1. Features

World mental health day: ഉറക്കം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? അറിയാം…

Anju M U
mental health
World mental health day: ഉറക്കം മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു? അറിയാം…

കൊവിഡാനന്തര കാലഘട്ടത്തിൽ മാനസികാരോഗ്യം അത്യധികം പ്രധാനപ്പെട്ടതാണ്. ജീവിതശൈലിയിലെ ധൃതിയും ദീർഘസമയവും ജോലിയ്ക്കായി വിനിയോഗിക്കുന്നതും മാനസികമായി നമ്മളെ സമ്മർദത്തിലാക്കുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നമ്മുടെ ആരോഗ്യകരമായ ഉറക്കത്തെയാണ് മോശമായി ബാധിക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മനസിന്റെ ക്ഷീണം മാറാൻ ഈ 5 കാര്യങ്ങൾ ചെയ്യുക: ഓർമയ്ക്കും ബുദ്ധിയ്ക്കുമുള്ള നുറുങ്ങുകൾ

ഉറക്കം പ്രശ്നമാകുമ്പോൾ അത് വാർധക്യം, പ്രമേഹം, ഹൃദ്രോഗം പോലുള്ള അനാരോഗ്യത്തിലേക്ക് നയിക്കുന്നു. അതിനാൽ തന്നെ ലോക മാനസികാരോഗ്യ ദിനത്തിൽ (World mental health day) ഉറക്കത്തെ കുറിച്ച് ചിന്തിക്കേണ്ടതും അനിവാര്യമാണ്.

ഇന്നത്തെ കാലത്ത് മൂന്നിലൊന്ന് പേർക്ക് ഉറക്ക സംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്നാണ് കണക്ക്. ഇത് സ്വാഭാവികമായും പെട്ടെന്ന് വാർധക്യം ബാധിക്കുന്നതിനും പ്രമേഹം, ഹൃദ്രോഗം പോലുള്ള അപകടകരമായ രോഗങ്ങളിലേക്കും നയിക്കും. ലോകജനസംഖ്യയുടെ 33% പേർക്ക് ഉറക്കമില്ലായ്മ എന്ന പ്രശ്നം ബാധിച്ചതായി കണക്കാക്കപ്പെടുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഓർമ്മക്കുറവ് ഉണ്ടോ? ഇതൊന്നു പരീക്ഷിച്ചു നോക്കൂ...

മാനസികാരോഗ്യത്തിൽ ഉറക്കം (Sleep affects your mental health) വളരെ പ്രാധാന്യമുള്ളതിനാൽ ആരോഗ്യമുള്ള മുതിർന്ന ഒരു വ്യക്തി ഏകദേശം ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറപ്പായും ഉറങ്ങണമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ഹൃദയത്തെയും രക്തക്കുഴലുകളെയും സുഖപ്പെടുത്തുന്നതിന് സഹായിക്കും. ന്യൂറോ-കോഗ്നിറ്റീവ് പ്രവർത്തനങ്ങളെ പുനരുജ്ജീവിപ്പിക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നതിനാൽ ഉറക്കം ശരീരത്തിനും മനസിനും വളരെ ഗുണകരമാണ്.

ഉറക്കക്കുറവ് എന്നാൽ ഓർമക്കുറവ്, ആശങ്ക, ഉത്കണ്ഠ, വിഷാദം എന്നിവയ്ക്ക് കാരണമാകും. രാത്രിയിൽ ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ അത് ആളുകളിൽ സമ്മർദകരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കുന്നതിൽ പ്രയാസമുണ്ടാക്കും. മാത്രമല്ല, ആളുകൾക്ക് നെഗറ്റീവ് വികാരങ്ങൾ കൂടുതൽ അനുഭവപ്പെടുന്നതിനും ഇത് കാരണമാകും. വിഷാദം പോലുള്ള പ്രശ്നങ്ങളിലേക്കും ഇത് നയിക്കുമെന്നതിനാൽ ഉറക്കം ആരോഗ്യമുള്ള ജീവിതത്തിന് വളരെ പ്രധാനമാണ്.

നല്ല ഉറക്കത്തിന് ഫോൺ ഉപയോഗം വില്ലനാകും (Phone usage affects good sleep)

മാനസിക ആരോഗ്യത്തിന് അതുപോലെ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കുറയ്ക്കുന്നതിലും ശ്രദ്ധ നൽകേണ്ടതുണ്ട്. അതായത് ഫോണ്‍ നിരന്തരം ഉപയോഗിക്കുന്നത്, അത് വെറുതെ നേരം പോക്കിനായി പോലും എപ്പോഴും സ്ക്രോള്‍ ചെയ്യുന്നത് മനസിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതിനാല്‍ തന്നെ ഫോണിന്റെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുക.

വ്യക്തി ജീവിതവും യാത്രയും (Personal life and travelling)

ജോലിയിലെ സമ്മർദം വ്യക്തി ജീവിതത്തിലേക്ക് കൂടി പകർത്താതിരിക്കുക. അതായത്, വ്യക്തി ജീവിതവും ജോലിയും തമ്മിൽ ഒരു വേർതിരിവ് ഉറപ്പായും ഉണ്ടായിരിക്കണം. മാത്രമല്ല, ജോലിയുടെ തിരക്കുകളിൽ നിന്ന് ഇടയ്ക്കൊക്കെ ഇടവേള എടുക്കാം. ഈ ഇടവേള ഒറ്റയ്ക്കോ കുടുംബത്തിന് ഒപ്പമോ ഉള്ള യാത്രയാക്കാം. കാരണം യാത്ര മനസിന് സന്തോഷം നൽകുന്നുണ്ടെങ്കിൽ അത് മാനസിക ആരോഗ്യത്തിനും സമാധാനത്തിനും വളരെ നല്ലതാണ്.

കൂടുതൽ വിജയഗാഥകൾ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Features'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന എന്തെങ്കിലും വിജയഗാഥ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.

English Summary: World mental health day: How does sleep affect mental health? know in detail...

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds