1. Health & Herbs

വിശപ്പ് തോന്നിയാൽ രാത്രി വൈകിയും ഇവ കഴിക്കാം. വണ്ണം കൂടില്ല

ചിലർക്ക് അർദ്ധരാത്രിയിലായിരിക്കും വിശപ്പ്. എന്ത് ചെയ്യും, അത്താഴത്തിന്റെ ബാക്കിയെങ്ങാനും കഴിക്കാമെന്ന് വെച്ചാൽ വണ്ണം കൂടുമെന്ന് പേടി. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുവാൻ നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരഭാരം ഒഴിവാക്കാനായി വിശപ്പ് കണ്ട്രോൾ ചെയ്യുകയാണോ? ഇനി അതുവേണ്ട.

Meera Sandeep
ആരോഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.
ആരോഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.

ചിലർക്ക് അർദ്ധരാത്രിയിലായിരിക്കും വിശപ്പ്. എന്ത് ചെയ്യും, അത്താഴത്തിന്റെ ബാക്കിയെങ്ങാനും കഴിക്കാമെന്ന് വെച്ചാൽ വണ്ണം കൂടുമെന്ന് പേടി. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുവാൻ നിങ്ങൾ തീവ്രമായി ആഗ്രഹിക്കുന്നുണ്ടെങ്കിലും ശരീരഭാരം ഒഴിവാക്കാനായി വിശപ്പ് കണ്ട്രോൾ ചെയ്യുകയാണോ?  ഇനി അതുവേണ്ട.  

കാരണം നിങ്ങൾക്കായി ഒരു സന്തോഷവാർത്തയുണ്ട് - ഇപ്പോൾ നിങ്ങൾക്ക് കുറ്റബോധമില്ലാതെ അർദ്ധരാത്രിയും ലഘുഭക്ഷണങ്ങൾ കഴിക്കാം, അതും ഭാരം വർദ്ധിപ്പിക്കാതെ തന്നെ! ആരോഗ്യകരമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.

പകൽ സമയത്ത് കുറഞ്ഞ കലോറി കഴിക്കുന്നത് ഈ അർദ്ധരാത്രിയുടെ ഭക്ഷണത്തോടുള്ള കൊതിക്ക് കാരണമാകും. പകരം, അത്താഴത്തിനു ശേഷമുള്ള ആസക്തി തടയാൻ ദിവസം മുഴുവൻ ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.

എന്നാൽ രാത്രി വൈകിയുള്ള സമയങ്ങളിൽ നിങ്ങൾക്ക് വീണ്ടും വിശപ്പ് തോന്നിയാലോ? നിങ്ങൾക്ക് കഴിക്കാവുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ ഇതാ:

  • പഴങ്ങൾ: കൃത്രിമ പഞ്ചസാര ഇല്ലാത്തതിനാൽ നിങ്ങൾക്ക് ഒരിക്കലും പഴം കഴിക്കുന്നത് ദോഷം ചെയ്യില്ല. മാത്രമല്ല അവ നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് മികച്ചതുമാണ്.
  • ഹമ്മുസിനൊപ്പം പച്ചക്കറികൾ: പച്ചക്കറികൾ വെറുതെ കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, അത് ഹമ്മുസുമായി ചേർത്ത് കഴിക്കുക, കാരണം ഇത് ആരോഗ്യകരമാണെന്ന് മാത്രമല്ല, അതീവ രുചികരം കൂടിയാണ്.
  • തൈര്: നിങ്ങൾ പഞ്ചസാരരഹിതമായ യോഗർട്ട് കഴിക്കുക. നിങ്ങൾക്ക് ഇതിലേക്ക് അരിഞ്ഞ പഴങ്ങൾ ചേർത്ത് കൂടുതൽ രുചികരമാക്കുകയും ചെയ്യാം.
  • കൊഴുപ്പ് കുറഞ്ഞ മോര്: എന്നാൽ നിങ്ങൾക്ക് സൈനസൈറ്റിസ് ഉണ്ടെങ്കിൽ, നിങ്ങൾക്ക് ഇത് ഒഴിവാക്കാം, കാരണം ഇത് കഫത്തിന്റെ ഉത്പാദനത്തിലേക്ക് നയിച്ചേക്കാം.
  • വെള്ളത്തിൽ കുതിർത്ത നട്ട്സ്: ഇത് നിങ്ങൾക്ക് ഒരു വലിയ അളവിൽ കഴിക്കാം, അതും ദഹനപ്രശ്നങ്ങൾ ഉണ്ടാകുമെന്ന പേടി ഇല്ലാതെ തന്നെ.
  • ശീതീകരിച്ച പാൽ: തണുപ്പ് നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഗ്ലാസ് ചൂടുള്ള പാൽ കുടിക്കാം. എന്നാൽ ഇതിൽ പഞ്ചസാര ചേർക്കരുത്. പകരം, വേണമെങ്കിൽ നിങ്ങൾക്ക് കുറച്ച് ശർക്കരയോ തേനോ ചേർക്കാം.
  • മസാല ചേർത്ത കപ്പലണ്ടിയും പപ്പടവും: നിങ്ങൾക്ക് ഒരു രുചികരമായ കപ്പലണ്ടി ചാട്ട് ഉണ്ടാക്കാം, കുറ്റബോധമില്ലാതെ അത് കഴിക്കുകയും ചെയ്യാം.
  1. ചിയ വിത്ത് പുഡ്ഡിംഗ്: പഞ്ചസാര ചേർക്കാതെ, തേൻ ചേർത്ത ചിയ വിത്ത് പുഡ്ഡിംഗ് നിങ്ങൾക്ക് രാത്രി ധൈര്യമായി കഴിക്കാം.
  2. ഫ്രഷ് ഫ്രൂട്ട് സ്മൂത്തി: നിങ്ങൾക്ക് ധൈര്യമായി കഴിക്കാവുന്ന മറ്റൊരു ലഘുഭക്ഷണമാണിത്. പ്രകൃതിദത്ത പഞ്ചസാരയുള്ള പഴങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം  അതിനാൽ നിങ്ങൾക്ക് ഇതിൽ മധുരത്തിനായി മറ്റൊന്നും ചേർക്കേണ്ടതില്ല.

പക്ഷെ ഒരു കാര്യം പ്രത്യേകം ഓർമ്മിക്കുക. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കുന്നത് ഒരു ശീലമാക്കാനാവില്ല. എന്തുകൊണ്ടാണ് ഈ സമയങ്ങളിൽ ഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാകുന്നത് എന്ന് മനസിലാക്കണം. 

ആരോഗ്യകരമായ അത്താഴം കഴിക്കാത്തത് അല്ലെങ്കിൽ പോഷകങ്ങളുടെ അഭാവം എന്നിവ അത്താഴത്തിന് ശേഷമുള്ള ലഘുഭക്ഷണത്തിനോടുള്ള ആസക്തിക്കും ഇടയാക്കും. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.

English Summary: Don't be afraid of gaining weight; These can be eaten late at night

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds