1. Health & Herbs

ഉയരം കുറഞ്ഞവര്‍ക്ക് തടി കുറയ്ക്കാന്‍ കൂടുതൽ വ്യായാമം ആവശ്യമാണോ?

ചിലരെ സംബന്ധിച്ചിടത്തോളം തടി ചുരുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രായഭേദമെന്യേ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പലരുടേയും ഉദ്ദേശ്യമാണിത്. തടി കൂടുന്നത് സൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യത്തെയും പല രീതിയിലും ബാധിയ്ക്കുന്നു. തടി കുറയ്ക്കാന്‍ പല രീതികളും പയറ്റുന്നവരുണ്ട്.

Meera Sandeep
Do short people need more exercise to lose weight?
Do short people need more exercise to lose weight?

ചിലരെ സംബന്ധിച്ചിടത്തോളം തടി ചുരുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. പ്രായഭേദമെന്യേ  ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പലരുടേയും ഉദ്ദേശ്യമാണിത്. തടി കൂടുന്നത് സൗന്ദര്യത്തെ മാത്രമല്ല, ആരോഗ്യത്തെയും പല രീതിയിലും ബാധിയ്ക്കുകയും ചെയ്യുന്നു. തടി കുറയ്ക്കാന്‍ പല രീതികളും പയറ്റുന്നവരുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: റാഗി കഴിച്ച് കഴിച്ച് തടി കുറയ്ക്കാം; എങ്ങനെയെന്നല്ലേ!!!

മുകളിൽ പറഞ്ഞപോലെ ചിലര്‍ക്ക് തടി കുറയ്ക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവരാറുണ്ട്.  ഉയരം കുറഞ്ഞവര്‍ക്ക് ഉയരം കൂടിയവരെ അപേക്ഷിച്ച് തടി കുറയ്ക്കാന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് ചില  പഠനങ്ങള്‍ പറയുന്നു.   ഉയരമുള്ളവരില്‍ ഉയരം കുറഞ്ഞവരേക്കാള്‍ കൂടുതല്‍ മസിലുണ്ടാകും. അതിനാല്‍ ഉയരം കുറഞ്ഞവര്‍ക്ക് ഉയരം കൂടിയവരേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം അതായത് കൂടുതൽ  വ്യായാമം ചെയ്താലേ തടി കുറയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: തടി കുറയ്ക്കാന്‍ തേടാവുന്ന ആരോഗ്യകരമായ വഴികള്‍

ഉയരം കുറഞ്ഞവരിലെ ലീന്‍ മസിലുകള്‍ ടിഷ്യൂ, ഓര്‍ഗനുകള്‍, മസിലുകള്‍, എല്ലുകള്‍ എന്നിവ ചേര്‍ന്ന മസില്‍ മാസ് പൊതുവേ കുറവാണ്. ഉയരമുള്ളവരില്‍ ഇത് ധാരാളവും. ഉയര്‍ന്ന ലീന്‍ മസില്‍ മാസ് സ്വാഭാവികമായും പെട്ടെന്ന് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവരില്‍ ഉപാപചയ പ്രക്രിയ ഏറെ കരുത്തുറ്റതാണ്. ഇതാണ് സഹായകമാകുന്നത്. ഉയരം കുറഞ്ഞവരില്‍ ഇത് ഏറെ പതുക്കെയും.

ബന്ധപ്പെട്ട വാർത്തകൾ: തടി ചുരുക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നവർ സൂക്ഷിക്കുക

ഉയരം കുറഞ്ഞവര്‍ക്ക് ഭാരം കുറയ്ക്കാന്‍ സാധിയ്ക്കില്ലെന്നല്ല അര്‍ത്ഥമാക്കുന്നത്. ഇവര്‍ കൂടുതല്‍ അധ്വാനിയ്‌ക്കേണ്ടി വരും. അതിന് കൃത്യമായ പ്ലാനുകളും അത്യാവശ്യമാണ്. കൂടുതല്‍ കലോറിയുള്ള ഭക്ഷണം ഒഴിവാക്കുകയെന്നതാണ് ഒരു കാര്യം. അമിത ഭക്ഷണം ഒഴിവാക്കണം.  വെയ്റ്റ് ലിഫ്റ്റിംഗ് പോലുള്ളവ സഹായിക്കും. ഇത് മസില്‍ മാസ് ശക്തിപ്പെടുത്താനും സഹായകമാകും.

ഉയരം കൂടിയവരാണെങ്കിലും കുറഞ്ഞവരാണെങ്കിലും ചില പ്രത്യേക കാര്യങ്ങള്‍ തടി കൂടുക, കുറയുക എന്നതിനെ സ്വാധീനിയ്ക്കുന്നുണ്ട്. നല്ല ഉറക്കത്തിന്റെ അഭാവം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, സ്‌ട്രെസ് എന്നിവയെല്ലാം തന്നെ തടി കൂടാന്‍ കാരണമാകുന്നവയാണ്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുക. അല്ലാത്ത പക്ഷം ശരീര ഭാരം എത്ര തന്നെ ശ്രമിച്ചാലും കുറയണം എന്നില്ല. ഭക്ഷണ, വ്യായാമ കാര്യത്തില്‍ കൃത്യമായി ചിട്ട വയ്‌ക്കേണ്ടതും പ്രധാനമാണ്.

English Summary: Do short people need more exercise to lose weight?

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds