1. Health & Herbs

ചെങ്കണ്ണ് അതിവേഗം പടരുന്നു, എങ്ങനെ ചെറുക്കാം ?

മലിനമായ വിരലുകളിൽ നിന്നോ മലിനമായ വസ്തുക്കളിൽ തൊട്ട കൈയ്കളിൽ നിന്നോ ആണ് കൺജങ്ക്റ്റിവിറ്റിസ് അല്ലെങ്കിൽ ഐ ഫ്ലൂ പകരുന്നത്.

Raveena M Prakash
Conjunctivitis cases on the rise in the country
Conjunctivitis cases on the rise in the country

മലിനമായ വിരലുകളിൽ നിന്നോ മലിനമായ വസ്തുക്കളിൽ തൊട്ട കൈയ്കളിൽ നിന്നോ ആണ് കൺജങ്ക്റ്റിവിറ്റിസ് അല്ലെങ്കിൽ ഐ ഫ്ലൂ പകരുന്നത്. കനത്ത മഴയ്ക്കിടയിലും ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഒന്നിലധികം കൺജങ്ക്റ്റിവിറ്റിസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേത്ര അണുബാധകളിൽ, പ്രത്യേകിച്ച് കൺജങ്ക്റ്റിവിറ്റിസിന്റെ കാര്യത്തിൽ, ഇന്ത്യയിൽ ഗണ്യമായ വർദ്ധനവാണ് അനുഭപ്പെടുന്നത് എന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

പിങ്ക് ഐ എന്നറിയപ്പെടുന്ന കൺജങ്ക്റ്റിവിറ്റിസ് ഒരു പകർച്ചവ്യാധിയാണ്, ഇത് കൺജങ്ക്റ്റിവയുടെ വീക്കം, കണ്ണിന്റെ വെളുത്ത ഭാഗവും കണ്പോളകളുടെ ആന്തരിക ഭാഗവും മൂടുന്ന സുതാര്യമായ പാളിയിലേക്ക് അണുബാധ ഉണ്ടാവുന്നതിന് കരണമാവുന്നു. കൺജങ്ക്റ്റിവിറ്റിസ് ഉണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ട്, പ്രത്യേകിച്ച് മുതിർന്നവരിൽ ഇതിന് കാരണം വൈറസാണ്, തുടർന്ന് ബാക്ടീരിയ, അലർജികൾ, കെമിക്കൽ ഏജന്റുകൾ, കണ്ണിൽ കുടുങ്ങിയ മലിന വസ്തുക്കൾ എന്നിവ ഈ അണുബാധ ഉണ്ടാവുന്നതിന് കാരണമാവുന്നു.

എന്നിരുന്നാലും, ഇന്ത്യയിൽ വൈറൽ, ബാക്ടീരിയ കൺജങ്ക്റ്റിവിറ്റിസ് എന്നിവയാണ് അധികമായും കണ്ടു വരുന്നത്. രാജ്യത്തിന്റെ ഉയർന്ന ജനസാന്ദ്രത, ഈർപ്പം, വൃത്തിഹീനമായ ജീവിത സാഹചര്യങ്ങൾ എന്നിവ ഈ അണുബാധ ഉണ്ടാവുന്നതിന് പ്രധാന കാരണമാവുന്നു. ഈ വർഷം, രാജ്യത്ത് അനുഭവപ്പെടുന്ന ഉയർന്ന ആർദ്രതയുടെ അളവ് കാരണം വൈറൽ അണുബാധകൾ വർദ്ധിക്കുന്നതിനാൽ, പിങ്ക് ഐയും, കണ്ണിൽ നിന്ന് വെള്ളം ഡിസ്ചാർജുമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൺജങ്ക്റ്റിവിറ്റിസ് എങ്ങനെയാണ് പടരുന്നത്?

കൺജങ്ക്റ്റിവിറ്റിസ് പകരുന്നത് സാധാരണയായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയാണ് സംഭവിക്കുന്നത്. രോഗബാധിതനായ വ്യക്തിയുടെ ചുമയിൽ നിന്നോ തുമ്മലിൽ നിന്നോ ഉള്ള തുള്ളികളിലൂടെയാണ് ഇത് നേരിട്ട് പകരുന്നത്. തൂവാലകൾ, മേക്കപ്പ്, തലയിണകൾ അല്ലെങ്കിൽ കോൺടാക്റ്റ് ലെൻസുകൾ പോലുള്ള വ്യക്തിഗത ഇനങ്ങളിലൂടെ ഇത് വ്യാപിക്കുന്നു. കൺജങ്ക്റ്റിവിറ്റിസ് ബാധിച്ച ഒരു രോഗി ഒരു ഉപരിതലത്തിൽ സ്പർശിക്കുകയും പിന്നീട് മറ്റൊരാൾ വന്ന് അതേ പ്രതലത്തിൽ സ്പർശിക്കുകയും തുടർന്ന് വീണ്ടും കണ്ണിൽ സ്പർശിക്കുകയും ചെയ്താൽ കൺജങ്ക്റ്റിവിറ്റിസ് പുതിയ വ്യക്തിയിലേക്ക് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇത് വായുവിലൂടെ പകരുന്ന രോഗമല്ല, അതിനാൽ നേത്രപനി ബാധിച്ച ഒരാളെ നോക്കിയാൽ ഇത് പകരില്ല. ഒരു വ്യക്തിയുടെ സ്രവവുമായോ രോഗബാധിതനായ വ്യക്തിയുടെ കണ്ണിൽ നിന്നുള്ള നീർ സ്രവവുമായോ സമ്പർക്കം പുലർത്തിയാൽ മാത്രമേ കൺജങ്ക്റ്റിവിറ്റിസ് വികസിക്കുകയുള്ളൂ, ആരോഗ്യ വിദഗ്ദ്ധർ പറയുന്നു.

പ്രത്യേക ലക്ഷണങ്ങൾ:

1. കണ്ണിന്റെ വെള്ളയിലോ അകത്തെ കണ്പോളയിലോ ചുവപ്പ്

2. കണ്പീലികൾക്ക് മുകളിൽ കട്ടിയുള്ള മഞ്ഞ ഡിസ്ചാർജ്, പ്രത്യേകിച്ച് ഉറക്കത്തിന് ശേഷം

3. കണ്ണീർ ഉത്പാദനം വർദ്ധിക്കുന്നു

4. ചൊറിച്ചിൽ, അല്ലെങ്കിൽ അസ്വസ്ഥമായ കണ്ണുകൾ

5. മങ്ങിയ കാഴ്ചയും പ്രകാശത്തോടുള്ള സംവേദനക്ഷമതയും

മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി കൺജങ്ക്റ്റിവിറ്റിസ് എന്ന പകർച്ചവ്യാധിയാണ് ഇത്തവണ രാജ്യത്ത് കാണുന്നതെന്ന് ആരോഗ്യ
വിദഗ്ധർ കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: എള്ളിന്റെ ഗുണങ്ങൾ അറിയാമോ? ആശ്ചര്യപ്പെടും ! 

Pic Courtesy: Pexels.com 

English Summary: Conjunctivitis cases on the rise, find out more

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds