1. Health & Herbs

കാരറ്റോ ഉരുളക്കിഴങ്ങോ! ആരോഗ്യത്തിന് ആരാണ് ബെസ്റ്റ് എന്ന് അറിയാമോ?

കാരറ്റാണോ ഉരുളക്കിഴങ്ങാണോ മികച്ചത്? റൂട്ട് വെജിറ്റബിൾ ആയ ഉരുളക്കിഴങ്ങിലും കാരറ്റിലും ആരോഗ്യത്തിന് കൂടുതൽ ഗുണപ്രദമാരെന്ന് മനസിലാക്കാം.

Anju M U
carrot
Carrots Vs. Potato: Do You Know Who Is Healthier?

മണ്ണിനടിയിൽ വളരുന്ന പച്ചക്കറികളാണ് കാരറ്റും ഉരുളക്കിഴങ്ങും. പോഷകസമ്പുഷ്ടമായതിനാൽ തന്നെ ഇവയെ സൂപ്പർഫുഡുകളായും കണക്കാക്കപ്പെടുന്നു. കൂടാതെ ഉയർന്ന പോഷകമൂല്യവുമുള്ളവയാണ് ഇവ. വിളവെടുത്ത് കഴിഞ്ഞാലും ദീർഘായുസ്സുണ്ടെന്നതിനാൽ തന്നെ വാങ്ങി വച്ചാൽ പെട്ടെന്ന് കേടായി പോകില്ല. നമ്മുടെ പല വിഭവങ്ങളിലും വ്യത്യസ്ത രുചിയേകുന്ന ഉരുളക്കിഴങ്ങും കാരറ്റും പല രോഗങ്ങൾക്കുമുള്ള പ്രതിവിധിയാണ്.

ബന്ധപ്പെട്ട വാർത്തകൾ: ക്യാരറ്റ് കൃഷിയിൽ ഇങ്ങനെ വളപ്രയോഗം ചെയ്താൽ ഇരട്ടി വിളവ്

എന്നാൽ കൂട്ടത്തിൽ കാരറ്റാണോ ഉരുളക്കിഴങ്ങാണോ മികച്ചതെന്നത് തികച്ചും ആശയക്കുഴപ്പത്തിൽ ആക്കിയേക്കാം. കിഴങ്ങുവിളകളായ ഇവ രണ്ടിലും ആരാണ് കേമൻ എന്നതാണ് ചുവടെ പരിശോധിക്കുന്നത്.

1. കാരറ്റ് (carrot)

കാരറ്റ് (Daucus carota) ഒരു തരം റൂട്ട് വെജിറ്റബിൾ ആണ്. ഓറഞ്ച് നിറത്തിലുള്ള കാരറ്റാണ് സാധാരണ നമ്മൾ കൂടുതലായും ഉപയോഗിക്കുന്നതെങ്കിലും മഞ്ഞ, കറുപ്പ്, വെള്ള, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള ഇനങ്ങളും ഉണ്ട്.

കാരറ്റിന്റെ പോഷക ഗുണങ്ങൾ (Nutritional value of carrots)

  • കണ്ണിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു (For healthy eyes)

കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിനുള്ള മികച്ച പച്ചക്കറിയാണ് കാരറ്റ്. ഇവയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയുടെ കുറവാണ് രാത്രി അന്ധതയ്ക്ക് കാരണമാകുന്നത്. എന്നാൽ കാരറ്റ് സ്ഥിരമായി കഴിക്കുന്നതിലൂടെ ഈ അവസ്ഥയെ മറികടക്കാനാകും.

ബന്ധപ്പെട്ട വാർത്തകൾ: Best Weight Loss Tips: മുട്ടയിലൂടെ അതിവേഗം ഭാരം കുറയ്ക്കാം, ഈ 4 കോമ്പോകൾ ഫലം ചെയ്യും

  • കാൻസറിനെ പ്രതിരോധിക്കും (Prevents cancer)

ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ കൂടുന്നതിലൂടെ ഓക്സിഡേറ്റീവ് സമ്മർദത്തിനും ഇത് ആത്യന്തികമായി കാൻസറിന് കാരണമാവുകയും ചെയ്യും. സീയാക്സാന്തിൻ, ല്യൂട്ടിൻ തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ് കാരറ്റ്. ഈ ആന്റിഓക്‌സിഡന്റുകൾ ഓക്‌സിഡേറ്റീവ് നാശത്തിന്റെ സാധ്യത കുറയ്ക്കുന്നു. ഇത് കാൻസർ വരാനുള്ള സാധ്യത നിയന്ത്രിക്കാൻ സഹായകരമാണ്.

  • ആരോഗ്യകരമായ ദഹനത്തിന് (For healthy digestion)

കാരറ്റിൽ നാരുകൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്. ഇടത്തരം വലിപ്പമുള്ള ഒരു കാരറ്റിൽ 1.7 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്താൻ ഇത് പ്രയോജനകരമാണ്.

  • ഹൃദയാരോഗ്യത്തിന് (For healthy heart)

മികച്ച അളവിൽ പൊട്ടാസ്യം ഉള്ളതിനാൽ ഹൃദയത്തിനും കാരറ്റ് നല്ലതാണ്. പൊട്ടാസ്യം രക്തക്കുഴലുകളിലെ സമ്മർദം ഒഴിവാക്കുകയും മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. കാരറ്റിൽ നല്ല അളവിൽ നാരുകൾ ഉള്ളതിനാൽ ഡയറ്റിങ്ങിനും അനുയോജ്യമാണിവ.
കാരറ്റിന്റെ വളരെ പ്രധാനപ്പെട്ട ഗുണങ്ങളാണ് ഇവ. ഇതുപോലെ ഉരുളക്കിഴങ്ങിലും ഒരുപാട് ഗുണപ്രദമായ പോഷകങ്ങൾ ഉണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: തണ്ണി മത്തനോ ഷമാമോ? ഏതാണ് ഗുണത്തിൽ കേമൻ

2. ഉരുളക്കിഴങ്ങ് (Potatoes)

ഉരുളക്കിഴങ്ങും ഒരു റൂട്ട് വെജിറ്റബിളാണ്. അന്നജം അടങ്ങിയ കിഴങ്ങ് വർഗത്തിൽപെട്ട ഉരുളക്കിഴങ്ങ് സോളനേസി കുടുംബത്തിൽ പെടുന്നു.

ഉരുളക്കിഴങ്ങിന്റെ പോഷക ഗുണങ്ങൾ (Nutritional benefits of potatoes)

  • ഉയർന്ന പോഷകഗുണങ്ങൾ ഉൾക്കൊള്ളുന്നു (High nutrient content)

ഉരുളക്കിഴങ്ങിൽ പോഷകങ്ങൾ നിറഞ്ഞിരിക്കുന്നു. വിവിധ ധാതുക്കളുടെയും വിറ്റാമിനുകളുടെയും മികച്ച ഉറവിടമാണ് ഇവ. ഒരു ഉരുളക്കിഴങ്ങിൽ നിങ്ങൾക്ക് വിറ്റാമിൻ സി, ബി6, 4.3 ഗ്രാം പ്രോട്ടീൻ, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം തുടങ്ങിയ നിരവധി ധാതുക്കൾ കണ്ടെത്താൻ സാധിക്കും.

ബന്ധപ്പെട്ട വാർത്തകൾ: ചർമ്മസൗന്ദര്യം കൂട്ടാൻ ഉരുളക്കിഴങ്ങിന്റെ വിവിധ ഫേസ് പായ്ക്കുകൾ

  • ആന്റി ഓക്‌സിഡന്റുകളുടെ കലവറ (Rich in antioxidants)

ഉരുളക്കിഴങ്ങിൽ ഫിനോളിക് ആസിഡ്, കരോട്ടിനോയിഡുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ രാസ പദാർഥങ്ങൾ ഇതിലുണ്ട്. ഈ പദാർഥങ്ങൾ ആന്റി ഓക്സിഡന്റുകളുമായി പ്രവർത്തിക്കുകയും ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഫലത്തെ നിർവീര്യമാക്കുകയും ചെയ്യുന്നു.

  • ആരോഗ്യകരമായ ദഹനത്തിന് (For healthy digestion)

ഉരുളക്കിഴങ്ങിൽ അന്നജം അടങ്ങിയിരിക്കുന്നു. ഈ അന്നജം ശരീരം പൂർണമായും ആഗിരണം ചെയ്യുകയും കുടലിലെ നല്ല ബാക്ടീരിയകൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ഗുണങ്ങളേറെയുള്ള എരുമപ്പാവൽ

  • മറ്റ് സവിശേഷതകൾ (Other Benefits)

നാരുകളാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഇവ ഗ്ലൂറ്റൻ രഹിതവുമാണ്. സീലിയാക് ഡിസീസ്, നോൺ-സീലിയാക് ഗ്ലൂറ്റൻ സെൻസിറ്റിവിറ്റി തുടങ്ങിയ അവസ്ഥകളുള്ളവർക്ക് ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഉരുളക്കിഴങ്ങ് ഇതിൽ നിന്ന് മുക്തമാണ്.

ഏതാണ് നല്ലത്! കാരറ്റോ ഉരുളക്കിഴങ്ങോ? (Which is best! Carrot or Potato?)

കാരറ്റും ഉരുളക്കിഴങ്ങും പോഷക സമ്പന്നമായ ഭക്ഷണങ്ങളാണെങ്കിലും ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിൽ കാരറ്റ് ഉരുളക്കിഴങ്ങിനെക്കാൾ മുന്നിലാണ്. കാരണം, കാരറ്റിൽ പോഷകങ്ങൾ ഏറെയാണ്. കലോറിയും താരതമ്യേന കുറവ് കാണപ്പെടുന്നത് കാരറ്റിൽ തന്നെയാണ്. അതിനാൽ, ഉരുളക്കിഴങ്ങിനേക്കാൾ പോഷകങ്ങളും ആരോഗ്യവും കൂടുതൽ അടങ്ങിയിരിക്കുന്നത് കാരറ്റാണെന്ന് താരതമ്യ പഠനം വിലയിരുത്തുന്നു.

ബന്ധപ്പെട്ട വാർത്തകൾ: മുഖ സൗന്ദര്യം വർധിപ്പിക്കാൻ ക്യാരറ്റ് ഓയിൽ

English Summary: Carrots Vs. Potato: Do You Know Who Is BEST For Your Health? (1)

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds