1. Health & Herbs

200 രൂപയുടെ കോവിഡ് പ്രതിരോധ കിറ്റുമായി കൺസ്യൂമർഫെഡും സഹകരണബാങ്കും

കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവന്റ്‌സ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 200 രൂപയുടെ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.

K B Bainda
പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.
പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു.

ആലപ്പുഴ: കൺസ്യൂമർഫെഡിന്റെയും ആലപ്പുഴ ഗവൺമെന്റ് സർവന്റ്‌സ് സഹകരണ ബാങ്കിന്റെയും ആഭിമുഖ്യത്തിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി 200 രൂപയുടെ പ്രതിരോധ കിറ്റ് വിതരണം ആരംഭിച്ചു. മുൻ ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. നാസർ ഉദ്ഘാടനം നിർവഹിച്ചു.

സാനിറ്റൈസർ, ഹാൻഡ് വാഷ്, ഒ.ആർ.എസ് പാക്കറ്റ്, നെബുലൈസർ, ബി കോംപ്ലക്‌സ് -വൈറ്റമിൻ, പാരസെറ്റമോൾ ഗുളികകൾ, സർജിക്കൽ മാസ്‌ക്കുകൾ, കൈയുറകൾ, എൻ 95 മാസ്‌ക്,  എന്നിവ അടങ്ങിയതാണ് കിറ്റ്. ബാങ്ക് പ്രസിഡന്റ് എൻ. അരുൺ കുമാർ അധ്യക്ഷതവഹിച്ചു.

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെ ജീവനക്കാർക്കു വേണ്ടി സി.കെ. ഷിബു, ഭാമ ദേവി എന്നിവർ പ്രതിരോധ കിറ്റ് ഏറ്റുവാങ്ങി. കൺസ്യൂമർഫെഡ് റീജണൽ മാനേജർ ജയകുമാർ, ബാങ്ക് സെക്രട്ടറി ആർ. ശ്രീകുമാർ വെയർഹൗസ് മാനേജർ സുഗേഷ, ബി. സന്തോഷ്, സി. സിലീഷ്, പി.യു. ശാന്താറാം, ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.

On the initiative of Consumerfed and Alappuzha Government Servants Co-operative Bank, started distribution of Covid 19 defense kits worth Rs.200. The kit includes sanitizer, hand wash, ORS packet, nebulizer, B complex-vitamin, paracetamol tablets, surgical masks, gloves and N95 mask.

English Summary: Consumerfed and Co-operative Bank with Covid Defense Kit of Rs 200

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds