1. Health & Herbs

ശരീരത്തിലെ വിഷാംശം പുറന്തള്ളാൻ വെണ്ടയ്ക്ക കഴിക്കാം!!

നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, വെണ്ടയ്ക്ക കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വളരെ നേരം വയറു നിറഞ്ഞിരിക്കുന്നതായി തോന്നാൻ വെണ്ടയ്ക്ക കഴിക്കുന്നത് വഴി സഹായിക്കും.

Raveena M Prakash
Health benefits of eating lady finger
Health benefits of eating lady finger

നമുക്ക് എല്ലാവർക്കും വളരെ സുപരിചിതമായ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, ഇത് കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. വളരെ നേരം വയറു നിറഞ്ഞിരിക്കുന്നതായി തോന്നാൻ വെണ്ടയ്ക്ക കഴിക്കുന്നത് കൊണ്ട് സാധിക്കും. വെണ്ടയ്ക്ക കഴിച്ച ഒരു വ്യക്തിയ്ക്ക് വിശപ്പ് തോന്നുന്നത്, വളരെ വൈകുമെന്ന് ആരോഗ്യ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. കുടലിൽ വളരെയധികം വിഷാംശം അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ അത് ശരീരത്തിലേക്ക് പോഷകങ്ങളും, മിനറൽസും പുറത്തു വിടാൻ സമയമെടുക്കും. എന്നാൽ വെണ്ടയ്ക്ക കഴിക്കുന്നത് വഴി വ്യക്തികളിൽ മികച്ച ദഹനം സൃഷ്ടിയ്ക്കാൻ സഹായിക്കുന്നു.

ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക, ശരീരത്തിലെ വൻകുടലിന്റെ പ്രധാന ഭാഗമായ കൊളോൺ (colon) വൃത്തിയാക്കാനും, അതിലെ വിഷാംശങ്ങൾ പുറന്തള്ളാനും വെണ്ടയ്ക്കയിൽ അടങ്ങിയ സംയുക്തങ്ങൾക്ക് സാധിക്കുന്നു. വൻകുടലിൽ വളരെ വേഗത്തിൽ പോഷകങ്ങൾ വലിച്ചെടുക്കാനും ഇതിലെ പോഷകങ്ങൾ സഹായിക്കുന്നു. വളരെയധികം കലോറി കുറഞ്ഞ ഒരു പച്ചക്കറിയാണിത്. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന വ്യക്തികളാണെങ്കിൽ ഇനി മുതൽ ഡയറ്റിൽ വെണ്ടയ്ക്ക ചേർക്കുന്നത് നല്ലതാണ്. വെണ്ടയ്ക്ക ഒരു ഡൈയൂററ്റിക് ആയി പ്രവർത്തിക്കുന്നു, ധാരാളം വെള്ളം കുടിക്കുന്ന ആളുകളിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ വെണ്ടയ്ക്ക കഴിക്കുന്നത് വഴി സഹായിക്കും. അതോടൊപ്പം ആവശ്യത്തിലധികമുള്ള മൂത്രം വിസർജ്ജനം നടത്താനും ഇത് സഹായിക്കുന്നു.

കൊളസ്ട്രോൾ കുറയ്ക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ശരീരത്തിലെ കൊളസ്ട്രോളായ LDL കുറയ്ക്കാൻ വെണ്ടയ്ക്ക കഴിക്കുന്നത് വഴി സാധിക്കുന്നു. വെണ്ടയ്ക്കയിൽ അടങ്ങിയ ഫൈബറും, പെക്ടിനും LDL കൊളസ്ട്രോൾ നീക്കം ചെയ്യുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പച്ചക്കറിയിൽ ഏറ്റവും മികച്ച ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വളരെ നല്ല ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക എന്ന വിദഗ്ധർ അഭിപ്രായപ്പെടുന്നു.  ഹൃദയ ധമനികളിൽ അടിഞ്ഞു കൂടുന്ന പ്ലാക്ക് ഇല്ലാതാക്കാൻ വെണ്ടയ്ക്ക സാധിക്കും. 

കാൻസറിനെതിരെ പ്രവർത്തിക്കുന്നു.

കാൻസർ ബാധിച്ച വ്യക്തികളിലെ ക്ഷീണം കുറയ്ക്കാൻ ഇത് സഹായിക്കുന്നു. വെണ്ടയ്ക്കയിൽ ധാരാളം ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്, ഇത് കാൻസറിനു കാരണമാവുന്ന ഫ്രീ റാഡിക്കൽസിനെതിരെ പ്രവർത്തിക്കുന്നു. രോഗ പ്രതിരോധത്തിന്റെ കാര്യത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. വെണ്ടയ്ക്കയിൽ അടങ്ങിയ പോഷകങ്ങൾ വൻകുടലിലെ നല്ല ബാക്റ്റീരിയകളെ സഹായിക്കുന്നു. ഗർഭിണിയാവാൻ ആഗ്രഹിക്കുന്ന സ്ത്രീകളിൽ, വളരെയധികം പ്രാധാന്യമുള്ള ഒരു ഘടകമാണ് ഫോളിക് ആസിഡ്, വെണ്ടയ്ക്കയിൽ അടങ്ങിയ ഫോളേറ്റ് അമ്മയ്ക്ക് കുഞ്ഞിനും പൂർണ ആരോഗ്യം പ്രദാനം ചെയ്യാൻ സഹായിക്കുന്നു എന്ന് ശാസ്ത്രിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 

ബന്ധപ്പെട്ട വാർത്തകൾ: വൈറ്റമിൻ സി, ഏറ്റവും കൂടുതൽ അടങ്ങിയ പച്ചക്കറിയാണ് കയ്പക്ക, കൂടുതൽ അറിയാം...

Pic Courtesy: Pexels.com

English Summary: Health benefits of eating lady finger

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds