1. Health & Herbs

'' മനസ്സാണ് ശരീരത്തിന്റെ യജമാനൻ '' ഹരിതാമൃതം 2024 ആഘോഷപൂർവ്വം വടകരയിൽ

പരമ്പരാഗത കുടിൽ വ്യവസായങ്ങൾ ,പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങൾ ,നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയും വടകരയിൽ നടക്കും.

Arun T
ഹരിതാമൃതം പരിപാടി
ഹരിതാമൃതം പരിപാടി

കാർഷിക മേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുക ,എല്ലാവർക്കും എപ്പോഴും എവിടെയും വിഷമില്ലാത്ത ഭക്ഷണം ലഭ്യമാക്കുക തുടങ്ങിയ സദുദ്ദേശവുമായി പാരമ്പര്യ ചികിത്സാ സമ്പ്രദായത്തെ പുനരുദ്ധരിക്കുന്നതോടൊപ്പം ആധുനിക ചികിത്സാ സമ്പ്രദായങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട് ചെലവ് കുറഞ്ഞതും ഫലപ്രദവുമായ ചികിത്സ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടു കൊണ്ട് പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്‌കരിച്ച ഹരിതാമൃതം കർമ്മ പദ്ധതിയുടെ പതിനാലാം വാർഷികാഘോഷം പതിനായിരങ്ങളെ സാക്ഷിയാക്കി ആഘോഷപൂർവ്വം ആചരിക്കാനുള്ള മുന്നൊരുക്കങ്ങൾ വടകരയിൽ പുരോഗമിക്കുന്നു . പരമ്പരാഗത കുടിൽ വ്യവസായങ്ങൾ ,പരമ്പരാഗത കാർഷിക ഉൽപ്പന്നങ്ങൾ ,നടീൽ വസ്തുക്കൾ എന്നിവയുടെ പ്രദർശനവും വില്പനയും വടകരയിൽ നടക്കും.

നാടൻ ഭക്ഷണശാല ,പരിസ്ഥിതി കാർഷിക ആരോഗ്യ പുസ്തകങ്ങളുടെ പ്രദർശനവും വിൽപ്പനയും ,നാട്ടുചികിത്സ ക്യാമ്പ് തുടങ്ങിയവയും ഹരിതാമൃതം പരിപാടിയിൽ പൊതുജനങ്ങൾക്കായി സമർപ്പിക്കും.

കലാസാംസ്കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ നിറസാന്നിധ്യത്തിൽ ഫെബ്രുവരി 9 മുതൽ 13 വരെ വടകര ടൗൺ ഹാളിലും പരിസരത്തുമായിട്ടായിരിക്കും ഈ ബൃഹദ് പരിപാടിയുടെ അരങ്ങുണരുക. .കടത്തനാടൻ പെരുമ അഥവാ വടകരക്കാരുടെ ആഘോഷം.

പരമ്പരാഗത കൃഷിയുടെ നാട്ടറിവുകൾക്കൊപ്പം പാരമ്പര്യ ചികിത്സാ അറിവുകളെ സാധാരണക്കാർക്ക് പരിചയപ്പെടുത്താനും അനുഭവവേദ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് കോഴിക്കോട് ജില്ലയിൽ വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻറെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മഹത്തായ ആരോഗ്യശുശ്രൂഷാ പരിപാലന കേന്ദ്രമാണ് മുക്കാളിയിലെ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം.

അനുഭവജ്ഞാനത്തിലധിഷ്ഠിതമായ നേരറിവുകളും പരമ്പരാഗത ചികിത്സാരീതികളും സമന്വയിപ്പിച്ചു കൊണ്ടുള്ള വൈദ്യവിജ്ഞാനീയശാഖയാണ് നാട്ടുവൈദ്യം അഥവാ പാരമ്പര്യ ചികിത്സ .

തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വാമൊഴിയിലൂടെ വിനിമയം ചെയ്യപ്പെട്ടതും അതീവ രഹസ്യമായി കരുതിപ്പോന്നതുമായ ഒറ്റമൂലികളക്കമുള്ള ചികിത്സാവിധികളാണ് നാട്ടുവൈദ്യത്തിൻറെ ജീവാത്മാവെന്നുവേണം കരുതാൻ .
ദൈനംദിന ആരോഗ്യപരിപാലനത്തിന് അത്യന്തം പ്രയോജനപ്രദമായ സസ്യങ്ങളെ ,ഔഷധച്ചെടികളെ വീട്ടുവളപ്പിൽ നട്ടുവളർത്തിയവരായിരുന്നു നമ്മുടെ പൂർവ്വ പിതാക്കന്മാർ .
നമ്മുടെ നാട്ടിടവഴികളിലും വീട്ടുപറമ്പുകളിലും വയലോരങ്ങളിലും ലഭ്യമായ ഔഷധ സസ്യങ്ങൾ ഉപയോഗിച്ചു കൊണ്ട് നമ്മൾ നേരിടുന്ന നാനാവിധ രോഗങ്ങളെയും ആയുർവ്വേദ ചികിത്സാരീതിയിലൂടെ പ്രതിരോധിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയുമെന്ന് തലമുറകൾക്ക് മുമ്പ്തന്നെ മനുഷ്യ രാശിക്ക് സംഭാവന ചെയ്ത നാട്ടുവൈദ്യന്മാരെ അഥവാ പാരമ്പര്യചികിത്സകരെ കൃതജ്ഞതാനിർഭരമായ മനസ്സോടെ നമുക്ക്‌ സ്‌മരിക്കാം.

ഭാരതത്തിൻറെ തനത് ചികിത്സാസമ്പ്രദായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ,നൂതനഗവേഷണ ചികിത്സാ പദ്ധതികളെ പുനരുജ്ജീവിപ്പിക്കുന്നതിനും ചികിത്സാപദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഫലപ്രദവും ചെലവ് കുറഞ്ഞതുമായ ചികിത്സ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി വടകര കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മ ദേശസേവ എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ആവിഷ്‌ക്കരിച്ച ആയുർവ്വേദ ആരോഗ്യപരിപാലന കേന്ദ്രമായ സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം വളർച്ചയുടെ നിറവിൽ .

നാട്ടുവൈദ്യത്തിന്റെ പുനർജ്ജനി !
സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം നാൾവഴികളിലൂടെ

സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം മുക്കാളിയിൽ .
2008 ൽ പ്രമുഖ ആത്മീയ പ്രഭാഷകനും ഹരിതാമൃതം ചെയർമാനുമായ  പി .പി .ദാമോദരൻ മാസ്റ്റർ (റിട്ട :ഡി .ഡി ) ഭദ്രദീപം കൊളുത്തി ആചാര്യ ഗോപാലകൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ വടകര ട്രെയിനിംഗ് സ്‌കൂളിന് സമീപം പോത്താലക്കുനിയിൽ നാരായണിയുടെ വസതിയിൽ  ശുഭാരംഭം കുറിച്ച സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം കൂടുതൽ ഹരിതാഭമായ നിലയിൽ പതിനാലാം വർഷത്തിന്റെ നിറവിലെത്തിനിൽക്കുകയാണിപ്പോൾ.

ചോമ്പാലയിലെ ജനപ്രിയനായ പൊതുകാര്യപ്രസക്തനും രാഷ്ട്രീയ പ്രവർത്തകനുമായ പരേതൻ ശ്രീ.കെ .എ.നാരായണൻ എന്ന പരോപകാരിയുടെ സ്വപ്‌ന സാക്ഷാത്ക്കരമായിരുന്ന ചോമ്പാൽ സഹകരണ ആശുപത്രിയുടെ പ്രവർത്തനം മന്ദഗതിയിലായ കാലത്താണ്  ചോമ്പാൽ സഹകരണ ആശുപത്രി ഭരണസമിതിയുടെയും മുൻ അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പരേതൻ ശ്രീ .പി .നാണുമാസ്റ്റരുടെയും  നേതൃത്വത്തിലുള്ള ഉപദേശക സമിതിയുടെ തികച്ചും ഉദാരവും ശ്രമകരവുമായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രത്തിന് സഹകരണ ആശുപത്രിക്കായി നിർമ്മിച്ച കെട്ടിടത്തിൽ പ്രവർത്തനാനുമതി ലഭിച്ചത് .

വടകര നഗരസഭ അഴിയൂർ ഗ്രാമപഞ്ചായത്ത് അടക്കമുള്ള തദ്ദേശ ശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ നിർല്ലോഭമായ  പിന്തുണയാണ് ''സമുദ്ര'' യ്ക്ക് ഇത്രയും വലിയ നേട്ടം കൈവരിക്കാനായത്  .

മുൻ എം. എൽ. എ യും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന പരേതൻ അഡ്വ .എം .കെ .പ്രേംനാഥ്‌ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച  സമുദ്രയുടെ മുന്നേറ്റം തുടന്നുകൊണ്ടേയിരിക്കുന്നു
മുൻ എം. എൽ. എ യും നാട്ടുകാർക്ക് പ്രിയങ്കരനുമായിരുന്ന പരേതൻ അഡ്വ .എം .കെ .പ്രേംനാഥ്‌ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച സമുദ്രയുടെ മുന്നേറ്റം തുടന്നുകൊണ്ടേയിരിക്കുന്നു

ഉൾനാടൻ ഗ്രാമപ്രദേശമായ ചോമ്പാലയിലെ  മുക്കാളി ടൗണിൽ ചിലദിവസങ്ങളിൽ ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്കിന് സമീപം തുടങ്ങി മെയിൻ റോഡിലുമെല്ലാം നിരവധി വാഹനനങ്ങൾ ഒന്നിനു പിറകെ  ഒന്നെന്ന നിലയിൽ പാർക്ക് ചെയ്‌ത് കാണുന്നത് നാട്ടുകാരുടെ അടുത്തകാലങ്ങളിലെ പതിവ് കാഴ്‌ച്ച  .

കേരളത്തിൻറെ  തെക്കും വടക്കുമുള്ള ജില്ലകളിൽ നിന്നും അതിരാവിലെതന്നെ ഇവിടെയെത്തുന്ന വാഹനങ്ങളിൽ കാൻസർ രോഗികളടക്കം  സമുദ്രയിൽ ചികിത്സക്കായെത്തുന്നവർ .
ചില ദിവസങ്ങളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെയും  കാണാം .

തങ്കച്ചൻ വൈദ്യരുടെ പരിശോധനാദിവസം തിരക്ക് ഒന്നുകൂടി വർധിക്കും .
സമുദ്രയിലെ ബിൽഡിങ്ങിന്റെ താഴെയും മുകളിലുമുള്ള എല്ലാമുറികളിലും വരാന്തയിലും നിന്ന് തിരിയാനിടമില്ലാത്ത അവസ്ഥ .

''രോഗം മാറുമെന്ന വിശ്വാസവും , മാറണം എന്ന ആഗ്രഹവും ''
-ഉണ്ടെങ്കിൽ ഏതു രോഗവും മാറും എന്ന സന്ദേശം അന്വർത്ഥമാക്കുകയാണ് ഈ മഹദ് സ്ഥാപനം .

വടകര കരിമ്പനപ്പാലത്തിനടുത്തുള്ള ഭജനമഠത്തിന് സമീപം  സമുദ്രയുടെ ഉപചികിത്സാകേന്ദ്രവും ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു .
 ജൈവകാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണ വിതരണകേന്ദ്രം എന്ന നിലയിൽ ജൈവകലവറ വേറെയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

പരമ്പരാഗത ചികിത്സയായ ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ഫലപ്രദമായ നിലയിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ ഇതിനകം സമുദ്ര ആയുർവ്വേദക്ക് കഴിഞ്ഞതായി അധികൃതർ വ്യക്തമാക്കുന്നു .

നിരവധി പാരമ്പര്യ വൈദ്യ ശേഷ്ഠന്മാരെ കേരളീയ പൊതുസമൂഹത്തിന് മുൻപാകെ പരിചയപ്പെടുത്താനും ബിരുദധാരികളായ ധാരാളം ചികിത്സകർക്ക് പാരമ്പര്യ വൈദ്യത്തിൻറെ മേന്മ തൊട്ടറിയുവാനുള്ള അവസരം ഒരുക്കാനും സമുദ്ര ആയുർവ്വേദഗവേഷണകേന്ദ്രത്തിന് ഇതിനകം കഴിഞ്ഞുവെന്നതും  അഭിമാനപൂർവ്വം സമുദ്ര യുടെ ഭാരവാഹികൾ പങ്കുവെക്കുന്നു .

സർവ്വോപരി ആയിരക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി എന്ന ചാരിതാർഥ്യം വേറെയും അവർക്കുള്ളതായി പ്രസ്‌താവിക്കുകയുമുണ്ടായി .

മണ്മറഞ്ഞു കൊണ്ടിരിക്കുന്ന പാരമ്പര്യ വൈദ്യത്തിലെ പൈതൃക വിജ്ഞാനങ്ങളെ പുനരുദ്ധീകരികാരണം എന്ന ലക്ഷ്യവുമായി ശുഭാരംഭം കുറിച്ച സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ഗുണഭോക്താക്കളായി.

കേരളത്തിനകത്തും പുറത്തുമായി എണ്ണമറ്റ രോഗികളുണ്ടെന്ന വസ്തുത അഭിമാനപൂർവ്വം സമുദ്ര അധികൃതർ പങ്കുവെക്കുകയുണ്ടായി.

മോഡേൺ മെഡിസിൻ ,ആയുർവേദം, ഹോമിയോ ,യുനാനി ,പ്രകൃതി ചികിത്സ തുടങ്ങിയ വിവിധ ചികിത്സാ ശാഖകൾക്കൊപ്പം തന്നെ മുഖ്യധാരയിലേക്ക് പാരമ്പര്യവൈദ്യത്തേയും  പ്രതിഷ്ഠിക്കുവാൻ  കഴിയുന്ന തരത്തിൽ ഫലപ്രദമായ ഇടപെടൽ നടത്തുവാൻ സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന് ഇതിൻറെ മുഖ്യഘടകം ഡോക്ടർ .പി .കെ .സുബ്രഹ്മണ്യൻറെ  സമർപ്പിതമായ സേവനമാണ് ലഭിച്ചതെന്ന്  തർക്കമറ്റ വസ്തുതയാണെന്ന് കൃതജ്ഞതാനിർഭരമായ മനസ്സോടെ സംഘാടകർ അനുസ്‌മരിച്ചു .

പാലക്കാട് ജില്ലയിലെ അതിപ്രശസ്തമായ വൈദ്യ തറവാട്ടിൽ ജനിച്ച  .ഡോക്ടർ പി .കെ .സുബ്രഹ്മണ്യനൊപ്പം റിട്ട . അദ്ധ്യാപിക കൂടിയായ സഹധർമ്മിണി  ഒ .എ .ലക്ഷ്‌മി ടീച്ചറും ഭർത്താവിനൊപ്പം സമുദ്രയിൽ ഇപ്പോഴും സേവനമനുഷ്ഠിച്ചു വരുന്നു .
 
''ബിരുദാനന്തര ബിരുദം നേടിയ ചികിത്സകർക്ക് പഠിക്കുവാനും ചികിത്സിക്കുവാനും മറ്റുമായി എല്ലാവർഷവും സർക്കാരും സമൂഹവും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്.

 എന്നാൽ പാരമ്പര്യ വൈദ്യന്മാർക്ക്  പഠിക്കുന്നതിനും  ചികിത്സ നടത്തുന്നതിനും അവരിൽ നിന്നും   ചികിത്സിക്കുന്ന രോഗികൾക്കോ  യാതൊരു വിധ ആനുകൂല്യങ്ങളും സർക്കാരോ സമൂഹമോ നൽകുന്നുമില്ല . എന്നിട്ടും ധാരാളം രോഗികൾക്ക് ആശ്വാസം പകരുന്ന തരത്തിൽ നിരവധി പാരമ്പര്യ വൈദ്യന്മാർ നല്ല നിലയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

എന്നാൽ ആയുർവ്വേദ കോളേജിൽ പഠിച്ചവർ  മാത്രമാണ് യഥാർത്ഥ ചികിത്സകരെന്നും ഗുരുമുഖത്തുനിന്നും  പഠിച്ചവരും സ്വയംഭൂവായവരും വ്യാജന്മാർ ആണെന്ന് പ്രചരിപ്പിച്ച് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് പേടിപ്പിച്ച് പീഡിപ്പിച്ച് മൂലക്കിരുത്തുവാനും ഇതുവഴി പാരമ്പര്യ വൈദ്യത്തെ  ഇല്ലാതാക്കുവാനും ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ് .

ഇവരുടെ ഈ സമീപനം പാരമ്പര്യ വൈദ്യന്മാരെയും അവരിൽ നിന്നും ചികിത്സ സ്വീകരിക്കുന്ന പൊതുജനങ്ങളെയും വളരെയധികം  പ്രയാസപ്പെടുത്തുകയാണ് '' 

  - ടി .ശ്രീനിവാസൻ .

ചികിത്സാരംഗത്ത് പുതിയ ദിശാബോധം അനിവാര്യമാണെന്ന നിലപാടിലുറച്ചുനിന്നുകൊണ്ടുതന്നെയാണ്   സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രം ചെയർമാൻ ശ്രീ .ടി .ശ്രീനിവാസൻ തന്റെ വാക്കുകൾ ഉപസംഹരിച്ചത് ,

ക്യാൻസർ ചികിത്സയിൽ പ്രധാനം വിഷഭക്ഷണം ഉപേക്ഷിക്കലാണെന്ന സാക്ഷ്യപ്പെടുത്തലോടെ ക്യാൻസർ  ചികിത്സയുമായി ബന്ധപ്പെട്ട് വിശദമായ ഒരു പഠനം ഉണ്ടാവണമെന്നും ആയതിനു ബഹു .മുഖ്യമന്ത്രി മുൻകൈയ്യെടുത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സമുദ്ര ചെയർമാൻ ശ്രീ .ടി ,ശ്രീനിവാസൻ ഈ അടുത്ത സമയത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയുണ്ടായി.

''കോൺക്രീറ്റ് സൗധങ്ങളും ഒരുതരി മണ്ണുമില്ലാത്ത ഇന്റർലോക്ക് പാകിയ  മുറ്റവും മൊബൈൽ ഫോണും ഇന്റർനെറ്റും നയിക്കുന്ന ആധുനിക ജീവിതത്തിൻറെ ആലസ്യമെന്നോ തിരക്കെന്നോ വിശേഷിപ്പിക്കാവുന്ന സമൂഹ മനസ്സിലേയ്ക്ക് മുത്തശ്ശി വൈദ്യവും പാരമ്പര്യ വൈദ്യവും  അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ് .

എന്നിരുന്നാലും ആധുനിക ചികിത്സയുടെ പാർശ്വഫലങ്ങളുടെ ആധിക്യവും സാമ്പത്തിക നഷ്‌ടവും കണക്കിലെടുക്കുമ്പോൾ പൂർവ്വീകമായ ജീവിത സംസ്ക്കാരവും ചികിത്സകളും വർത്തമാനകാല വിഷയങ്ങളാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് ''-
സമുദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന മുത്തശ്ശി വൈദ്യ പഠനശാല ഡയറക്റ്റരും പ്രമുഖ എഴുത്തുകാരിയുമായ ശ്രീമതി. പി .രജനിയുടെ പരസ്യപ്രസ്താവന ഇങ്ങിനെ തുടരുന്നു .

സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം

 ടി .ശ്രീനിവാസൻ ,ചെയർമാൻ  9539157337
ഡോ.പി . കെ. സുബ്രഹ്മണ്യൻ.(ഡയറക്റ്റർ & മെഡിസിൻ സൂപ്പർവൈസർ  9539611741)
എൻ.കെ . അജിത്കുമാർ .ജനറൽ സെക്രട്ടറി  92074 32590
 വി. പി .ശിവകുമാർ .അഡ്‌മിനിസ്‌ട്രേറ്റർ 9446471083

ചികിത്സാ വിഭാഗം :

കെ .ഗോപാലൻ വൈദ്യർ .വടകര .(ആസ്ഥാന ഗുരുനാഥൻ ).
കെ .തങ്കച്ചൻ വൈദ്യർ .മാലോം .കാസർഗോഡ് (മുഖ്യചികിത്സകൻ )
എം .ഐ .മാത്യുസ് വൈദ്യർ മണ്ണാർക്കാട്
ഡോ.ശിൽപ്പ BAMS ആയുർവ്വേദ ഡോക്റ്റർ
ഡോ .അശ്വതി രാജ്‌ BAMS അസി ,ഡയറക്റ്റർ ഫിസിഷ്യൻ
 ആർ .ഉത്തമൻ വൈദ്യർ .തിരുവനന്തപുരം  (ആയുർവ്വേദ സിദ്ധ -സിദ്ധ നാട്ടുവൈദ്യൻ )
ഡോ .എം .വി ,ജനാർദ്ദനൻ വൈദ്യർ .മഞ്ചേരി (പാരമ്പര്യ ചികിത്സകൻ)
മടിക്കൈ കുമാരൻ വൈദ്യർ .കാസർഗോഡ് (പാരമ്പര്യ നാട്ടുവൈദ്യൻ )
ധനരാജ് ഗുരുക്കൾ .പയ്യന്നൂർ (കളരി മർമ്മ ചികിത്സ )
വൈദ്യൻ എ .നടരാജ സ്വാമി.കോയമ്പത്തൂർ
ടി. കെ .ബീന ചന്ത്രോത്ത് .(മൈഗ്രെയ്ൻ ,തലവേദന)
സുഹറാബി വൈദ്യർ ,കോഴിക്കോട് ( പാരമ്പര്യ ചികിത്സക )
തുടങ്ങി ആയുർവ്വേദചികിത്സകരുടെ നീണ്ട നിരതന്നെയാണ്
സമുദ്രയുടെ ചികിത്സാ കേന്ദ്രത്തിൽ കാണാനായത്.

With Pranams,

Divakaran Chombala.
Mob: 9895745432
English Summary: Harithamrutham ayurveda exibition preparation going on

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds