1. Health & Herbs

ഗുണങ്ങൾ നിറഞ്ഞ ഏത്തപ്പഴം 

പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്..സാധാരണക്കാരൻ തൻ്റെ ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്.വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്.

KJ Staff
പഴങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ആരോഗ്യപരമായി ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നതും ഏത്തപ്പഴമാണ്..സാധാരണക്കാരൻ തൻ്റെ  ആഹാരത്തിൽ ഒരു ദിവസം ഒരു പഴം ഉൾപ്പെടുത്താൻ പ്രധാനമായും തിരഞ്ഞെടുക്കുന്നത് വാഴപ്പഴങ്ങളാണ്.വാഴപ്പഴം ഏറ്റവും രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവും എല്ലാ സീസണിലും ലഭ്യമാകുന്നതുമാണ്.

ആരോഗ്യദായകം എന്നതിനൊപ്പം സ്വാദിലും ഏത്തപ്പഴം മുന്നിലാണ്.. ഹൃദയാഘാതത്തെ തടയാൻ കഴിയുന്ന ഏത്തപ്പഴം ദഹന പ്രക്രിയ എളുപ്പമാക്കുകയും അമിതവണ്ണം തടയാൻ സഹായിക്കുമെന്നുമാണ് പുതിയ പഠനങ്ങൾ.ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതം ഉൾപ്പെടെയുള്ളവയെ തടയാനും ഏത്തപ്പഴത്തിന് കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.ബ്രിട്ടീഷ് ഹാർട് ഫൗണ്ടേഷനിലെ ഡോ. മൈക്ക് നാപ്ടൺ ഉൾപ്പെടെയുള്ളവരാണ് പഠനത്തിന് നേതൃത്വം നൽകിയത്.

100 ഗ്രാം ഏത്തപ്പഴത്തിൽ ഏകദേശം 90 കലോറി ഉൗർജമുണ്ട്. ഏത്തപ്പഴത്തിലുളള സ്വാഭാവിക പഞ്ചസാരകളായ സൂക്രോസ്, ഫ്രക്റ്റോസ്, ഗ്ലൂക്കോസ് എന്നിവ കഴിച്ചനിമിഷം തന്നെ ഉൗർജമായി മാറുന്നു. കുട്ടികൾക്കും മുതിർന്നവർക്കും പ്രഭാതത്തിലെ തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമായി ഏത്തപ്പഴം ഉപയോഗപ്പെടുത്താം. കൂടാതെ ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തിലുണ്ട്. കോംപ്ലക്സ് കാർബോഹൈഡ്രേറ്റും സിംപിൾ കാർബോഹൈഡ്രേറ്റും അടങ്ങിയ അപൂർവം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. കോംപ്ലക്സ് കാർബോഹൈഡ്രേറ്റ് തുടർച്ചയായി ഉൗർജം തരുന്പോൾ സിംപിൾ കാർബോഹൈഡ്രേറ്റ് അതിവേഗം ശരീരത്തിന് ഉൗർജം ലഭ്യമാക്കുന്നു.രണ്ട് ഏത്തപ്പഴം കഴിച്ചാൽ ഒന്നരണിക്കൂർ വ്യായാമത്തിനുളള ഉൗർജം നേടാം. ഇടനേരങ്ങളിലെ ഭക്ഷണമായും ഏത്തപ്പഴം കഴിക്കാം. 

Ethan Pazham

ഏത്തപ്പഴത്തിൽ കൊഴുപ്പു കുറവാണ്, നാരുകളും വിറ്റാമിനുകളും ധാരാളവും. അമിതഭാരം കുറയ്ക്കുന്നതിനു ഫലപ്രദം. അതിലുളള ബി വിറ്റാമിനുകൾ ഭക്ഷണത്തെ ഉൗർജമാക്കി മാറ്റുന്നതിനും സഹായകം. ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണപ്രദം.

നാഡീവ്യവസ്ഥയുടെ കരുത്തിനും വെളുത്ത രക്താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകം. പുകവലി നിർത്തുന്നവർ നേരിടുന്ന പിൻവാങ്ങൽ ലക്ഷണങ്ങളിൽ നിന്ന്(നിക്കോട്ടിൻ അഡിക്ഷൻ) മോചനത്തിന് ഏത്തപ്പഴത്തിലെ ബി വിറ്റാമിനുകളായ ബി6, ബി12, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ഗുണപ്രദം. മുടിയുടെ തിളക്കത്തിനും വളർച്ചയ്ക്കും മുടിയുടെ അറ്റം പൊട്ടുന്നതു തടയുന്നതിനും ഏത്തപ്പഴം ഗുണപ്രദം. പ്രായമാകുന്നതോടെ എല്ലുകളുടെ കട്ടി കുറഞ്ഞു പൊടിയുന്ന ഓസ്റ്റിയോപൊറോസിസ് എന്നരോഗം ചെറുക്കുന്നതിനും ഏത്തപ്പഴം സഹായകം. കാൽസ്യത്തിന്റെ ആഗിരണത്തിനും ഏത്തപ്പഴത്തിലെ പ്രോബയോട്ടിക് ബാക്ടീരിയ സഹായകം. കാൽസ്യം എല്ലുകൾക്കു കരുത്തുനല്കുന്നു.

ചർമത്തിന്റെ തിളക്കവും ചെറുപ്പവും നിലനിർത്തുന്നതിന് ഏത്തപ്പഴം പതിവായി ആഹാരക്രമത്തിൽ ഉൾപ്പെടുത്തുന്നതു ഗുണകരം. ഏത്തപ്പഴത്തിൽ 75 ശതമാനം ജലാംശമുണ്ട്. ഇത് ചർമം ഈർപ്പമുളളതാക്കി സൂക്ഷിക്കുന്നതിനു സഹായകം. ചർമം വരണ്ട് പാളികളായി അടരുന്നതു തടയുന്നു. 
English Summary: Ethan Pazham for Good Health

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds