Updated on: 24 August, 2022 5:39 PM IST

നമ്മുടെ വീട്ടുമുറ്റത്തും പറമ്പിലും വഴിയോരങ്ങളിലും കാണുന്ന മുക്കുറ്റി ഗ്രാമീണ സംസ്‌കൃതിയുടെ അടയാളമാണ്. ദശപുഷ്പങ്ങളിൽ ഏറെ പ്രാധാന്യമുള്ള ഒരു ഔഷധസസ്യമാണ് മുക്കുറ്റി. Biophytum sensitivum എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റി ഒട്ടേറെ ദേശനാമങ്ങളിൽ ആണ് കേരളത്തിൽ അറിയപെടുന്നത്. കേരളത്തിൽ നിലം തെങ്ങ്, ലജ്ജാലു, തീണ്ടാനഴി , ജലപുഷ്പം എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നു. 8-15 cm ഉയരമുള്ള ഇവയ്ക്കു ഒരു കൊല്ലമാണ് ആയുസ്സ്. അഞ്ചു ഇതളുകൾ ഉള്ള പൂക്കൾക്ക്  പത്തു കേസരങ്ങളും, അഞ്ചു അറയുള്ള അണ്ഡാശയവും ഉണ്ടാവും. വിത്തുകൾ മണ്ണിൽ വീണ് മഴയുള്ളപ്പോൾ മുളക്കും. ഉത്തേജനഗുണമുള്ള ഒരു ഔഷധമാണ് മുക്കുറ്റി. കർക്കിടക മാസത്തിൽ മുക്കുറ്റി ചാന്ത് തൊടുന്നതിനു പിന്നിൽ ഇത്തരത്തിൽ ഒരു രഹസ്യമുണ്ട്. കുറി അരച്ച് തൊടുന്ന ഭാഗം നാഡികൾ സമ്മേളിക്കുന്ന ഇടമാണ്. ഇവിടെ മുക്കുറ്റി അരച്ച് തൊട്ടാൽ ഈ ഭാഗം ഉത്തേജിക്കപ്പെടുകയും ആരോഗ്യകരമായ കുറെ ഗുണങ്ങൾ ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി തലയിൽ ചൂടിയാൽ ഭർത്താവിനു നല്ലതു വരുമെന്നും വീട്ടിൽ സൂക്ഷിച്ചാൽ ദൃഷ്ടി ദോഷം മാറുമെന്നുമുള്ള അനേകം വിശ്വാസങ്ങൾ കേരളത്തിലുണ്ട്.

Biophytum sensitivum, also known as little tree plant, or Mukkutti (in Malayalam language) is a species of plant in the genus Biophytum of the family Oxalidaceae. It is commonly found in wet lands of Nepal, tropical India especially in kerala and in other Southeast Asian countries and is used for medicinal purposes in Nepal and India. The plant is also a common weed in tropical greenhouses. Investigations have been undertaken into the plant's chemistry, biological activities, and medicinal uses.The leaflets of Biophytum sensitivum are able to move rapidly in response to mechanical stimulation such as touch.

മുക്കുറ്റിയുടെ ഔഷധ ഗുണങ്ങൾ

ആയുർവേദ വിധിപ്രകാരം ത്രിദോഷങ്ങളായ കഫ, പിത്ത, വാത രോഗങ്ങൾക്ക് ഫലപ്രദമാണ്. മുക്കുറ്റി ഇട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ പ്രമേഹം തടയാൻ ഉത്തമമാണ്. ഈ വെള്ളം നിത്യവും കുടിച്ചാൽ പ്രമേഹത്തെ ഫലപ്രദമായി നമുക്ക് നേരിടാം. ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ മുക്കുറ്റി അരച്ച് നീര് മുറിവിൽ പുരട്ടിയാൽ മുറിവ് പെട്ടെന്ന് ഉണങ്ങും. അഞ്ചു മുക്കുറ്റിയും അഞ്ചു കുരുമുളകും അരച്ച് കഴിച്ചാൽ രോഗപ്രതിരോധശേഷി വർധിക്കും. ഇത് മാത്രമല്ല ചുമക്കും അലർജിക്കും കഫകെട്ടിനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. മുക്കുറ്റി നീര് സേവിച്ചാൽ വൃക്കയിലെ കല്ല് മാറുകയും രക്തശുദ്ധി ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി നീരും നറുനെയ്യും കൽക്കണ്ടം ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം മാറും. മുക്കുറ്റിയും, നെല്ലിക്കയും, കറിവേപ്പിലയും ജ്യൂസ് അടിച്ചു കുടിച്ചാൽ ഗ്യാസ്ട്രബിൾ മാറുകയും മലശോധന ഉണ്ടാവുകയും ചെയ്യും. മുക്കുറ്റി, മഞ്ഞൾ, കൃഷ്ണതുളസി സമം അരച്ച് പുരട്ടുന്നതും ഉള്ളിൽ കഴിക്കുന്നതും കീട വിഷങ്ങളെ ശമിപ്പിക്കാൻ നല്ലതാണ്.

മുക്കുറ്റി നീര് സേവിക്കുന്നത് ആസ്മക്ക് ഫലപ്രദമാണ്. മുക്കുറ്റി കഷായം വെച്ചു കഴിച്ചാൽ ഉഷ്ണരോഗവും കുഷ്‌ഠവും മാറിക്കിട്ടും. മന്തിന് ഈ കഷായം കഴിക്കുന്നത് നല്ലതാണ്. താറാവിന്റെ മുട്ടയിൽ  3-7 വരെ മുക്കുറ്റി അരച്ച് ചേർത്ത് ഏഴു ദിവസം കഴിച്ചാൽ അർശസ്സ് മാറിക്കിട്ടും.പ്രസവാനന്തരം മുക്കുറ്റി ഇലയും ശർക്കരയും പച്ചരിയും ചേർത്ത് കുറുക്ക് ഉണ്ടാക്കി കഴിച്ചാൽ സ്ത്രീ ആരോഗ്യം മെച്ചപ്പെടും. പ്രസവിച്ചു 15 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഇങ്ങനെ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യുന്നത് വഴി ഗർഭാശയ ശുദ്ധി ഉണ്ടാകും. മുക്കുറ്റി സമൂലം അരച്ച് വെളിച്ചെണ്ണ ചേർത്ത് പ്രാണികൾ കടിച്ച ഇടത്തിൽ പുരട്ടിയാൽ വേദനയും നീരും മാറിക്കിട്ടും. മുക്കുറ്റി, കറ്റാർവാഴ, തഴുതാമ, ബ്രഹ്മി എന്നിവ സമൂലം അരച്ച് തേനിൽ കലർത്തി നെല്ലിക്ക വലുപ്പത്തിൽ കഴിക്കുന്നത് നിത്യ യൗവനം നിലനിർത്താൻ മികച്ചതാണ്.

മുക്കുറ്റി അരച്ച് നെറ്റിയിൽ ഇട്ടാൽ പനി മാറും. അതിസാരം മാറുവാൻ മുക്കുറ്റി ഇല അരച്ച് മോരിൽ ചേർത്ത് കഴിക്കുന്നത് ഗുണകരമാണ്. മുക്കുറ്റി, വെണ്ണ ചേർത്ത് അരച്ച് ഉപയോഗിച്ചാൽ തേനീച്ച വിഷം മാറും. മുക്കുറ്റി, മഞ്ഞൾ, തേൻ ചേർത്ത് കഴിക്കുന്നത് അൾസർ മാറാൻ നല്ലതാണ്. മൂക്കിലെ ദശ മാറുവാൻ മുക്കുറ്റിയും പൂവാങ്കുരുനിലയുടെ നീരും പിഴിഞ്ഞ് അൽപം പച്ച കർപ്പൂരം ചേർത്ത് 21 ദിവസം നസ്യം ചെയ്താൽ ഫലപ്രാപ്തി ഉണ്ടാവും. ഇത്രയും ഗുണങ്ങൾ ഉള്ള മുക്കുറ്റി ദാഹശമിനിയാക്കിയെങ്കിലും ജീവിതചര്യയുടെ ഭാഗമാക്കാൻ ശ്രമിക്കുക.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:

മാവിന്റെ തളിരിലകൾ കൊഴിഞ്ഞു വീഴാതിരിക്കാൻ ഇതാ ഒരു പരിഹാരമാർഗം

മഗ്നീഷ്യം മണ്ണിലുണ്ടായാലേ ഇലമഞ്ഞളിപ്പ് ഇല്ലാതാവൂ

മട്ടുപ്പാവിൽ വളർത്താവുന്ന "പികെഎം -1" പുളിത്തൈകൾ

അട വെയ്ക്കാൻ മുട്ട തിരഞ്ഞെടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക

English Summary: Biophytum sensitivum
Published on: 19 October 2020, 06:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now