1. Health & Herbs

ഉത്തരേന്ത്യയുടെ സ്വന്തം വാട്ടർ ചെസ്റ്റ്നട്ട്; അറിയാൻ ഗുണങ്ങളേറെ...

Anju M U
കേശ വളർച്ചക്കും ശരീര ഭാരം കുറക്കാനും വാട്ടർ ചെസ്റ്റ്നട്ട്
കേശ വളർച്ചക്കും ശരീര ഭാരം കുറക്കാനും വാട്ടർ ചെസ്റ്റ്നട്ട്

കേരളത്തിലെ ചന്തകളിലോ പച്ചക്കറികടകളിലോ വഴിയോരക്കടകളിലോ അധികം കണ്ടു പരിചയമില്ലാത്ത വിള. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് ഉത്തർ പ്രദേശ്, ജാർഖണ്ഡ്, ബിഹാർ കൂടാതെ ഡൽഹി എന്നിവിടങ്ങളിലൊക്കെ ഈ ശൈത്യകാലത്ത് വളരെ സുലഭമായി ഇത് ലഭിക്കും.

പുറത്തെ കട്ടിയില്ലാത്ത തോട് പൊളിച്ചാൽ അകത്ത് ലവ്- ഷേപ്പിലുള്ള, വെളുത്ത ഭാഗം കാണാം. ഇത് ഭക്ഷ്യയോഗ്യമാണ്. ഹൃദയത്തിന്‍റെ അഥവാ ലവ് ഷേപ്പിലുള്ളതിനാലാണ് ഈ വിളയെ ചെസ്റ്റ്നട്ട് എന്നുപറയുന്നത്. പല തരത്തിലുള്ള ചെസ്റ്റ്നട്ടുണ്ടെങ്കിലും വെള്ളത്തിൽ വളരുന്ന ചെസ്റ്റ്നട്ടിനെ കുറിച്ച് ദക്ഷിണേന്ത്യക്കാർ ഇനിയും കൂടുതൽ അറിയാനുണ്ട്.

അക്വേറിയങ്ങളിൽ അല്ലെങ്കിൽ ദ്വാരങ്ങളില്ലാത്ത ചട്ടികളിലോ, മീൻകൃഷി ചെയ്യുന്ന ജലാശയത്തിലോ വാട്ടർ ചെസ്റ്റ്നട്ട് വളർത്താം. ഈ ജലസസ്യത്തിന്‍റെ ഇലകൾ റോംബസ് ആകൃതിയിലാണുള്ളത്. വാട്ടർ ചെസ്റ്റ്നട്ടിന്‍റെ പൂക്കൾക്ക് വെള്ള നിറമാണ്.

വാട്ടർ കാൽട്രോപ്പ് അല്ലെങ്കിൽ ട്രിബുലസ് എന്നാണ് ഈ ജലസസ്യത്തിന്‍റെ മറ്റ് പേരുകൾ. ട്രപ നടൻസ് എന്നാണ് ശാസ്ത്രീയ നാമം.  ഹിന്ദിയിലെ സിംഹദ എന്ന പേരിലും ഇത് അറിയപ്പെടുന്നു.

കൃഷിയും പരിപാലനരീതിയും

പൂർണമായി സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിലും ഇളം തണലിലും നട്ടുവളത്താം. മവംബ, ഡിസംബർ തുടങ്ങിയ ശൈത്യകാലത്തും വസന്തകാലത്തുമാണ് വാട്ടർ ചെസ്റ്റ്നട്ട് നടേണ്ടത്. കുറച്ച് അസിഡിറ്റി ഉള്ളതും പൂർണമായും നിശ്ചലമായിരിക്കുന്നതുമായ ജലാശയങ്ങളാണ് ഇതിന് നല്ലത്.

വാട്ടർ ചെസ്റ്റ്നട്ടിന്‍റെ കായ അല്ലെങ്കിൽ പഴം വെറുതെ കഴിക്കാനും വേവിച്ച് കഴിക്കാനും നല്ലതാണ്. കൂടാതെ, ഉത്തരേന്ത്യയിൽ റൊട്ടി ഉണ്ടാക്കുന്നതിനുള്ള മാവിനായും ഇത് ഉപയോഗിക്കുന്നുണ്ട്. ഭക്ഷ്യ ആവശ്യത്തിന് പുറമെ, പൂന്തോട്ടങ്ങളിലും ടെറസുകളിലും ദ്വാരങ്ങളില്ലാതെ കുളങ്ങളിലും വാട്ടർ ചെസ്റ്റ്നട്ട് അലങ്കാരസസ്യമായി കൂടി വളർത്താറുണ്ട്.

കാൻസറിന് പ്രതിവിധി, ശരീരഭാരം കുറക്കാനും ഉത്തമം വാട്ടർ ചെസ്റ്റ്നട്ട്

ആൻറി ഓക്സിഡൻറുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് വാട്ടർ ചെസ്റ്റ്നട്ട്. ശരീരത്തിലെ ഹോർമോൺ ബാലൻസ് പ്രോത്സാഹിപ്പിക്കാൻ ഇതിന് സാധിക്കും. പരമ്പരാഗതമായി, ചെസ്റ്റ്നട്ട് ഫലഭൂയിഷ്ഠത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

വാട്ടർ ചെസ്റ്റ്‌നട്ട് ആന്റി ഓക്‌സിഡന്റുകളുടെ കലവറ ആയതിനാൽ തന്നെ വിട്ടുമാറാത്ത പല രോഗങ്ങലക്കും ശമാനമായി ഉപയോഗിക്കാം.

സമൃദ്ധമായ കേശ വളർച്ചക്കും മികച്ചതാണ് വാട്ടർ ചെസ്റ്റ്നട്ട്.  വിറ്റാമിൻ ഇ, വിറ്റാമിൻ ബി, സിങ്ക്, പൊട്ടാസ്യം എന്നിവ തിളക്കവും ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കും.

വാട്ടർ ചെസ്റ്റ്നട്ടിലെ പൊട്ടാസ്യം ഹൃദയാഘാതത്തിനും ഉയർന്ന രക്തസമ്മർദ്ദത്തിനുമുള്ള സാധ്യത കുറയ്ക്കും. കാൻസർ പ്രതിരോധത്തിനും ഇത് ഉത്തമമാണ്. വാട്ടർ ചെസ്റ്റ്നട്ടിലെ ആന്റി ഓക്‌സിഡന്റുകൾ കാൻസർ കോശങ്ങൾ വളരാനുള്ള സാധ്യത കുറയ്ക്കുന്നു. ശരീരഭാരം കുറയ്ക്കാന് ആഗ്രഹിക്കുന്നവർക്ക് വാട്ടർ ചെസ്റ്റ്നട്ട് മികച്ച ഫലം നൽകുന്നു.

ഇതിൽ കുറഞ്ഞ കലോറി അടങ്ങിയിരിക്കുന്നതിനാൽ വാട്ടർ ചെസ്റ്റ്നട്ട് വെറുതെ കഴിക്കുന്നതും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും നല്ലതാണ്. കൂടാതെ, ദഹനത്തിനും ഇത് പ്രയോജനം ചെയ്യും. നമ്മൾ കഴിക്കുന്ന ഭക്ഷണം ഫലപ്രദമായി ദഹിപ്പിക്കാൻ വാട്ടർ ചെസ്റ്റ്നട്ടിൽ അടങ്ങിയിട്ടുള്ള നാരുകൾ സഹായിക്കും.

അമിതമായി ഉപയോഗിച്ചാൽ വാട്ടർ ചെസ്റ്റ്നട്ടും ആരോഗ്യത്തിന് ഹാനികരമാണ്. ഇതിന്റെ അധിക ഉപയോഗം വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമാകുന്നു.

English Summary: Benefits of Water Chestnut

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds