1. Health & Herbs

കടുത്ത ആസ്മവരെ ചികിത്സിക്കും അനന്തൻ പച്ച അധവാ കാട്ടുകർപ്പൂരം

നാട്ട് വൈദ്യൻമാരും ആദിവാസി വൈദ്യമാരും പണ്ട് മുതലേ ഇത് ഉപയോഗിച്ച് വരുന്നു. മലേറിയ, വീക്കങ്ങൾ, വാതത്തിൻ്റെ വേദന, ഞരമ്പുകൾക്ക് ഉണ്ടാകുന്ന വീക്കങ്ങൾ, ഫംഗൽ രോഗങ്ങൾക്കും ഇത് ഉത്തമമാണെന്നാണ് വൈദ്യൻമാർ പറയുന്നത്

Saranya Sasidharan
Artemisia Vulgaris which relieves severe as
Artemisia Vulgaris which relieves severe as

അനന്തൻ പച്ച, കാട്ട്കർപ്പൂരം, മക്കിപ്പൂവ്, പ്രവാസി പത്രി എന്നിങ്ങനെ അറിയപ്പെടുന്ന സസ്യം ആസ്മയ്ക്ക് വളരെ ഉത്തമമാണ്. ഇതിൻ്റെ ഇല പൂക്കൾ എന്നിവയാണ് പ്രധാനമായും ഔഷധങ്ങൾക്ക് ഉപയോഗിക്കുന്നത്. പശ്ചിമ ഘട്ടമേഖലകളിൽ നമുക്ക് ഈ സസ്യത്തിനെ കൂടുതലായി കാണാൻ സാധിക്കും. റോഡരുകിലും കാടുകളിലും ഇത് തഴച്ച് വളരുന്നു. എന്നാൽ പലർക്കും ഈ സസ്യത്തിനെ കുറിച്ചോ അല്ലെങ്കിൽ ഔഷധത്തിനെക്കുറിച്ചോ ബോധവൻമാരല്ല എന്നതാണ് സസ്യം.

നാട്ട് വൈദ്യൻമാരും ആദിവാസി വൈദ്യമാരും പണ്ട് മുതലേ ഇത് ഉപയോഗിച്ച് വരുന്നു. മലേറിയ, വീക്കങ്ങൾ, വാതത്തിൻ്റെ വേദന, ഞരമ്പുകൾക്ക് ഉണ്ടാകുന്ന വീക്കങ്ങൾ, ഫംഗൽ രോഗങ്ങൾക്കും ഇത് ഉത്തമമാണെന്നാണ് വൈദ്യൻമാർ പറയുന്നത് എന്നിരുന്നലും ഇതിൻ്റെ ഇലകളും പൂക്കളും വളരെ മിതമായ രീതിയിൽ മാത്രമാണ് ഇത് ഉപയോഗിക്കാൻ പാടുള്ളു.

കാട്ട്കർപ്പൂരത്തിൻ്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?


1. ആസ്ത്മയ്ക്ക്:

ഈ സസ്യം പരമ്പരാഗതമായി ആസ്ത്മ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒന്നാണ്. ആസ്ത്മ ചികിത്സയ്ക്കായി, പുറംതൊലിയുടെയും ഇലയുടെയും വെള്ളം കഷായമാക്കി സേവിക്കാവുന്നതാണ്. ഈ പരമ്പരാഗത ഉപയോഗം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടും ഉണ്ട്, എന്നിരുന്നാലും ഇത് വളരെ മിതമായ നിരക്കിൽ മാത്രമാണ് ഇത് ഉപയോഗിക്കേണ്ടതുള്ളു.

2. ആർത്തവ വേദനയെ കുറയ്ക്കുന്നു:

കാട്ട്കർപ്പൂരത്തിന് ആൻറി-സ്പാസ്മോഡിക് ഗുണങ്ങളുണ്ട്, മാത്രമല്ല ആർത്തവ വേദനയെ വളരെ ഫലപ്രദമായി ചികിത്സിക്കുന്നതിനുള്ള വീട്ടുവൈദ്യമായി ഇത് ഉപയോഗിക്കാം. ഇതിൻ്റെ ഇവ ഇട്ട് തിളപ്പിച്ച് ഉണ്ടാക്കിയ ചായ കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.

3. ആന്റി ഡയറിയ ഗുണങ്ങൾ:

ഈ സസ്യം വളരെ ഫലപ്രദമായി വയറിളക്കം നിർത്തുന്നതിന് സഹായിക്കുന്നു. കാട്ട്കർപ്പൂരത്തിൻ്റെ പൂക്കളുടെയും ഇലകളുടെയും വെള്ളം കഷായമാക്കി കുടിക്കുന്നത് വയറിളക്കത്തിനുള്ള പ്രതിവിധിയാണ്.

4. മലേറിയ പ്രതിരോധിക്കുന്നു:

ഇതിന് അതിശയകരമായ ആന്റി-പാരാസിറ്റിക് ഗുണങ്ങളുണ്ട്, കൂടാതെ ചെടിയുടെ ഇല സത്ത് മലേറിയ ചികിത്സയ്ക്കുള്ള പ്രതിവിധിയായി ഉപയോഗിക്കാം.

5. കുടൽ വിരകളെ ഇല്ലാതാക്കുന്നു:

ഇതിന് അതിശയകരമായ ആന്തെൽമിന്റിക് ഗുണങ്ങളുണ്ട്. കുടലിലെ വിരകളെ അകറ്റാൻ ഇലയുടെ നീർ കഷായമാക്കി ഉപയോഗിക്കാം. എന്നാൽ ഒരിക്കലും അത് അമിതമായി ഉപയോഗിക്കരുത്, ഇത് ഗുണത്തേക്കാളെറെ ദോഷം വരുത്തുന്നു

6. ആന്റിസെപ്റ്റിക് പ്രോപ്പർട്ടികൾ:

ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് ഗുണങ്ങളാലിത് സമ്പന്നമാണ്, എല്ലാത്തരം ചർമ്മ അണുബാധകൾക്കും ചികിത്സിക്കാൻ ഇലകളുടെ പേസ്റ്റ് പുരട്ടാം

7. നാഡീ സംബന്ധമായ പ്രശ്നങ്ങൾ:

ഇത് ഞരമ്പുകളെ ശാന്തമാക്കുന്നതിന് സഹായിക്കുന്നു, ഉത്കണ്ഠ, അസ്വസ്ഥത, ഉറക്കമില്ലായ്മ, വിഷാദം എന്നിവയ്ക്കുള്ള വീട്ടുവൈദ്യമായി ഇത് ഉപയോഗിക്കാം. അതിന് ഇലകൾ ചായയാക്കി ഉറങ്ങുന്നതിന് മുമ്പ് കുടിക്കാം. ഇത് നമ്മെ നന്നായി വിശ്രമിപ്പിക്കുകയും നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

8. ദഹനം മെച്ചപ്പെടുത്തുന്നു:

പലതരത്തിലുള്ള വയറ്റിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കാട്ട്കർപ്പൂരം. ഇത് ഗ്യാസ്ട്രിക് ഉത്തേജിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല വയറിളക്കം ചികിത്സിക്കുന്നതിനൊപ്പം കോളിക്, വയറുവേദന എന്നിവ കുറയ്ക്കുന്നു.

English Summary: Artemisia Vulgaris which relieves severe as

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds