1. Health & Herbs

പ്രമേഹരോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് ഏറ്റവും മികച്ച മധുരപലഹാരമോ?

കൊക്കോ ബീൻസിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യ ഉത്പന്നമാണ് ചോക്ലേറ്റ്.

Anusmruthi V
പ്രമേഹരോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് ഏറ്റവും മികച്ച മധുരപലഹാരമോ?
പ്രമേഹരോഗികൾക്ക് ഡാർക്ക് ചോക്ലേറ്റ് ഏറ്റവും മികച്ച മധുരപലഹാരമോ?

കൊക്കോ ബീൻസിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഒരു ഭക്ഷ്യ ഉത്പന്നമാണ് ചോക്ലേറ്റ്. മിഠായിയായി കഴിക്കുകയും പാനീയങ്ങൾ ഉണ്ടാക്കാനും വിവിധ ബേക്കറി ഉത്പന്നങ്ങൾ രുചികരമാക്കാനും ഉപയോഗിക്കുന്നു. കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമായ ഇത് ഊർജ്ജത്തിന്റെ മികച്ച ഉറവിടമാണ്, കൂടാതെ ഉത്തേജിപ്പിക്കുന്ന ആൽക്കലോയിഡുകളായ തിയോബ്രോമിൻ, കഫീൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. ചോക്ലേറ്റ് വിവിധ രീതികളിൽ  ലഭ്യമാണ്. ഡാർക്ക് ചോക്ലേറ്റിൽ, അത് തയ്യാറാക്കാൻ ആളുകൾ ഉയർന്ന അളവിൽ കൊക്കോ ഉപയോഗിക്കുന്നു. ഡാർക്ക് ചോക്ലേറ്റ് സെമി അല്ലെങ്കിൽ ബിറ്റർസ്വീറ്റ് ചോക്ലേറ്റ് എന്നും അറിയപ്പെടുന്നു. കൂടാതെ, പഞ്ചസാരയുമായി ചേർന്ന് കുറഞ്ഞത് 35% കൊക്കോ ഇതിൽ അടങ്ങിയിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ചർമത്തിനും മുടിക്കും കൊക്കോ വെണ്ണ!

പാൽ ഒരു ഒരളവിൽ അധികo ചേർക്കുമ്പോഴാണ് മിൽക്ക് ചോക്ലേറ്റ് രൂപം കൊള്ളുന്നത്. പാൽ, കൊക്കോ വെണ്ണ, പഞ്ചസാര എന്നിവയാണ് വൈറ്റ് ചോക്ലേറ്റിലെ ഘടകങ്ങൾ. ഡാർക്ക് ചോക്ലേറ്റിലെ ഫ്ളാവാനോയിഡ് എന്ന ഘടകം രക്തത്തിലെ ഉയർന്ന പഞ്ചസാര അളവുമൂലം ഉണ്ടാകുന്ന ഇന്സുലിൻ പ്രതിരോധം കുറക്കുന്നതായ് കാണിക്കുന്നുണ്ട്. ഇത് ടൈപ്പ് 2 പ്രമേഹത്തെ തടയാൻ സഹായിക്കുകയും, അതുകൂടാതെ ഫ്ലേവനോയ്ഡുകൾ കൂടുതലുള്ള ഭക്ഷണം കഴിക്കുന്ന ആളുകൾക്ക് ഹൃദ്രോഗo ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. 

എങ്ങനെ ഡാർക്ക് ചോക്ലേറ്റ് പ്രമേഹ രോഗത്തെ തടയാൻ സഹായിക്കുന്നു?

  • ഡാർക്ക് ചോക്ലേറ്റിൽ മഗ്നീഷ്യം, സിങ്ക്, ഐറണ്‍, പൊട്ടാസിയം എന്നിവ അടങ്ങിയിട്ടുണ്ട്. കരളിന്റെ പ്രവർത്തനം വർധിപ്പിക്കുമ്പോൾ ഇൻസുലിൻ സ്രവണം വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മഗ്നീഷ്യം സഹായിക്കുന്നു. 
  • സിങ്ക്, ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇരുമ്പ് ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുകയും വിളർച്ച തടയുകയും ചെയ്യുന്നു.
  • പൊട്ടാസിയം എന്ന ഘടകം നാഡികളുടെ പ്രവർത്തനവും, പേശികളുടെ ബലവും, ആരോഗ്യകരമായ രക്തസമ്മർദവും നിലനിർത്താനും സഹായിക്കുന്നു.
  • ഓക്സിഡേറ്റീവ് സ്ട്രെസ് തടയുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകളും പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.
  • വിട്ടുമാറാത്ത വീക്കം കാരണമാണ് ടൈപ്പ് 2 പ്രമേഹവും, സന്ധിവാതവും, ചിലതരം അർബുദങ്ങളും ഉണ്ടാവുന്നത്, എന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന പ്രത്യേക പോഷകo  ഇത് നിയന്ത്രിക്കാൻ കാരണമാകുന്നു.
  • ഫ്ലേവനോൾ രക്തക്കുഴലുകളെ വിശാലമാക്കുകയും തലച്ചോറിലേക്ക് കൂടുതൽ ഓക്സിജൻ എത്താൻ അനുവദിക്കുകയും ചെയ്യുന്നു, എന്നതിനാൽ തലച്ചോറിന്റെ ശേഷി മെച്ചപ്പെടുമെന്ന് വിശ്വസിക്കപെടുന്നു.

ഡാർക്ക് ചോക്ലേറ്റ് കഴിക്കാനുള്ള ആരോഗ്യകരമായ വഴികൾ

  • ചെറിയ അളവിൽ ഡാർക്ക് ചോക്ലേറ്റ് ആഹാരത്തിനു ശേഷമോ, വ്യായാമത്തിനു ശേഷമോ കഴിക്കാവുന്നതാണ്.
  • ഉപയോഗിക്കുന്നതിനു മുമ്പുതന്നെ ചോക്ലേറ്റ് പാക്കേജിലെ ഭക്ഷണ ലേബൽ ഉള്ളടക്കം പരിശോധിക്കുക.
  • ആവശ്യത്തിന് കലോറി, കാർബോഹൈഡ്രേറ്റ്, പൂരിത കൊഴുപ്പ് അല്ലെങ്കിൽ പഞ്ചസാര എന്നിവ ഒരളവിൽ കൂടുതൽ പോകാതെ നോക്കണം.
  • ചോക്ലേറ്റ് പൊടിച്ചതിനു ശേഷം ഓട്സിലോ, തൈരിലോ കലർത്തി കഴിക്കാവുന്നതാണ് അത് സ്വാദും ആരോഗ്യവും വര്ധിപ്പിക്കുന്നു. കൂടാതെ, ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണമായതുകൊണ്ട് ദഹനത്തെ മന്ദഗതിയിലാക്കുന്നതിന് സഹായിക്കുന്നു, ഇത് നിങ്ങൾക്ക് ദീർഘനേരം സംതൃപ്തി തോന്നും. (പ്രോബയോട്ടിക്സും പ്രോട്ടീനും അടങ്ങിയ കൊഴുപ്പില്ലാത്ത, പ്ലെയിൻ തൈര് ചോക്കലേറ്റുമായി സംയോജിപ്പിക്കുന്നത് പ്രമേഹത്തിന് അനുയോജ്യമായ ഏറ്റവും മികച്ച മധുരപലഹാരമാണെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു)
  • നിങ്ങളുടെ ഹൃദയാരോഗ്യം വർധിപ്പിക്കുന്നതിനായി നിങ്ങൾക്ക് ദിവസവും 1 മുതൽ 2 ടേബിൾസ്പൂൺ വരെ പ്രകൃതിദത്തമായ കൊക്കോ പൗഡർ രാവിലെ ഷേക്കിൽ ചേർത്ത് കഴിക്കാവുന്നതാണ്.
English Summary: Is dark chocolate the best dessert for diabetics?

Like this article?

Hey! I am Anusmruthi V. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds