1. Health & Herbs

വായ്പ്പുണ്ണ് ഉണ്ടാകുന്നതിനുള്ള കാരണവും അതിനുള്ള പ്രതിവിധികളും

മിക്കവാറും ആളുകൾക്ക് ഉണ്ടാകുന്ന ഒരു വദനരോഗമാണ് വായ്പ്പുണ്ണ്. ഇതിന് അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്. ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു. പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്.

Meera Sandeep
Causes of mouth ulcers and their remedies
Causes of mouth ulcers and their remedies

മിക്കവാറും ആളുകൾക്ക് ഉണ്ടാകുന്ന ഒരു വദനരോഗമാണ് വായ്പ്പുണ്ണ്.  ഇതിന് അസഹ്യമായ വേദനയാണ് ഉണ്ടാകുന്നത്.  ഇത് നമ്മുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു.  പല കാരണങ്ങൾ കൊണ്ടും വായ്പ്പുണ്ണ് ഉണ്ടാകാറുണ്ട്. അബദ്ധത്തിൽ വായുടെ ഉൾഭാഗം കടിക്കുന്നതും വിറ്റാമിനുകളുടെ കുറവും പ്രതിരോധശേഷിയിലുള്ള കുറവും മാനസിക സമ്മർദ്ദവും ഉറക്കക്കുറവുമെല്ലാം വായ്പ്പുണ്ണ് ഉണ്ടാകുന്നതിന് പ്രധാന കാരണങ്ങളാണ്.  കവിൾ, ചുണ്ട്, നാവിന്റെ അടിഭാ​ഗം, അണ്ണാക്കിന്റെ ചില ഭാ​ഗങ്ങൾ എന്നിവിടങ്ങളിലെല്ലാം വായ്പുണ്ണ് വരാറുണ്ട്. പൊതുവേ ഇത്തരത്തിലുള്ള വായ്പുണ്ണുകൾ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: വായിലെ അള്‍സറിന് തേങ്ങാവെള്ളം ഫലപ്രദം

 -  വായ്പ്പുണ്ണ് ഉള്ളപ്പോൾ എരുവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വായിൽ കൂടുതൽ വേദന അനുഭവപ്പെടാം. അതിനാൽ ഇവ ഒഴിവാക്കുക.

- നാരങ്ങ, ഓറഞ്ച് എന്നീ  സിട്രിക് ആസിഡ് കൂടുതലടങ്ങിയ പഴവർ​ഗങ്ങൾ കൂടുതൽ കഴിച്ചാൽ വായ്പ്പുണ്ണ്  വരാൻ സാധ്യതയുണ്ട്.  അതിനാല്‍ സിട്രിസ് പഴങ്ങളും ഈ സമയത്ത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. അസിഡിക് ശീതളപാനീയങ്ങളും ഒഴിവാക്കാം.

-  കഫൈന്‍ ഒഴിവാക്കുക 

-   പുകവലിയും മദ്യപാനവും ചിലരില്‍ വായ്പ്പുണ്ണിലേക്ക് നയിക്കാം. അതിനാല്‍ ഇവയും പരമാവധി ഒഴിവാക്കാം.

വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം

- ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നത് വായ്പ്പുണ്ണിനെ തടയാന്‍ സഹായിക്കും.

-  തൈര് ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന  നല്ല ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നു.   ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്.

- ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം.

- വായ്പ്പുണ്ണിൽ തേൻ പുരട്ടുന്നത് ആശ്വാസം ലഭിക്കും

- തിളപ്പിച്ച വെള്ളത്തിൽ ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വാ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും. 

English Summary: Causes of mouth ulcers and their remedies

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds