1. News

അധികമായുണ്ടാകുന്ന കോട്ടുവ ഈ ആരോഗ്യപ്രശ്നങ്ങൾമൂലമാകാം

ഉറക്കം വരുമ്പോൾ അല്ലെങ്കിൽ ഉറക്കക്കുറവ് കൊണ്ട് ഉണ്ടാകുന്ന കോട്ടുവ സ്വാഭാവികമാണ്. ഒരു ദിവസം 10 വരെയുള്ള കോട്ടുവ ആകാം. അമിതമായ കോട്ടുവചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

Meera Sandeep
Excessive yawning may be due to these health problems
Excessive yawning may be due to these health problems

ഉറക്കം വരുമ്പോൾ അല്ലെങ്കിൽ ഉറക്കക്കുറവ് കൊണ്ട് ഉണ്ടാകുന്ന കോട്ടുവ സ്വാഭാവികമാണ്. അതായത്  ഒരു ദിവസം 5 മുതൽ 10 വരെയുള്ള കോട്ടുവ ആകാം.  അമിതമായ കോട്ടുവ ചില ആരോഗ്യപ്രശ്‌നങ്ങളുടെ ലക്ഷണമാണെന്ന് വിദഗ്ദ്ധർ പറയുന്നു. അതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഉറക്കക്കുറവ് നമ്മുടെ ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു?

വയറിനെയും ഹൃദയത്തെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന വാഗസ് നാഡിയുടെ ന്യൂറോളജിക്കൽ പ്രതികരണമാണ് കോട്ടുവ. വിരസത, താത്പര്യക്കുറവ് പോലുള്ള ലളികമായ കാരണങ്ങളായിരിക്കാം ഇതിന് പിന്നിൽ. ഉത്കണ്ഠയോ വിഷാദമോ പോലെയുള്ള മാനസിക പ്രശ്നങ്ങൾ, ഉറക്കക്കുറവ് എന്നിവയും ഇതിന് കാരണമാകാം. രക്തത്തിലെ പഞ്ചസാരയുടെ കുറവ്, അപസ്മാരം, മൾട്ടിപ്പിൾ സ്ക്ലിറോസിസ് പോലുള്ള നാഡീ സംബന്ധമായ രോഗങ്ങൾ, അപൂർവ്വമായി രക്തസ്രാവം, ലിവർ സിറോസിസ് അല്ലെങ്കിൽ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും അമിത കോട്ടുവായ്ക്ക് പിന്നിലുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

-  അമിതമായ കോട്ടുവ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകളെ സൂചിപ്പിക്കാം.

- ന്യൂറോളജിക്കൽ പ്രശ്നങ്ങളായ പാർക്കിൻസൺസ്, അക്യൂട്ട് സ്ട്രോക്ക് എന്നിവയും അമിതമായ കോട്ടുവായ്ക്ക് കാരണമായേക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.

- നിർജ്ജലീകരണം ഒഴിവാക്കാൻ പരമാവധി ശ്രമിക്കുക. ശരീരത്തിൽ താപനില കൂടുമ്പോൾ തലച്ചോറിലും അത് കൂടാനുള്ള സാധ്യത വളരെ കൂടുതലയാരിക്കും. തണുത്ത പാനീയങ്ങൾ കുടിച്ച് ശരീരത്തിൻ്റെ താപനില കൃത്യമാക്കേണ്ടത് വളരെ പ്രധാനമാണ്.

- കോട്ടുവായുടെ പ്രധാന കാരണം ഉറക്കകുറവാണ്. പലർക്കും ജോലി ഭാരം കാരണം ഉറക്കം നഷ്ടപ്പെടാറുണ്ട്. അത് അല്ലെങ്കിൽ രാത്രി കാലങ്ങളിൽ അമിതമായി ഫോണോ അല്ലെങ്കിൽ ലാപ്പ് ടോപ്പുകളോ ഉപയോഗിച്ചിരുന്നു ഉറക്കം നഷ്ടപ്പെടാറുണ്ട്. ഇത് ഉറക്കത്തെ സാരമായി ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഉറക്ക ചക്രത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ശാരീരിക പ്രശ്നങ്ങളിലേക്കും നയിച്ചേക്കാം. ഇത് പിന്നീട് പകലുറക്കം, ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്, ഏകാഗ്രത നഷ്ടപ്പെടൽ എന്നിവയ്ക്ക് കാരണമാകുന്നു. കൃത്യമായ ഉറക്കം വളരെ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരു കാരണത്താലും ഉറക്കം തെറ്റാതിരിക്കാൻ ശ്രദ്ധിക്കണം.

- മറ്റൊരു പ്രധാന രോഗ കാരണമാണ് അമിതമായ പകൽ ഉറക്കം. ഈ അവസ്ഥയുള്ളവർക്ക് രാത്രിയിൽ ഉറങ്ങാൻ സാധിക്കില്ല. അങ്ങനെ അവർ ദിവസം മുഴുവൻ ക്ഷീണിച്ചിരിക്കുന്നു. ഇത് അമിതമായ കോട്ടുവായ്ക്ക് കാരണമാകാറുണ്ട്.

English Summary: Excessive yawning may be due to these health problems

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds