1. Health & Herbs

ഉറക്കക്കുറവോ? ഈ ഭക്ഷണങ്ങൾ ഉറങ്ങാൻ സഹായിക്കും, കൂടുതൽ അറിയാം..

വ്യക്തികൾക്കും, കുട്ടികൾക്കും ഉറക്കക്കുറവ് ഉണ്ടായാൽ അത് അവരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു, എന്നാൽ ചില ഭക്ഷണങ്ങളുണ്ട് അത് കഴിച്ച് കഴിഞ്ഞാൽ സുഖ നിദ്ര ഉറപ്പായും ലഭിക്കും.

Raveena M Prakash
Foods will improve sleep, lets find out more...
Foods will improve sleep, lets find out more...

ഉറക്കമില്ലായ്മ ലോകമെമ്പാടുമുള്ള ആളുകളെ ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഉറക്കമില്ലായ്‌മ ഉള്ള വ്യക്തികളിൽ വിഷാദ രോഗങ്ങൾ, ആശങ്ക തുടങ്ങി മറ്റ് മാനസിക പ്രശ്‌നങ്ങൾ ഉണ്ടാവുന്നതിന് കാരണമാവുന്നു. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ നിലവിലുണ്ട്. ഭക്ഷണത്തിൽ ശരീരത്തിനാവശ്യമായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ബി വിറ്റാമിനുകൾ തുടങ്ങിയ ചില നിർണായക പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ, അത് ശരീരത്തിന് നന്നായി ഉറക്കം പ്രദാനം ചെയ്യുമെന്ന് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 

വ്യക്തികൾക്കും, കുട്ടികൾക്കും ഉറക്കക്കുറവ് ഉണ്ടായാൽ അത് അവരുടെ പ്രവർത്തനക്ഷമതയെ ബാധിക്കുന്നു. എന്നാൽ, ചില ഭക്ഷണങ്ങളുണ്ട്, അത് കഴിച്ച് കഴിഞ്ഞാൽ സുഖ നിദ്ര ഉറപ്പായും ലഭിക്കും. ഉറക്കമില്ലായ്മയിലൂടെ കടന്നുപോകുന്നവരാണെങ്കിൽ, അത് ഒരു സ്ലീപ്പ് ഡിസോർഡർ ആണ്.  

ഉറക്കം വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ചറിയാം...

ചൂടുള്ള പാൽ:

ഉറങ്ങുന്നതിനു മുമ്പ് പാൽ കുടിക്കുന്നത് ഉറക്കം വർധിപ്പിക്കാൻ സഹായിക്കും. ചൂടുള്ള പാലിലെ മറ്റ് സംയുക്തങ്ങൾക്കൊപ്പം ട്രിപ്റ്റോഫാനും മെലറ്റോണിനും വ്യക്തികളിൽ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് പോഷകാഹാര വിദഗ്ധർ അവകാശപ്പെടുന്നു. 

ബാർലി ഗ്രാസ് പൗഡർ:

പോഷകാഹാര വിദഗ്ധർ പറയുന്നതനുസരിച്ച്, GABA, കാൽസ്യം, ട്രിപ്റ്റോഫാൻ, സിങ്ക്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന സംയുക്തങ്ങൾ ബാർലി ഗ്രാസ് പൊടിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വാൽനട്ട്: 

വാൽനട്ട് മെലറ്റോണിന്റെ ഏറ്റവും മികച്ച ഉറവിടമാണ്, അവ കഴിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. വാൽനട്ടിലെ ഫാറ്റി ആസിഡ് മൂലകം, നല്ല ഉറക്കത്തിന് സഹായകമാണ്. അവ ശരീരത്തിൽ DHA ആയി പരിവർത്തനം ചെയ്യപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡായ ആൽഫ-ലിനോലെനിക് ആസിഡ് (ALA) നൽകുന്നു. ഇത് ശരീരത്തിൽ DHA സെറോടോണിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നു.

മത്തങ്ങ വിത്തുകൾ:

ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു അമിനോ ആസിഡ് ആയ ട്രിപ്റ്റോഫാന്റെ സ്വാഭാവിക ഉറവിടമായി അവ കണക്കാക്കപ്പെടുന്നു. മത്തങ്ങ വിത്തിൽ സിങ്ക്, കോപ്പർ, സെലിനിയം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും സമയത്തെയും ബാധിക്കുന്നു.

വാഴപ്പഴം:

മഗ്നീഷ്യം, ട്രിപ്റ്റോഫാൻ, വിറ്റാമിൻ ബി6, കാർബോഹൈഡ്രേറ്റ്സ്, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് വാഴപ്പഴം, ഇത് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങളായി കണക്കാക്കപ്പെടുന്നു, ഇത് മെച്ചപ്പെട്ട ഉറക്ക രീതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. 

ചിയ വിത്തുകൾ:

ചിയ സീഡിൽ ട്രിപ്റ്റോഫാൻ ധാരാളമായി കാണപ്പെടുന്നു. അത് ഒരു അമിനോ ആസിഡാണ്, അത് ശരീരത്തിലെ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, ഉറക്കക്കുറവ് പ്രശ്‍നങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കണ്ണുകളുടെ ആരോഗ്യവും കരുത്തും നിലനിർത്താൻ ഈ ഭക്ഷണങ്ങൾ ഉത്തമം

Pic Courtesy: Pexels.com 

English Summary: Foods will improve sleep, lets find out more...

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds