ഷീറ്റുറബ്ബര്‍ സംസ്‌കരണത്തിലും തരംതിരിക്കലിലും പരിശീലനം

Friday, 04 August 2017 11:37 By Dev

ഷീറ്റുറബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ റബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. റബര്‍പാല്‍സംഭരണം, ഷീറ്റുറബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ഗ്രീന്‍ബുക്ക് നിബന്ധനകള്‍ എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പരിശീലനം 7, 8 തീയതികളില്‍ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും. പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം. 
കര്‍ഷകര്‍, വ്യാപാരികള്‍, റബര്‍പാല്‍ സംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍, ഷീറ്റുനിര്‍മ്മാതാക്കള്‍, ഉത്പന്ന നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പരിശീലനം പ്രയോജനപ്പെടും.
പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോണ്‍ നമ്പറും സഹിതം ഇമെയിലായോ (raining@rubberboard.org.in) റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്. 
പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686009 എന്ന വിലാസത്തില്‍ മണിയോര്‍ഡര്‍/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഐ.എഫ്.എസ്. കോഡ് - CBIN 0284156അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481 - 2353325, 2353127.
CN രമ്യ, കോട്ടയം

Comments



More Government Schemes

കാർഷിക യന്ത്രങ്ങൾ വികസിപ്പിക്കുന്നതിന് എൻട്രി ക്ഷണിച്ചു

കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് ഈ മാസം 27 മുതൽ 30 വരെ നടത്തുന്ന വൈഗ 2018 ൽ കർഷകർ, വ്യക്തികൾ, എൻ.ജി.ഒ, വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നിവരിൽ നിന്നും …

December 05, 2018

പ്രളയാനന്തര സഹായ പദ്ധതി

മൃഗ സംരകഷണ വകുപ്പ് പ്രളയാനന്തര സഹായ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 1000 ഗുണഭോക്താക്കൾക്ക് 9 പെണ്ണാടുകളും ഒരു മുട്ടനാടും അടങ്ങിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സഹായത്തോടെ പദ്ധതി നടപ്പിലാക്കും.ഒരു ഗുണഭോക്ത…

November 07, 2018

തെങ്ങുകളുടെ വിവരശേഖരണം

ഗുണമേന്മയുടെ തെങ്ങിന്‍ തൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിന് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കൃഷി വകുപ്പിന്റെ സഹായത്തോടെ വയനാട്, ഇടുക്കി ഒഴിച്ചുള്ള ജില്ലകളില്‍ സമഗ്ര പദ്ധതി നടപ്പാക്കുന്നു.

October 25, 2018

കുറിയ ഇനം തെങ്ങുകളെകുറിച്ചുളള വിവരം അറിയിക്കുക*

കൊച്ചി: കര്‍ഷക പങ്കാളിത്തത്തിലൂന്നിയുളള വികേന്ദ്രീകൃത സമീപനത്തിലൂടെ ഗുണമേന്മയുളള തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നതിനുളള ഒരു പദ്ധതി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം സംസ്ഥാന കൃഷി വകുപ്പിന്റെ സഹായത്തോടെ വയ…

October 24, 2018

ക്ഷീര സംഘം സെക്രട്ടറി/ക്ലാര്‍ക്കുമാര്‍ക്കുള്ള പരിശീലനം

ബേപ്പൂര്‍, നടുവട്ടം സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ള ക്ഷീരോല്പാദക സഹകരണ സംഘം സെക്രട്ടറി/ ക്ലാര്‍ക്ക്മാര്‍ക്ക് മൂന്നുദിവസത്തെ പരിശീലനം നട…

July 10, 2018

FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.


CopyRight - 2018 Krishi Jagran Media Group. All Rights Reserved.