മാർച്ച് 22 ലോക ജലദിനമായി ആചരിക്കുന്നതിൻ്റെ പ്രാധാന്യം വളരെ വലുതാണ്. കാരണം ഇന്ന് ലോകം ജല-ശുചിത്വ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു. ജലത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനും ആഗോള ജല പ്രതിസന്ധിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കി എടുക്കുക എന്നതാണ് ലോക ജലദിനാചരണത്തിൻ്റെ ലക്ഷ്യം. ജല ശുചിത്വ പ്രതിസന്ധി പരിഹരിക്കുന്നതിന് അതിവേഗ മാറ്റം എന്നതാണ് ഈ വർഷത്തെ പ്രമേയം.
1992 ൽ ബ്രസീലിലെ റിയോവിൽ ചേർന്ന യു.എൻ കോണഫറൻസ് ഓൺ എൺവയൺമെൻ്റ് ആൻ്റ് ഡവലപ്പ്മെൻ്റിലാണ് (UNCED) ലോക ജലദിനമെന്ന നിർദ്ദേശം ആദ്യമായി ഉയർന്ന് വന്നത്. പിന്നീട് യു.എൻ ജനറൽ അസംബ്ലി 1993 മാർച്ച് 22 മുതൽ ഈ ദിനം ലോക ജലദിനമായി ആചരിക്കുവാൻ തീരുമാനിക്കുകയായിരുന്നു. 2030 ഓടെ എല്ലാവർക്കും ശുദ്ധജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള SDG 6-ൻ്റെ നേട്ടം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ ദിനം ആഘോഷിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം.
ഭക്ഷണവും വെള്ളവുമാണ് ഭൂമിയിൽ ജീവിക്കുന്നതിന് അത്യാവശ്യമായി വേണ്ട കാര്യങ്ങൾ. വെള്ളമില്ലാതെ ഒരു നിലനിൽപ്പ് സാധ്യമല്ല. പക്ഷെ ഇന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ജലക്ഷാമം അത്യുന്നതിയിലാണ്. കുടിവെള്ളത്തിൽ മാലിന്യത്തിൻ്റെ ഉയർന്നുയർന്നാണ് വരുന്നത്, എന്നാൽ ഭൂനിരപ്പ് താഴുകയും ചെയ്യുന്നു. ഇത് സൃഷ്ടിക്കുന്ന ആശങ്കകൾ ചെറുതല്ല. കാരണം ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും ജലമാണ്, അതിൽ 97.5 ശതമാനവും സമുദ്രജലമാണ്, 2.5 ശതമാനം മാത്രമാണ് ശുദ്ധജലം ഉള്ളു. അത് കൊണ്ട് തന്നെ ശുദ്ധജലത്തിൻ്റെ ദൗർലഭ്യം ഇന്ന് ആഗോളപ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ശുദ്ധജലത്തിൻ്റെ ദൗർലഭ്യവും, മലിന ജലം കൊണ്ടുണ്ടാകുന്ന ഉപയോഗം മൂലമുണ്ടാകുന്ന രോഗങ്ങൾ മൂലം 16 ലക്ഷം കുട്ടികളാണ് ഓരോ വർഷവും മരിക്കുന്നത് എന്നാണ് കണക്കുകൾ. അടുത്ത ലോക യുദ്ധം നടക്കുന്നിവെങ്കിൽ അത് വെള്ളത്തിന് വേണ്ടിയായരിക്കും എന്ന് പറയുന്നത് എത്രയോ അർത്ഥവത്താണ്.
കേരളവും ജലവും
കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം കടുത്ത ജലപ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ മഹാനദികൾ വെള്ളത്താലല്ല മറിച്ച് മാലിന്യങ്ങളാലാണ് സമ്പന്നമായിരിക്കുന്നത്. കാലങ്ങൾക്കനുസരിച്ച് കേരളത്തിലെ തണ്ണീർത്തടങ്ങൾ, കായലുകൾ, തോടുകൾ, പാടങ്ങൾ തുടങ്ങിയ എല്ലാം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്, ജലസ്രോതസുകളാകട്ടെ മിക്കതും മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ജലസംരക്ഷണം
കൈയ്യേറ്റങ്ങൾ കൊണ്ടും മണ്ണ് എടുക്കുന്നത് കൊണ്ടും നദികൾ മിക്കതും മഴക്കാലം കഴിയുന്ന മുറയ്ക്ക് വറ്റി വരളുന്നു. നദികളിലെ ജല നിരപ്പ് താഴുന്നു. ജല സംരക്ഷണം നദികളിൽ കൂടിയേ സാധിക്കൂ. അല്ലെങ്കിൽ മഴവെള്ള സംഭരണികളോ ഉപയോഗിക്കാവുന്നതാണ്. എളുപ്പമുള്ള മാർഗം മഴവെള്ള സംഭരണികൾ നിർമ്മിക്കുക എന്നതാണ്. മഴവെള്ള സംഭരണിയിലെ വെള്ളം എത്ര വേണമെങ്കിലും ഗാർഹികാവശ്യങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് മഴവെള്ള സംഭരണി കൊണ്ടുള്ള ഗുണങ്ങൾ.
അല്ലെങ്കിൽ മണ്ണിൽ ജലാംശം നിലനിർത്തുന്നതിന് വേണ്ടി മഴക്കുഴികൾ നിർമിക്കുക, ചെക്ക് ഡാമുകൾ നിർമ്മിക്കുക, പുഴകളും തോടുകളും സംരക്ഷിക്കുക എന്നതും ദലസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്.
എല്ലാവർക്കും ശുദ്ധജലം
ലോകത്തിലുള്ള എല്ലാവർക്കും 2030 തോടെ ശുദ്ധജല ലഭ്യത ഉറപ്പാക്കുകയാണ് ഐക്യരാഷ്ട്ര സഭയുടെ ലക്ഷ്യം.
നമുക്ക് വേണ്ടി മാത്രമല്ല നമ്മുടെ മക്കളും കൊച്ചുമക്കളുമടങ്ങുന്ന ഭാവി തലമുറയ്ക്ക് വേണ്ടിയും വെള്ളത്തെ സംരക്ഷിക്കാം. ജലം ജീവനാണ് അത് പാഴാക്കരുത്.
ബന്ധപ്പെട്ട വാർത്തകൾ: Price hike: കാലവർഷക്കെടുതിയിൽ അവശ്യസാധനങ്ങളുടെ വില കൂടും
Share your comments