1. Health & Herbs

നിങ്ങളുടെ കിഡ്‌നി ആരോഗ്യത്തോടെ നിലനിർത്താൻ ഈ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുക

ആരോഗ്യമുള്ള വൃക്കകൾക്കായി നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കുക. വൃക്കകൾ ഒരു ചെറിയ ശരീരഭാഗം മാത്രമല്ല, പ്രധാന ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ നിർവഹിക്കാനും സഹായിക്കുന്നു

Saranya Sasidharan
Fruits Juices
Fruits Juices

ഈയിടെയായി വൃക്കരോഗങ്ങൾ വർധിച്ചുവരുന്നു, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയുള്ള ആളുകൾക്ക് അവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, പ്രശ്നം ആരംഭിക്കുന്നതിന് മുമ്പ് അതിന്റെ കാരണം കണ്ടെത്തേണ്ടത് പ്രധാനമാണ്. നിങ്ങളുടെ കിഡ്‌നിയുടെ മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കാൻ അവ പരിശോധിക്കുന്നത് നല്ലതാണ്. എന്നാൽ വൃക്ക രോഗങ്ങൾ ഉണ്ടാകുന്നതിന് മുൻപ് രോഗം വരാതിരിക്കാൻ നോക്കേണ്ടത് നമ്മുടെ കടമയാണ്.  ബന്ധപ്പെട്ട വാർത്തകൾ:ലോക കിഡ്‌നി ദിനം 2022: നിങ്ങളുടെ കിഡ്‌നി എങ്ങനെ ആരോഗ്യത്തോടെ നിലനിർത്താം

ആരോഗ്യമുള്ള വൃക്കകൾക്കായി നിങ്ങളുടെ ഭക്ഷണത്തിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഭക്ഷണ പദാർത്ഥങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കുക.

വൃക്കകൾ ഒരു ചെറിയ ശരീരഭാഗം മാത്രമല്ല, പ്രധാന ജീവശാസ്ത്രപരമായ പ്രവർത്തനങ്ങൾ നിർവഹിക്കാനും സഹായിക്കുന്നു

- രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഹോർമോൺ അവ പുറപ്പെടുവിക്കുന്നു.
- അവ രക്തത്തിൽ നിന്ന് ആവശ്യമില്ലാത്ത പദാർത്ഥങ്ങളെ വേർതിരിക്കുന്നു.
ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്ന ഒരു ഹോർമോണും അവ പുറപ്പെടുവിക്കുന്നു.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത് ഉത്തമം

ആരോഗ്യമുള്ള വൃക്കകൾക്ക് വിറ്റാമിൻ സിയും കെ-യും ലഭിക്കാൻ നിങ്ങൾ കഴിക്കേണ്ട ഒരു സൂപ്പർഫുഡാണ് കോളിഫ്ലവർ.
നിങ്ങളുടെ ഭക്ഷണത്തിൽ മുട്ടയുടെ വെള്ള ഉൾപ്പെടുത്തുന്നത് നല്ല അളവിൽ പ്രോട്ടീൻ നൽകുന്നു.
വൈറ്റമിൻ ബി6, വൈറ്റമിൻ സി എന്നിവയുടെ നല്ല ഉറവിടമായ വെളുത്തുള്ളിയും നിങ്ങൾക്ക് ഉൾപ്പെടുത്താം.
ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പ് പ്രദാനം ചെയ്യുന്നതിനാൽ ഒലിവ് ഓയിലിൽ ഭക്ഷണം പാകം ചെയ്യുന്നതും ഗുണം ചെയ്യും.

വൃക്ക സംബന്ധമായ അസുഖമുള്ളവർ ഇനിപ്പറയുന്നവയിൽ നിന്ന് വിട്ടുനിൽക്കണം:

ഗോതമ്പ് ബ്രെഡ് നല്ലതല്ല, കാരണം അതിൽ അധിക അളവിൽ പൊട്ടാസ്യം, പ്രോസ്‌പറസ്, സോഡിയം എന്നിവയുണ്ട്.
- പൊട്ടാസ്യത്തിന്റെ സമൃദ്ധമായ ഉറവിടമായതിനാൽ വാഴപ്പഴം ഒഴിവാക്കുക.
- പാലുൽപ്പന്നങ്ങൾ പരിമിതപ്പെടുത്തുക.
ഉയർന്ന അളവിൽ ഉപ്പ് അടങ്ങിയിട്ടുള്ളതിനാൽ അച്ചാറുകൾക്ക് കർശനമായ വിലക്ക്.


ദിവസം മുഴുവൻ നിങ്ങളുടെ ശരീരത്തിൽ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, കാരണം വൃക്കകളെ അവയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ വെള്ളം സഹായിക്കുന്നു.
പ്രതിദിനം ആറ്-എട്ട് ഗ്ലാസ് വെള്ളം കുടിക്കാൻ ശുപാർശ ചെയ്യുന്നു.
വൃക്കയിലെ കല്ലുകൾ തടയുന്നതിന്, ഒരു ഗ്ലാസ് നാരങ്ങ നീരും നല്ലതാണ്. നാരങ്ങയിൽ പ്രകൃതിദത്ത സിട്രേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് കല്ലുകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു.
ക്രാൻബെറി ജ്യൂസ് ഒരു പ്രധാന ഓപ്ഷനാണ്, കാരണം ഇത് മൂത്രാശയ അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു.

ചെറിയ ജീവിതശൈലി മാറ്റങ്ങൾ യഥാസമയം മികച്ച ഫലങ്ങൾ കാണിക്കും
സമീകൃതാഹാരം പാലിക്കുന്നതിനു പുറമേ, നല്ല ആരോഗ്യത്തിനായി നിങ്ങൾ ഒരു വ്യായാമ ദിനചര്യയും പാലിക്കണം.
നിങ്ങൾ ഒരു പുകവലിക്കാരനാണെങ്കിൽ, നിങ്ങൾ അത് ഉപേക്ഷിക്കുന്നത് പരിഗണിക്കണം.
നിങ്ങളുടെ കുടുംബത്തിൽ വൃക്ക തകരാറുള്ള ആർക്കെങ്കിലും ഉണ്ടെങ്കിൽ വാർഷിക വൃക്ക പരിശോധനയും നിർദ്ദേശിക്കപ്പെടുന്നു.
നിങ്ങളുടെ കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതും സഹായകമാകും. ബന്ധപ്പെട്ട വാർത്തകൾ : മൂത്രത്തില്‍ കല്ലിൻറെ ലക്ഷണങ്ങളെന്തൊക്കെ? രോഗസാധ്യത ആര്‍ക്കാണ് കൂടുതൽ?

English Summary: Eat these foods and drinks to keep your kidneys healthy

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds