1. Health & Herbs

പൊങ്ങ് ഇനി കളയരുത്

തേങ്ങയ്ക്കുള്ളിൽ പൊങ്ങു കണ്ടാൽ ഇനി കളയുത്. അവയ്ക്ക് ഏറെ ഗുണങ്ങൾ ഉണ്ട് .തേങ്ങയ്ക്കുള്ളില്‍ ഇരിക്കുന്ന വെളുത്ത പഞ്ഞി പന്താണ് പൊങ്ങുകൾ എന്ന് പറയുന്നത്.

KJ Staff

തേങ്ങയ്ക്കുള്ളിൽ പൊങ്ങു കണ്ടാൽ ഇനി കളയുത്. അവയ്ക്ക് ഏറെ ഗുണങ്ങൾ ഉണ്ട് .തേങ്ങയ്ക്കുള്ളില്‍ ഇരിക്കുന്ന വെളുത്ത പഞ്ഞി പന്താണ് പൊങ്ങുകൾ എന്ന് പറയുന്നത്. ഇതിനെ കോക്കനട്ട് ആപ്പിള്‍ എന്നും പറയാറുണ്ട്.ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ഒരു വിഭവമാണ് പൊങ്ങ്..അല്‍പം പഴക്കമുള്ളതും മുളവന്നതുമായ തേങ്ങയില്‍ നിന്നാണ് ഇത് നമുക്ക് ലഭിക്കുന്നത്.

തേങ്ങ ചീത്തയായി എന്ന് പറഞ്ഞ് പൊങ്ങും തേങ്ങയും കളയുന്നവരുണ്ട്. എന്നാല്‍ ഏറ്റവും പോഷകമുള്ള ഭാഗമാണ് പൊങ്ങ്.വിറ്റാമിൻ . ബി-1, ബി-3, ബി-5, ബി-6 തുടങ്ങിയവയും സെലെനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കളും പൊങ്ങില്‍ അടങ്ങിയിരിക്കുന്നു.

മുളപ്പിച്ച പയറിനേക്കാൾ നമ്മുടെ ശരീരത്തിന് ഗുണകരവും ഫലപ്രദവുമാണ് പൊങ്ങ്.പൊങ്ങ് പതിവായിക്കഴിക്കുന്നത് കുട്ടികളുടെയും മുതിര്‍ന്നവരുടെ രോഗപ്രതിരോധശക്തിയെ വര്‍ധിപ്പിക്കും. മറ്റ് അസുഖങ്ങള്‍ വരാതിരിക്കാനുള്ള പ്രതിരോധ മാര്‍ഗം കൂടെയാണ് പൊങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരം സ്വീകരിക്കുന്നത്.പൊങ്ങ് നമ്മുടെ ശരീരത്തിലെ ഇൻസുലിൻ്റെ ഉത്പാദനം വര്‍ധിപ്പിച്ചു പ്രമേഹ ലക്ഷണങ്ങൾ നിയന്ത്രിക്കാനും കഴിയും .
ആന്റി ബാക്റ്റീരിയൽ ആയും ആന്റി ഫംഗല്‍ ആയും പൊങ്ങ് നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു.

വൃക്കരോഗം, മൂത്രത്തില്‍ പഴുപ്പ് എന്നിവയില്‍ നിന്ന് രക്ഷനേടാനും പൊങ്ങ് സഹായിക്കും.ദിവസേന പൊങ്ങ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യതയില്‍ നിന്നു രക്ഷിക്കുമെന്നും,നല്ല കൊളെസ്ട്രോൾ വർദ്ധിപ്പിക്കുമെന്നും പഠനങ്ങള്‍ തെളി യിച്ചിട്ടുണ്ട്.രാസ സവസ്തുക്കള്‍ നിറഞ്ഞ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതിനെക്കാള്‍ ഊര്‍ജം പ്രദാനം ചെയ്യാന്‍ പൊങ്ങിനു കഴിയും.

 

English Summary: coconut apple

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds