1. Health & Herbs

അച്ചാർ നിർബന്ധമാണോ? എങ്കിൽ ഈ അസുഖങ്ങൾ പിന്നാലെ…

അച്ചാർ കഴിയ്ക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല. അച്ചാർ കഴിക്കുന്നത് അമിതമായാൽ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Anju M U
pickle
അച്ചാർ നിർബന്ധമാണോ? എങ്കിൽ ഈ അസുഖങ്ങൾ പിന്നാലെ…

എന്തൊക്കെ കറികളുണ്ടെങ്കിലും അൽപം അച്ചാറ് (Pickle) കൂടി വേണമെന്ന് ചിലർക്ക് നിർബന്ധമുണ്ട്. പച്ചക്കറികളോ പഴങ്ങളോ മത്സ്യമോ മാംസമോ ചേർത്ത അച്ചാറിനോട് ഭ്രമമുള്ളവർ ധാരാളമുണ്ട്. എന്നാൽ എന്നും അച്ചാർ കഴിയ്ക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.

ബന്ധപ്പെട്ട വാർത്തകൾ: കറ്റാർവാഴ അമിതമായാൽ ദോഷമാകും; ചർമത്തിനും വയറിനുമുൾപ്പെടെ 8 പാർശ്വഫലങ്ങൾ

അതായത്, ഈ ശീലം പലതരത്തിൽ മോശമായ ആരോഗ്യസ്ഥിതി നിങ്ങളിൽ സൃഷ്ടിക്കും. ഇത്തരത്തിൽ അച്ചാർ കഴിക്കുന്നത് അമിതമായാൽ സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ (Side effects of pickle) എന്തൊക്കെയെന്ന് നോക്കാം.

  • കരളിനും വൃക്കയ്ക്കും ദോഷം

അച്ചാർ കൂടുതൽ സമയം കേടാകാതെ സൂക്ഷിക്കുന്നതിനായി ഉപ്പ് ധാരാളം ചേർക്കുന്നു. ഉപ്പിൽ സോഡിയം അടങ്ങിയിട്ടുണ്ട്.
WHO നിർദേശിക്കുന്നത് അനുസരിച്ച്, ഒരാൾ ഒരു ദിവസം അഞ്ച് ഗ്രാമിൽ താഴെ അളവിലാണ് ഉപ്പ് കഴിക്കേണ്ടത്. അതായത് ഏകദേശം ഒരു ടീസ്പൂൺ ഉപ്പ്. ഇതുമൂലം ശരീരത്തിന് ആവശ്യമായ സോഡിയം ലഭിക്കുന്നു. ശരീരത്തിലെ സോഡിയത്തിന്റെ ആവശ്യം നമ്മുടെ ഭക്ഷണത്തിലൂടെയാണ് നിറവേറ്റപ്പെടുന്നത്. എന്നാൽ ആഹാരം ഒഴികെയുള്ള വസ്തുക്കളിലൂടെ നാം കൂടുതൽ ഉപ്പ് കഴിക്കുന്നത് മൂലം ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലാകുന്നു.

അച്ചാറിൽ നിന്നുള്ള സോഡിയം അമിതാകുന്നത് വഴി നിരവധി പ്രശ്നങ്ങൾ ഉണ്ടാകും. അതിനാൽ, സമീകൃത അളവിൽ സോഡിയം കഴിക്കുന്നതിനായി ശ്രദ്ധിക്കണം. ഇങ്ങനെ ഉണ്ടാകുന്ന അധിക സോഡിയം നിങ്ങളുടെ വൃക്കകളെയും കരളിനെയും തകരാറിലാക്കും. അച്ചാറിൽ ധാരാളം സോഡിയം അടങ്ങിയിട്ടുണ്ട്. സോഡിയം അമിതമായി കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നു. ഇത് മറ്റ് അവയവങ്ങളിൽ സമ്മർദം ചെലുത്തുന്നു. ഈ സാഹചര്യത്തിൽ, കരളും വൃക്കയും തകരാറിലാകും. അതിനാൽ കരൾ, കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ അച്ചാർ കൂടുതലായി കഴിക്കരുത്.

  • രക്തസമ്മർദം ഉയർത്തുന്നു

ഭക്ഷണത്തിൽ ഉയർന്ന അളവിൽ സോഡിയം കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർധിപ്പിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. സോഡിയത്തിന്റെ സാന്നിധ്യം ബിപി രോഗികൾ കഴിച്ചാലും, പ്രശ്‌നങ്ങളൊന്നുമില്ലാത്തവർ കഴിച്ചാലും അവരുടെ ബിപി ഉയരുന്നതിന് കാരണമാകും.

  • അൾസർ, വീക്കം എന്നിവയുടെ സാധ്യത കൂടുതൽ

അച്ചാറുകളിലും മറ്റും മസാലയുടെ അളവ് കൂടുതലായിരിക്കും. ഇത് അൾസറിലേക്ക് നയിക്കുന്നു. ഇതുകൂടാതെ, ഉപ്പ് ശരീരത്തിൽ അധിക അളവിൽ ആകുന്നത് വീക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.

  • ഗർഭിണികൾ അച്ചാർ പരിമിതമായി കഴിക്കുക

ഗർഭകാലത്ത് സ്ത്രീകൾക്ക് അച്ചാറിനോടുള്ള ആഗ്രഹം കൂടുതലായിരിക്കും. ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ മാറ്റങ്ങൾ അച്ചാർ അമിതമായാൽ ദോഷകരമായി ബാധിക്കും. അച്ചാറിലൂടെ, ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ലഭിക്കുന്നു. ഇത് ശരിക്കും ശരീരത്തിന് ഗുണപ്രദമാണ്. എന്നാൽ അച്ചാറുകൾ ധാരാളമായി കഴിക്കുന്നത് സ്ത്രീകളിൽ ഉയർന്ന രക്തസമ്മർദത്തിനും പക്ഷാഘാതത്തിനും സാധ്യത വർധിപ്പിക്കുന്നു.

അതിനാൽ, ഗർഭം അലസൽ പോലുള്ള ഗുരുതര പ്രശ്നങ്ങളിലേക്കും ഇത് നയിക്കും. അതിനാൽ തന്നെ അച്ചാറുകൾ പരിമിതമായ അളവിൽ മാത്രം കഴിക്കുക.

  • പുരുഷന്മാർ അച്ചാർ അധികം കഴിക്കരുത്

പുരുഷന്മാർ ദിവസവും അച്ചാർ കഴിക്കരുത്. ഉപ്പ് അമിതമായ അളവിലുണ്ടായാൽ, ബീജ ഉൽപ്പാദനത്തെ ദോഷകരമായി ബാധിക്കുന്നു. മാത്രമല്ല, വന്ധ്യത പോലുള്ള പ്രശ്നങ്ങൾക്കും ഇത് കാരണമാകുന്നു. അതിനാൽ, പുരുഷന്മാരും അച്ചാറുകൾ പരിമിതമായ അളവിൽ കഴിക്കണം.
ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ, അച്ചാർ കഴിയ്ക്കുന്നതിൽ അൽപം നിയന്ത്രണം കൊണ്ടുവരാം.

അതായത്, നിങ്ങൾക്ക് അച്ചാറുകൾ വളരെ ഇഷ്ടമാണെങ്കിൽ, ആഴ്ചയിൽ ഒരിക്കൽ അച്ചാർ കഴിക്കാം. എന്നാൽ നിങ്ങൾക്ക് ബിപി പോലുള്ള എന്തെങ്കിലും അസുഖമുണ്ടെങ്കിൽ, അച്ചാറുകൾ പാടെ ഒഴിവാക്കണം.

English Summary: If You Are Eating Pickle Daily, Will Have These Health Problems

Like this article?

Hey! I am Anju M U. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds