1. Health & Herbs

രാത്രികാലങ്ങളിൽ തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ഉറക്കക്കുറവ് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. ഉറക്കകുറവിന് പ്രധാന കാരണം ഇന്നത്തെ ജീവിതശെെലിയും ഭക്ഷണരീതിയുമാണ്. ഇന്ന് ധാരാളം ആളുകൾ ഈ പ്രശ്‌നത്തിന് അടിമയാണ്. രാത്രിയിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തെ കെടുത്താൻ സഹായിക്കുന്നവയാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം.

Meera Sandeep
Food that should be avoided at night
Food that should be avoided at night

ഉറക്കക്കുറവ് മൂലം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം.  ഉറക്കകുറവിന് പ്രധാന കാരണം ഇന്നത്തെ  ജീവിതശെെലിയും ഭക്ഷണരീതിയുമാണ്. ഇന്ന് ധാരാളം ആളുകൾ ഈ പ്രശ്‌നത്തിന് അടിമയാണ്. രാത്രിയിൽ നമ്മൾ കഴിക്കുന്ന ചില ഭക്ഷണങ്ങൾ നമ്മുടെ ഉറക്കത്തെ കെടുത്താൻ സഹായിക്കുന്നവയാണ്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങൾ എന്ന് നോക്കാം. 

- രാത്രിയിൽ കഫീൻ അടങ്ങിയ കാപ്പി, ചായ, എനർജി ഡ്രിങ്ക്സ്, ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കുക. കഫീൻ ഉറക്കകുറവിന് കാരണമാകുന്നു.

- രാത്രിയിൽ എരിവുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. ഇത് നെഞ്ചെരിച്ചിലും ദഹനക്കേടും ഉണ്ടാക്കും. എരിവുള്ള ഭക്ഷണം കഴിച്ച ശേഷം കിടക്കുമ്പോൾ, ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: കഫീന്‍ കൂടുതൽ കഴിക്കുമ്പോഴാണ്ടാകുന്ന ദോഷഫലങ്ങൾ

- വറുത്ത ഭക്ഷണസാധനങ്ങൾ, ചീസുകൾ എന്നിവ പോലെ ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ കൂടുതൽ സമയമെടുക്കും.

- മധുര പദാർത്ഥങ്ങൾ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും.

- തണുത്ത ഭക്ഷണം, ഐസ്ക്രീം, തൈര് എന്നിവയെല്ലാം രാത്രി സമയത്ത് ഒഴിവാക്കേണ്ടവയാണ്.

English Summary: Food that should be avoided at night

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds