ പൈനാപ്പിൾ പ്രോഡക്ട് നിർമ്മാണത്തിന്റെ ഏതൊരു ആവശ്യത്തിനും ഓടിയെത്തും. ബീകോം ബിരുദ വിദ്യാർത്ഥിനി മകൾ അന്നയും അമ്മയ്ക്കൊപ്പമുണ്ട് എല്ലാ സഹായത്തിനും.
പൈനാപ്പിൾ ഉല്പാദനം വർദ്ധിക്കുകയും വിലയിടിയുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം വാല്യൂ ആഡഡ് products ഉണ്ടാക്കി ഒരു പരിധി വരെ പൈനാപ്പിൾ കൃഷിയെ സഹായിക്കുക കൂടിയാണീ വീട്ടമ്മ. മായം കലർന്ന ഭക്ഷണം കഴിച്ചു ശീലിച്ച മലയാളിയുടെ .ഊണുമേശയിൽ നിത്യവും, കൂടാതെ വിശേഷാവസരങ്ങളിലും വിശ്വസ്തതയോടെ കഴിക്കാം ഈ വീട്ടമ്മയുണ്ടാക്കുന്ന അന്നാസ് പ്രോഡക്ട്സ് എല്ലാം.
പൈനാപ്പിൾ ഉല്പാദനം വർദ്ധിക്കുകയും വിലയിടിയുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരം വാല്യൂ ആഡഡ് products ഉണ്ടാക്കി ഒരു പരിധി വരെ പൈനാപ്പിൾ കൃഷിയെ സഹായിക്കുക കൂടിയാണീ വീട്ടമ്മ. മായം കലർന്ന ഭക്ഷണം കഴിച്ചു ശീലിച്ച മലയാളിയുടെ .ഊണുമേശയിൽ നിത്യവും, കൂടാതെ വിശേഷാവസരങ്ങളിലും വിശ്വസ്തതയോടെ കഴിക്കാം ഈ വീട്ടമ്മയുണ്ടാക്കുന്ന അന്നാസ് പ്രോഡക്ട്സ് എല്ലാം.
ഉണ്ടാക്കുന്ന വിധം
പച്ച പൈനാപ്പിൾ ചെറുതായി നുറുക്കി പതിയെ തിളയ്ക്കുമ്പോൾ 1 കിലോ പൈനാപ്പിളിന് മുക്കാൽ കിലോ വീതം പഞ്ചസാര. കൂടെ ചെറി പഴം. ടൂട്ടി ഫ്രൂട്ടി, കശുവണ്ടിപ്പരിപ്പ്, വാനില എസ്സൻസ് തുടങ്ങിയവയും ചേർക്കാം. പഞ്ചസാര ലായനിയിൽ ചേർത്ത പൈനാപ്പിൾ പാനിപ്പരുവമാകും വരെ തിളപ്പിക്കുക. മേമ്പൊടിക്കായി ചേർക്കുന്നതും ഇടുക. 3 മണിക്കൂർ ഇടവിട്ട് ഇളക്കുക. തുടർന്ന് അടുപ്പിൽ നിന്ന് മാറ്റി തണുപ്പിച്ച് കുപ്പിയിൽ നിറയ്ക്കാം. പ്രിസർവേറ്റീവ് ചേർത്താൽ ഒരു വർഷം വരെ കേടുകൂടാതെയിരിക്കും. ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരും വില്പനയുടെ ആവശ്യത്തിനുമായി ലിൻസിയെ വിളിക്കണമെങ്കിൽ 8330061433 എന്ന നമ്പരിൽ വിളിക്കൂ.
- Bainda, Krishi Jagran ,Alappuzha
English Summary: Vazhakulam Pineapple value added product from pineapple
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments